-
മേരിയുടെ കുഞ്ഞാട് രസികന്*

അടുത്ത വീട്ടിലെ അതേ പയ്യന്* തന്നെ. കൃസൃതിത്തരങ്ങളും അല്*പ്പം വില്ലത്തരവുമുള്ള പയ്യന്*. അല്*പ്പമൊന്നു തടിച്ചിട്ടുണ്ടുവെന്നതൊഴിച്ചാല്* കാര്യമായി മാറ്റമൊന്നുമില്ല. മേരിക്കുണ്ടൊരു കുഞ്ഞാടിന്റെ ആദ്യപ്രദര്*ശനം കാണുമ്പോള്* മനസ്സില്* തോന്നിയത് ഇങ്ങനെയൊക്കെയാണ്. അതേ മലയാളി പ്രേക്ഷര്* ഇഷ്ടപ്പെടുന്ന മാനറിസങ്ങളുമായി ദിലീപ് തിരിച്ചു വന്നിരിക്കുന്നു.
മലയാളത്തിലെ മിക്കതാരങ്ങളെയും അണിനിരത്തി ഒരുക്കിയ ട്വന്റി 20യുടെ വന്*വിജയത്തിനു ശേഷം വന്ന ചിത്രങ്ങളില്* നടനെന്ന നിലയില്* ദിലീപ് തീര്*ത്തും നിറം മങ്ങിപ്പോയിരുന്നു. താരമൂല്യം ഇടിഞ്ഞുതുടങ്ങിയപ്പോള്* പാപ്പി അപ്പച്ച, കാര്യസ്ഥന്* എന്നീ ചിത്രങ്ങളുടെ വിജയമാണ് ദിലീപിന് ആശ്വാസമായത്.( മറ്റ് ചിത്രങ്ങളുടെ കാര്യമായ വെല്ലുവിളിയില്ലാത്തതിനാലാണ് ഇവ പ്രദര്*ശന വിജയം നേടിയെന്ന കാര്യം വിസ്മരിക്കുന്നില്ല.)
ഏതായാലും ദിലീപിന്റെ ശനിദശ കഴിഞ്ഞുവെന്ന് കരുതാം. ഷാഫി സംവിധാനം ചെയ്ത മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിലെ നായകകഥാപാത്രം ദിലീപിന് ശക്തമായ തിരിച്ചുവരവ് സമ്മാനിക്കുമെന്ന കാര്യത്തില്* സംശയമില്ല. ദിലീപിനെ കുറിച്ച് പറഞ്ഞ് കാടുകയറുന്നില്ല. സിനിമയാണല്ലോ ഇവിടെ പ്രധാനം. കുടുംബസമേതം കണ്ട് രസിക്കാവുന്ന ഒരു നല്ല ചിത്രം- ഒറ്റ വാക്കില്* മേരിക്കുണ്ടൊരു കുഞ്ഞാടിനെ ഇങ്ങനെ വിശേഷിപ്പിക്കാം.
ഒരു നല്ല കഥയുടെ പിന്*ബലത്തില്* രസകരമായ നര്*മ്മമുഹൂര്*ത്തങ്ങള്* കോര്*ത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ക്രിസ്ത്യന്* ഭൂരിപക്ഷമുള്ള ഒരു ഗ്രാമത്തിലാണ് കഥ നടക്കുന്നത്.ഈ ഗ്രാമത്തിലെ പള്ളിയിലെ ഗീവര്*ഗീസ് കപ്യാരുടെ മകനാണ് സോളമന്*. നിഷ്*ക്കളങ്കനായ കുഞ്ഞാടെന്നത് സോളമന് ഈ സ്വഭാവം കൊണ്ടു വീണുകിട്ടിയ വിളിപ്പേരാണ്.
ആരു പറഞ്ഞാലും വിശ്വസിക്കുന്ന പ്രകൃതമാണ് സോളമന്റേത്. അതിനാല്* സോളമന് എന്നും അബദ്ധങ്ങള്* പറ്റും. സോളമന്റെ നിഷ്*ക്കളങ്കതയെ മുതലെടുക്കുന്ന ചിലരും ഈ ഗ്രാമത്തിലുണ്ട്. സോളമനെ ശരിക്കും മനസ്സിലാക്കിയത് മേരിയാണ്. മേരിയുടെ ചില പ്രവൃത്തികളും സോളമനെ അബദ്ധങ്ങളില്* ചാടിക്കുന്നുണ്ട്.
ചെറുപ്പത്തിലെ ഒരുമിച്ചു കളിച്ചുവളര്*ന്നവരാണ് ഇരുവരും. അത് പിന്നീട് പ്രണയമാകുന്നു. എന്നാല്*, ഗ്രാമത്തിലെ വലിയ ഭൂവുടമയായ ഇട്ടിച്ചന്റെ മകളായ മേരിയെ സ്വന്തമാക്കുന്നതിനായി സോളമന് നിരവധി പ്രതിബന്ധങ്ങളാണ് നേരിടേണ്ടി വരുന്നത്. പ്രണയസാക്ഷാത്ക്കാരത്തിനായി സോളമന്* ചെയ്യുന്ന കാര്യങ്ങള്*ക്ക് കയ്യുംകണക്കുമില്ല. കഥ മുഴുവനായി പറയുന്നതില്* കാര്യമില്ലല്ലോ...മേരിക്കുണ്ടൊരു കുഞ്ഞാട് കണ്ടുതന്നെ അറിയേണ്ട ചിത്രമാണ്.
ദിലീപ് സോളമനെ മികവുറ്റതാക്കിയിട്ടുണ്ട്. മേരിയെ അവതരിപ്പിച്ച ഭാവനയും മോശമല്ലാത്ത പ്രകടനം കാഴ്ചവയ്ക്കുന്നു. ബിജു മേനോന്റെ അഭിനയവും ശ്രദ്ധേയമാണ്. ചിത്രത്തെ മികച്ചതാക്കുന്നതില്* ജഗതി ശ്രീകുമാര്*, ഇന്നസെന്റ്, സലിംകുമാര്* തുടങ്ങിയ ഹാസ്യനിരയുടെ സംഭാവനയും പ്രശംസയര്*ഹിക്കുന്നു.
ഷാഫി തന്റെ മുന്**ചിത്രങ്ങളില്* നിന്ന് അല്*പ്പം വ്യത്യസ്തമായാണ് മേരിക്കുണ്ടൊരു കുഞ്ഞാട് ഒരുക്കിയിരിക്കുന്നത്. ഒരു ഗ്രാമീണ ജീവിതത്തിന്റെ നേര്*പകര്*പ്പു വര്*ച്ചുകാട്ടിയാണ് ഷാഫി കഥ പറയുന്നത്. അതിനാല്* ഒന്നിനും പ്രത്യേകിച്ചു നര്*മ്മരംഗങ്ങള്*ക്ക് ഏച്ചുകെട്ടലുകള്* അനുഭവപ്പെടുന്നില്ല.
എന്നാല്* തിരക്കഥയില്* ചില യുക്തിഭദ്രമില്ലായ്മ നിഴലിക്കുന്നുണ്ട്. ചില കഥാപാത്രങ്ങളെ രൂപപ്പെടുത്തുമ്പോള്* തന്റെ മുന്**ചിത്രങ്ങളിലെ രംഗങ്ങള്* ബെന്നി പി നായരമ്പലത്തിന്റെ മനസ്സിലുണ്ടായിരുന്നുവെന്ന് തോന്നുന്നു.
ഗ്രാമത്തിന്റെ പച്ചപ്പും മനോഹാരിതയും പകര്*ത്തുന്നതില്* ഛായാഗ്രാഹകന്* ശ്യാംദത്ത് വിജയിച്ചിട്ടുണ്ട്. സംഗീതമൊരുക്കിയ ബേണി ഇഗ്നീഷ്യസ് തന്റെ ജോലി ഭംഗിയാക്കിയിരിക്കുന്നു.
വൈശാഖ് സിനിമയ്ക്കു വേണ്ടി പി രാജനാണ് ചിത്രം നിര്*മ്മിച്ചിരിക്കുന്നത്.
Keywords: Malayalam film news, today film news, cinema diary, hindi film news, Tamil film news,hot news, movie reviews,Bollywood news, Hollywood news
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks