സിനിമാ - സീരിയല്* നടന്* പരവൂര്* രാമചന്ദ്രന്* അന്തരിച്ചു. കൊട്ടിയത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നാടക നടനായിരുന്ന രാമചന്ദ്രന്* സിനിമാലോകത്ത് തിളങ്ങിയത് പ്രധാനമായിം രാജസേനന്* ചിത്രങ്ങളിലൂടെ ആയിരുന്നു.

നൂറുകണക്കിന് നാടകങ്ങളില്* രാമചന്ദ്രന്* അഭിനയിച്ചിട്ടുണ്ട്. സത്യഭാമയ്*ക്കൊരു പ്രേമലഖനം എന്ന ചിത്രത്തിലൂടെയാണ് രാമചന്ദ്രന്* സിനിമാലോകത്ത് എത്തിയത്. പിന്നീട് നിരവധി സിനിമകളിലും സീരിയലുകളിലും രാമചന്ദ്രന്* വേഷമിട്ടു.

പിന്നീട് ദില്ലിവാലാ രാജകുമാരന്*, സൂപ്പര്*മാന്*, സ്വപ്*നലോകത്തെ ബാലഭാസ്*കരന്*, തൂവല്*ക്കൊട്ടാരം തുടങ്ങി നിരവധി സിനിമകളില്* ശ്രദ്ധേയമായ വേഷങ്ങള്* കൈകാര്യം ചെയ്തു. വിനയന്* സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രമാണ് അവസാനചിത്രം.