പ്രണയിച്ചാല്* തലവേദനയുള്ളവര്*ക്ക് ആശ്വാസം ലഭിക്കും! ഇത് വെറുതെ പറയുന്നതല്ല ഹവാര്*ഡ് മെഡിക്കല്* സ്കൂളിലെ ഒരു ഗവേഷക സംഘം കണ്ടെത്തിയതാണ്.

തലവേദന കാരണം ചിലപ്പോള്* സാമൂഹികമായുള്ള ഇടപെടലുകള്* പോലും തകരാറിലായേക്കാം. കടുത്ത തലവേദനയുള്ളപ്പോള്* ക്ലബ്ബില്* പോകുന്നത് അല്ലെങ്കില്* ഒരു പൊതു പരിപാടിക്ക് പോകുന്നതിനെ കുറിച്ച് ആലോചിച്ചു നോക്കൂ. പൊതു പരിപാടികള്* ‘തലവേദന’ ആണെന്നേ തലവേദനയുള്ള അവസരങ്ങളില്* കരുതാന്* സാധിക്കൂ.

തലവേദനയുള്ളവര്*ക്ക് പ്രണയത്തിന്റെ ഹോര്*മോണ്* എന്ന് വിളിക്കുന്ന ‘ഓക്സിറ്റോസിന്*’ നല്ല രീതിയില്* ആശ്വാസം നല്*കുമെന്നാണ് ഡോ. എലിജിയസ് സ്പിയറിംഗ്സ് എന്ന ഗവേഷകന്റെ നേതൃത്വത്തില്* നടന്ന പഠനം തെളിയിക്കുന്നത്. പ്രണയവും വിശ്വാസവും വര്*ദ്ധിപ്പിക്കുന്ന ഈ ഹോര്*മോണ്* ‘നേസല്* സ്പ്രേ’ ആയി നല്*കിയാണ് പരീക്ഷണം നടത്തിയത്.

പ്രാഥമിക ഘട്ടത്തില്*, തലവേദനയുള്ള 40 പേരിലാണ് പരീക്ഷണം നടത്തിയത്. മരുന്ന് പ്രയോഗിച്ച് നാല് മണിക്കൂറിനു ശേഷം ഇവരില്* അമ്പത് ശതമാനം പേരുടെ തലവേദന പകുതിയായി കുറഞ്ഞതായും 27 ശതമാനം പേരുടെ തലവേദന പൂര്*ണമായും ഭേദമായതായും കണ്ടെത്തി. എന്നാല്*, ഉടന്* തന്നെ തലവേദന പൂര്*ണമായും മാറിയതായി ആരും പ്രതികരിച്ചില്ല.

ഒരു മാസം പതിനഞ്ച് തവണയെങ്കിലും തലവേദന അസ്വസ്ഥമാക്കുന്നവരെയാണ് നിരീക്ഷണത്തിനു വിധേയമാക്കിയത്. ഇവരില്* നടത്തിയ പഠനം തുടര്* ഗവേഷണങ്ങള്*ക്ക് പ്രോത്സാഹനമാവുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്*.

എന്നാല്*, മരുന്ന് പ്രയോഗിച്ച് നാല് മണിക്കൂറിനു ശേഷം മാത്രമേ ഫലമുണ്ടാകൂ എന്നതു കാരണം മൈഗ്രേന്* രോഗികള്*ക്ക് ‘ലൌ ഹോര്*മോണ്*’ കൊണ്ട് കൂടുതല്* മെച്ചമുണ്ടാവുമെന്ന് കരുതാനാവില്ല.


Keywords: health tips, hot news, health new, healthy products,