ദീര്*ഘകാല നിക്ഷേപത്തിന് ആറ് ഓഹരികള്*



ദീര്*ഘകാല നിക്ഷേപത്തിന് ആറ് ഓഹരികള്*

ഓഹരി വിപണി സര്*വകാല ഉയരത്തിനടുത്താണ്. ഈ അവസരത്തില്* ചെറുകിട നിക്ഷേപകര്* തത്ക്കാലം മാറിനില്*ക്കുന്നതാണ് ബുദ്ധി. എന്നാല്* വിപണി നാള്*ക്കുനാള്* ഉയരുന്നത് കാണുമ്പോള്* മാറിനില്*ക്കുന്നത് എങ്ങനെ?

ഈയവസരത്തിലും വിപണിയില്* നിന്ന് നേട്ടം കൊയ്യാം. ഒന്നു മുതല്* രണ്ട് വര്*ഷം വരെ ക്ഷമയോടെ കാത്തിരിക്കുന്നവര്*ക്ക് വിപണിയില്* ഇപ്പോഴും മികച്ച അവസരമുണ്ട്. പക്ഷെ, മികച്ച അടിത്തറയും വളര്*ച്ചാസാധ്യതയും സ്ഥിരതയുമുള്ള കമ്പനികളില്* നിക്ഷേപിക്കണമെന്ന് മാത്രം. ഓഹരി വിപണിയില്* അടുത്ത മാസങ്ങളില്* ചെറിയ തിരുത്തലുകള്* പ്രതീക്ഷിക്കാം. അപ്പോഴും വിരണ്ടോടാതെ ക്ഷമയോടെ നില്*ക്കുന്നവര്*ക്ക് പറ്റിയ ഓഹരികളുണ്ട്. ദീര്*ഘകാലാടിസ്ഥാനത്തില്* മികച്ച മൂല്യവര്*ധന നല്*കുന്നവ.

അത്തരത്തിലുള്ള ആറ് ഓഹരികള്* നിര്*ദ്ദേശിക്കുകയാണ് ഇവിടെ. പ്രമുഖ ഓഹരി വിദഗ്ദ്ധനായ പ്രിന്*സ് ജോര്*ജ് ആണ് ഓഹരികള്* നിര്*ദ്ദേശിക്കുന്നത്. പ്രമുഖ സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനമായ ഡിബിഎഫ്എസ്സിന്റെ മാനേജിങ് ഡയറക്ടറാണ് ഇദ്ദേഹം. വിവിധ ടിവി ചാനലുകളില്* ഓഹരി സംബന്ധമായ പരിപാടികള്* അവതരിപ്പിക്കുന്നുണ്ട്.

നേരിയ തോതില്* വില താഴുമ്പോള്* ഈ ഓഹരികള്* വാങ്ങാവുന്നതാണെന്ന് പ്രിന്*സ് ജോര്*ജ് പറയുന്നു. വാങ്ങാവുന്ന നിലവാരവാരമാണ് ബ്രാക്കറ്റില്* നല്*കിയിരിക്കുന്നത്. ഈ വിലയിലേക്ക് താഴുന്നതു വരെ കാത്തിരിക്കുക.

സിപ്ല (318 രൂപ)
രാജ്യത്തെ ഏറ്റവും വലിയ ഫാര്*മസ്യൂട്ടിക്കല്* (മരുന്നുത്പാദന) കമ്പനികളിലൊന്നാണ് സിപ്ല. വിവിധയിനം മരുന്നുകളുടേയും പേഴ്*സണല്* കെയര്* ഉത്പന്നങ്ങളുടേയും വിപുലമായ ശ്രേണി തന്നെയുണ്ട് കമ്പനിയ്ക്ക്. 170 രാജ്യങ്ങളില്* ഇവ വിറ്റഴിക്കുന്നു. ഓഹരി വിപണി അസ്ഥിരമായിരിക്കുന്ന അവസരത്തിലും നിക്ഷേപിക്കാവുന്ന ഓഹരിയാണിത്. ദീര്*ഘകാലാടിസ്ഥാനത്തില്* മികച്ച വില വര്*ധന ഈ ഓഹരിയില്* പ്രതീക്ഷിക്കുന്നുണ്ട്. 318 രൂപയിലേക്ക് താഴുമ്പോള്* ഈ ഓഹരി വാങ്ങാവുന്നതാണ്. ദീര്*ഘകാലാടിസ്ഥാനത്തില്* 488 രൂപ വരെ വില ഉയരാം.

ഭെല്* (2,545 രൂപ)

ഹെവി എന്*ജിനീയറിങ് രംഗത്ത് പ്രവര്*ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് ഇത്. ഊര്*ജ - അടിസ്ഥാനസൗകര്യ മേഖലകളിലെ ഏറ്റവും വലിയ എന്*ജിനീയറിങ്-നിര്*മാണ കമ്പനി. ഊര്*ജ്ജം, പ്രസരണം, ഗതാഗതം, പാരമ്പര്യേതര ഊര്*ജ്ജം എന്നിവയാണ് മുഖ്യ പ്രവര്*ത്തന മണ്ഡലങ്ങള്*. വിദേശത്തും ബിസിനസ്സുണ്ട്. അറ്റാദായത്തിലും വരുമാനത്തിലും ഓരോ വര്*ഷവും മികച്ച വളര്*ച്ച കൈവരിക്കുന്നുണ്ട്. 2,545 രൂപയിലേക്ക് താഴുമ്പോള്* ഈ ഓഹരി വാങ്ങാവുന്നതാണ്. 3,560 രൂപ വരെ ഉയരാം.

മഹീന്ദ്ര ആന്*ഡ് മഹീന്ദ്ര (710 രൂപ)
വാഹന വ്യവസായ രംഗത്തെ പ്രമുഖ കമ്പനിയാണ് മഹീന്ദ്ര ആന്*ഡ് മഹീന്ദ്ര. വാണിജ്യ വാഹനങ്ങള്*, യൂട്ടിലിറ്റി വാഹനങ്ങള്*, സ്*പോര്*ട്*സ് യൂട്ടിലിറ്റി വാഹനങ്ങള്*, സെഡാന്* എന്നിങ്ങനെ വിപുലമായ ശ്രേണി തന്നെയുണ്ട് കമ്പനിയ്ക്ക്. ഇരുചക്ര വാഹന വിപണിയിലേക്കും ഇപ്പോള്* ശക്തമായി ഇറങ്ങിയിട്ടുണ്ട്. റേവ ഇലക്ട്രിക് കാര്* കമ്പനിയുടെ ഭൂരിപക്ഷ ഓഹരികള്* ഈയിടെ സ്വന്തമാക്കി. ലോകത്തെ മുന്*നിര ട്രാക്ടര്* നിര്*മാതാക്കളാണെന്ന പ്രത്യേകതയുമുണ്ട്. വാഹന, കാര്*ഷിക മേഖലകളിലെ വളര്*ച്ച കമ്പനിയ്ക്ക് ഗുണകരമാകും. ഈ ഓഹരി 710 രൂപ നിലവാരത്തില്* വാങ്ങുന്നതാണ് അഭികാമ്യം. ഇത് 1160 രൂപയിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഐടിസി (166 രൂപ)

വൈവിധ്യമാര്*ന്ന മേഖലകളില്* സാന്നിധ്യമുള്ള കമ്പനിയാണ് ഐടിസി. എങ്കിലും എഫ്എംസിജി തന്നെയാണ് മുഖ്യ മേഖല. ഹോട്ടല്*, അഗ്രി-ബിസിനസ്, സിഗരറ്റ്, പേപ്പര്*ബോര്*ഡ്, സ്*പെഷ്യാലിറ്റി പേപ്പര്*, പാക്കേജിങ്, പാക്കേജ്ഡ് ഫുഡ്, കോണ്*ഫെക്ഷനറി, ഐടി, ബ്രാന്*ഡഡ് വസ്ത്രങ്ങള്*, പേഴ്*സണല്* കെയര്*, സ്റ്റേഷനറി എന്നിവയിലും സാന്നിധ്യം. ഗ്രൂപ്പിന് പുറത്തുള്ള കമ്പനികളിലും ഓഹരി പങ്കാളിത്തമുണ്ട്. ഇന്ത്യയിലെ ഏറ്റവും ആദരീയമായ കമ്പനികളിലൊന്നാണ്. 166 രൂപയിലേക്ക് താഴുമ്പോള്* ഈ ഓഹരി വാങ്ങാവുന്നതാണ്. 290 രൂപയാണ് ടാര്*ഗറ്റ് വില.

ബോംബേ ഡെയിങ് (624 രൂപ)

ടെക്*സ്റ്റൈല്* രംഗത്തെ പ്രമുഖ കമ്പനിയാണ് ഇത്. വാഡിയ ഗ്രൂപ്പില്* പെട്ട ഈ കമ്പനിക്ക് ശക്തമായ ആഗോള സാന്നിധ്യമുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ടെക്*സ്റ്റൈല്* കയറ്റുമതിക്കാരാണ്. തുണികള്*, വസ്ത്രങ്ങള്* എന്നിവയ്ക്ക് പുറമെ ഹോം ഫര്*ണീഷിങ് രംഗത്തും സാന്നിധ്യം ശക്തമാക്കി. 624 രൂപയിലേക്ക് താഴുമ്പോള്* ഈ ഓഹരി വാങ്ങാവുന്നതാണ്. 1,035 രൂപ വരെ വില ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.

റിലയന്*സ് ക്യാപ്പിറ്റല്* (805 രൂപ)

റിലയന്*സ് അനില്* ധീരുഭായ് അംബാനി ഗ്രൂപ്പ് കമ്പനിയാണിത്. ധനകാര്യ സേവന രംഗത്താണ് പ്രവര്*ത്തിക്കുന്നത്. അസറ്റ് മാനേജ്*മെന്റ് (മ്യൂച്വല്* ഫണ്ട്), ഇന്*ഷുറന്*സ്, ഓഹരി ഇടപാട് എന്നീ മേഖലകളില്* സാന്നിധ്യമുണ്ട്. ഈ മേഖലകളില്* വരുംനാളുകളില്* മികച്ച മുന്നേറ്റം പ്രതീക്ഷിക്കുന്നു. അതിനാല്* തന്നെ ഓഹരി വില 1,255 രൂപയിലേക്ക് ഉയരാം. 805 രൂപയിലേക്ക് താഴുന്നതു വരെ നിക്ഷേപത്തിനായി കാത്തിരിക്കുന്നതാണ് ബുദ്ധി.

Disclaimer:
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്*ക്ക് വിധേയമാണ്. വായനക്കാര്* സ്വന്തം ഉത്തരവാദിത്വത്തില്* വേണം ഇവയില്* നിക്ഷേപിക്കാന്*.


2010ല്* സെന്*സെക്*സ് പുതിയ ഉയരം കുറിക്കും: പ്രിന്*സ് ജോര്*ജ്

Tags: Best Stocks to Buy, Stock Recommendation, Prince George, DBFS, Reliance Capital, Bombay Dyeing, ITC, BHEL, Cipla, Mahindra & Mahindra,