-
ശ്രീനിജനെതിരെ വിജിലന്*സ് അന്വേഷണം
തിരുവനന്തപുരം: സുപ്രീം കോടതി മുന്* ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ മരുമകന്* പി.വി ശ്രീനിജിനെതിരെ ഉയര്*ന്ന ആരോപണങ്ങളെക്കുറിച്ചു വിജിലന്*സ് അന്വേഷണം നടത്താന്* മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്* ഉത്തരവിട്ടു.
മട്ടാഞ്ചേരി സ്വദേശി ഷമീര്* വളവത്ത് നല്*കിയ പരാതിയിലാണ് ഉത്തരവ്. മുഖ്യമന്ത്രിയുടെ ഓഫീസ് ഈ പരാതി ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനു കൈമാറി.
ലോട്ടറി വിഷയത്തില്* സിബിഐ അന്വേഷണം ആവശ്യപ്പെട്ട മുഖ്യമന്ത്രിയുടെ നടപടി സിപിഎം പൊളിറ്റ് ബ്യൂറോയില്* ചര്*ച്ച ചെയ്യാന്* പാര്*ട്ടി നേതൃത്വം തീരുമാനിച്ചതിനു തൊട്ടടുത്ത ദിവസം തന്നെയാണു പാര്*ട്ടിയെ അലോസരപ്പെടുത്തുന്ന വിഎസിന്റെ പുതിയ നടപടി.
ശ്രീനിജന്* വിഷയത്തില്* കടുത്ത മൗനംപാലിച്ച സിപിഎം നേതൃത്വത്തെ ഞെട്ടിക്കുന്നതായിമാറിയിരിക്കുകയാണ് മുഖ്യമന്ത്രിയുടെ നടപടി.
മുഖ്യമന്ത്രിയുടെ ഉത്തരവിന്മേല്* ആഭ്യന്തര വകുപ്പ് എന്തു നടപടിയെടുക്കുമെന്നാണ് ഇനി കണ്ടറിയേണ്ടത്. തിങ്കളാഴ്ചയാണ് ഷമീറിന്റെ പരാതി മുഖ്യമന്ത്രിയുടെ ഓഫിസില്* ഫാക്*സ് സന്ദേശമായി ലഭിച്ചത്.
യൂത്ത് കോണ്*ഗ്രസ് മുന്* സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ പി.വി. ശ്രീനിജിന്* വരവില്* കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി തെളിവുസഹിതം അനവധി വാര്*ത്തകള്* വന്നെങ്കിലും രാഷ്ട്രീയ സ്വാധീനംമൂലം കേന്ദ്ര സര്*ക്കാരോ, സംസ്ഥാന സര്*ക്കാരോ ഇതേക്കുറിച്ച് അന്വേഷിക്കാന്* തയാറാകുന്നില്ലെന്നു പരാതിയില്* ആരോപിച്ചു.
അതിനാല്* സംസ്ഥാന സര്*ക്കാര്* ഈ വിഷയം അന്വേഷിക്കണമെന്നും ഷമീര്* പരാതിയില്* ആവശ്യപ്പെട്ടതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
ശ്രീനിജിനെതിരെ അന്വേഷണം വേണമെന്നു കഴിഞ്ഞയാഴ്ച വാര്*ത്താസമ്മേളനം നടത്തി ഡിവൈഎഫ്*ഐ നേതാക്കള്* ആവശ്യപ്പെട്ടതുള്*പ്പടെ എല്ലാകാര്യങ്ങളിലും പാര്*ട്ടിമുഖപത്രമായ ദേശാഭിമാനിയും മൗനം പാലിക്കുകയായിരുന്നു.
ജസ്റ്റിസ് ബാലകൃഷ്ണന്റെ രാജി ആവശ്യപ്പെട്ട ജസ്റ്റിസ് വി.ആര്*. കൃഷ്ണയ്യരുടെ പ്രസ്താവന പോലും പത്രത്തില്* പ്രസിദ്ധീകരിച്ചിരുന്നില്ല. ആരോപണത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട ഡിവൈഎഫ്*ഐ നേതാക്കളെ പാര്*ട്ടി നേതൃത്വം ശാസിക്കുകയും ചെയ്തിരുന്നു.
ജസ്റ്റിസ് ബാലകൃഷ്ണനുമായി പാര്*ട്ടിയിലെ ഔദ്യോഗിക വിഭാഗം നേതാക്കള്*ക്കുള്ള അടുപ്പം വ്യക്തമായി അറിയാവുന്ന മുഖ്യമന്ത്രി അതിനാല്* തന്നെയാണു പരാതി ലഭിച്ച അതേ ദിവസം തന്നെ ഉത്തരവിട്ടതെന്നും സൂചനയുണ്ട്.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks