-
പാക് ഹിന്ദുക്കള്* ഇന്ത്യയിലേയ്ക്ക് കുടി&
ഇസ്*ലാമാബാദ്: പാകിസ്താനില്* നിന്നും 100ലേറെ ഹിന്ദുകുടുംബങ്ങള്* ഇന്ത്യയിലേക്ക് കുടിയേറാനൊരുങ്ങുന്നതായി റിപ്പോര്*ട്ട്. ബലൂചിസ്ഥാന്* പ്രവിശ്യയിലുള്ള ഹിന്ദുക്കളാണ് കുടിയേറ്റത്തിന് ഒരുങ്ങുന്നത്.
ന്യൂനപക്ഷ ഹിന്ദുസമുദായാംഗങ്ങളെ മോചനദ്രവ്യത്തിനുവേണ്ടി തട്ടിക്കൊണ്ടുപോകുന്നതും കൊലപാതകങ്ങളും വര്*ധിച്ചതിനെത്തുടര്*ന്നാണ് ഇവര്* കൂട്ടത്തോടെ ഇന്ത്യയില്* രാഷ്ട്രീയാഭയം തേടുന്നത്.
2010ല്* പ്രവിശ്യയില്* തട്ടിക്കൊണ്ടുപോകപ്പെട്ട 291 പേരില്* ഭൂരിഭാഗവും ഹിന്ദുസമുദായാംഗങ്ങളായിരുന്നെന്ന് 'ദ എക്*സ്പ്രസ് െ്രെടബ്യൂണ്*' പത്രം റിപ്പോര്*ട്ട് ചെയ്യുന്നു.
അഞ്ച് ഹിന്ദുകുടുംബങ്ങള്* നേരത്തേ ഇന്ത്യയില്* അഭയം നേടിയിരുന്നു. പ്രവിശ്യാതലസ്ഥാനമായ ക്വെറ്റയില്* തട്ടിക്കൊണ്ടുപോയ എട്ടു പേരില്* നാലു പേരും ഹിന്ദുക്കളാണ്. ഇവിടെനിന്ന് ഇന്ത്യയിലേക്കോ പാകിസ്താന്റെ മറ്റു ഭാഗങ്ങളിലേക്കോ മാറാനാണ് ഭൂരിഭാഗംപേരും അഗ്രഹിക്കുന്നതെന്ന് ഇവിടെനിന്നുള്ള ഒരു 33കാരന്* പത്രത്തോട്പറഞ്ഞു.
നസീറാബാദ് ജില്ലയില്*നിന്ന് 14 ഹിന്ദുക്കളെ 2010ല്* തട്ടിക്കൊണ്ടുപോയിരുന്നു. അടുത്തിടെയുണ്ടായ സംഭവങ്ങള്* തങ്ങളെ ഞെട്ടിച്ചതായാണ് പ്രവിശ്യാ ന്യൂനപക്ഷകാര്യ മന്ത്രി ബസന്ത് ലാല്* ഗുല്*ഷന്* അഭിപ്രായപ്പെട്ടത്.
മൂന്നു വര്*ഷത്തിനിടെ 41 ഹിന്ദുക്കളെ തട്ടിക്കൊണ്ടുപോയി, നാലു പേരെ വധിച്ചു. കൂടുതല്* പേരും മോചനദ്രവ്യം നല്കി ബന്ധുക്കളെ മോചിപ്പിക്കുകയാണ് പതിവ്.
തുകയാരും പരസ്യപ്പെടുത്താറുമില്ല. ഹിന്ദുക്കളുടെ ആത്മീയനേതാവായ ലുഖ്മി ചന്ദ് ഗുരുജിയെ തട്ടിക്കൊണ്ടുപോയത് ഞെട്ടലുണ്ടാക്കിയിരുന്നു. ഇദ്ദേഹമടക്കം പലരെക്കുറിച്ചും ഒരു വിവരവുമില്ല.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks