-
മലയാള സിനിമ 2010
2010- വിടവാങ്ങുമ്പോള്* പ്രേക്ഷകന് ഓര്*മയില്* സൂക്ഷിക്കാവുന്ന സിനിമയും കഥാപാത്രങ്ങളും വിരളം. ചലച്ചിത്രലോകാത്തിന് കാമ്പും കരുത്തും നല്*കുന്ന എഴുത്തുകാരും അഭിനേതാക്കളും കഴിഞ്ഞവര്*ഷവും ജന്മം കൊണ്ടില്ല. പുതിയ ചില സംവിധായകരുടെ രംഗപ്രവേശം മാത്രമാണ് തെല്ല് ആശ്വാസം നല്*കുന്നത്. പുതുമയും വൈവിധ്യവും നിറഞ്ഞ പ്രമേയങ്ങളുടെ കുറവ് മലയാള സിനിമയുടെ മാറ്റ് കുറച്ചു. വികലമായ അവതരണരീതികളില്* പിറവികൊണ്ട നിരവധി സിനിമകള്* ഇക്കുറിയും പ്രേക്ഷകനെ ബോറഡിപ്പിച്ചെന്നു പറയാതെ വയ്യ. 'അമ്മ'ത്തറവാട്ടിലെ പിടിവാശികളും - ചേരിപ്പോരുകളും സിനിമയ്ക്കകത്തെ അനാരോഗ്യ പ്രവണതകളെ സദാ വിളിച്ചുപറഞ്ഞപ്പോള്* കൊട്ടിഘോഷിക്കപ്പെട്ട ചില വിജയങ്ങള്* മാത്രമാണ് 2010-ലെ മലയാള സിനിമയിലുണ്ടായത്.
എട്ട് ഡബ്ബിങ് ചിത്രങ്ങളടക്കം 93 സിനിമകളാണ് കഴിഞ്ഞവര്*ഷം മലയാളത്തില്* പുറത്തിറങ്ങിയത്. സിനിമയില്* വര്*ഷങ്ങളുടെ പരിചയസമ്പത്തുള്ളവര്*ക്കുപോലും കടന്നുപോയ വര്*ഷത്തില്* കൈ പൊള്ളി. ഷാജി കൈലാസിന്റെ മമ്മൂട്ടി ചിത്രം 'ദ്രോണ', കമലിന്റെ ദിലീപ് ചിത്രം 'ആഗതന്*', ശ്രീനിവാസന്*-മോഹന്*ലാല്* ടീമിന്റെ 'ഒരു നാള്*വരും', സിദ്ധിഖിന്റെ 'ബോഡിഗാര്*ഡ്', തുളസീദാസിന്റെ 'എഗെയ്ന്* കാസര്*കോട് കാദര്*ബായ്' എന്നിവയെല്ലാം പരാജയ ചിത്രങ്ങളുടെ ഘോഷയാത്രയില്* തലപ്പത്തുതന്നെ ഇടം നേടി.
കുടുംബചിത്രം, ആക്ഷന്* ചിത്രം തുടങ്ങിയ വകഭേദങ്ങള്* നോക്കിയായിരുന്നില്ല ഇത്തവണ പ്രേക്ഷകന്* തീയേറ്ററിലെത്തിയത്. യുവത്വത്തിന്റെ സിനിമ എന്ന ലേബലില്* അടിപൊളിയും-ക്യാമ്പസ് ഭാഷ്യവും കൂട്ടിയിണക്കി പ്രദര്*ശനത്തിനെത്തിയ ചിത്രങ്ങള്* നിരവധിയായിരുന്നു. പ്ലസ്ടു, ഫിഡില്*, ത്രീചാര്* ചൗബീസ്, ഹോളി ഡേയ്*സ്, കൂട്ടുകാര്*, കോളേജ് ഡേയ്*സ്, ബെസ്റ്റ് ഓഫ് ലക്ക്, എന്നീ സിനിമകളെല്ലാം നിരന്തരം പ്രേക്ഷകന്റെ ക്ഷമ പരീക്ഷിച്ചുകൊണ്ടിരുന്നു.
ഇവ പലതിന്റെയും പേരുപോലും ഇന്ന് കേട്ടതായി ഓര്*ക്കുന്നില്ല. ശിക്കാര്*, പ്രാഞ്ചിയേട്ടന്* ആന്*ഡ് ദി സെയ്ന്റ്, എല്*സമ്മ എന്ന ആണ്*കുട്ടി, കഥ തുടരുന്നു, പോക്കിരി രാജ, ഇന്*ഗോസ്റ്റ് ഇന്*ഹൗസ്, പാപ്പി അപ്പച്ചാ, ഹാപ്പി ഹസ്ബന്റ്*സ്, മമ്മി ആന്*ഡ് മി, മലര്*വാടി ആര്*ട്*സ് ക്ലബ്ബ് തുടങ്ങിയ പത്ത് സിനിമകള്* വിജയ പട്ടികയില്* ഇടം നേടി. പുതുമുഖ സംവിധായകന്* മാര്*ട്ടിന്* പ്രക്കാട്ടിന്റെ മമ്മൂട്ടി ചിത്രം ബെസ്റ്റ് ആക്ടര്*, മേജര്* രവിയുടെ മോഹന്*ലാല്* ചിത്രം കാണ്ഡഹാര്*, ഷാഫിയുടെ ദിലീപ് ചിത്രം മേരിക്കുണ്ടൊരു കുഞ്ഞാട്, നവാഗതരെ വെച്ച് ലാല്* ഒരുക്കിയ ടൂര്*ണമെന്റ് എന്നിവയാണ് പ്രേക്ഷക വിധി കാത്തിരിക്കുന്ന 2010 ലെ മറ്റു ചിത്രങ്ങള്*.
അടിപിടിയും അടിപൊളിയും ചേര്*ത്തൊരുക്കുന്ന സ്ഥിരം സൂപ്പര്*സ്റ്റാര്* ചിത്രങ്ങളില്*നിന്ന് മാറി, മലയാളികളുടെ മനസ്സിന് ബോധിക്കുന്ന ലളിതമായൊരു ചിത്രമായി മാറിയതാണ് പ്രാഞ്ചിയേട്ടന്* നേടിയ വിജയം. കഥയിലുടനീളം പരാജയം ഏറ്റുവാങ്ങുന്ന മെഗാസ്റ്റാറിന്റെ കഥാപാത്രവും തൃശ്ശൂര്* ഭാഷയുടെ കടന്നുകയറ്റവും ചില കേന്ദ്രങ്ങളില്* ചിത്രത്തിന് തിരിച്ചടിയുണ്ടാക്കി. പോക്കിരിരാജയുടെ ഇമേജിനെ തകര്*ത്തെറിഞ്ഞ് മമ്മൂട്ടി എന്ന നടന്റെ അഭിനയ സാധ്യതകള്* ചൂഷണം ചെയ്ത സിനിമകൂടിയാണ് പ്രാഞ്ചിയേട്ടന്* ആഡ് ദി സെയ്ന്റ്.
ദ്രോണ, പോക്കിരിരാജ, യുഗപുരുഷന്*, പ്രമാണി, കുട്ടിസ്രാങ്ക്, വന്ദേമാതരം, ബെസ്റ്റ് ഓഫ് ലക്ക്, ബെസ്റ്റ് ആക്ടര്* തുടങ്ങി ഒമ്പത് മമ്മൂട്ടി ചിത്രങ്ങള്* 2010ല്* പുറത്തിറങ്ങി.
മമ്മൂട്ടിയെയും പൃഥ്വിരാജിനെയും ചേര്*ത്തുവെച്ച് താരമൂല്യങ്ങള്* സമര്*ത്ഥമായി ഉപയോഗിച്ച സിനിമയാണ് 'പോക്കിരിരാജ'. തമിഴ്*സിനിമകളുടെ അവതരണരീതി പിന്തുടര്*ന്നെത്തിയ ചിത്രം കുഴപ്പങ്ങളേറെ ഉണ്ടെങ്കിലും വിജയം നേടി. മസാല ചേരുവകള്* കുത്തിനിറച്ച ചിത്രം ഫാന്*സുകാരുടെ കയ്യടി വാങ്ങി. 'കുട്ടസ്രാങ്കാണ്' ദേശീയ തലത്തില്* ശ്രദ്ധനേടിയ കഴിഞ്ഞ വര്*ഷത്തെ മമ്മൂട്ടിചിത്രം. ബെസ്റ്റ് ആക്ടര്* വിജയത്തിലേയ്ക്കടുക്കുന്നതായുള്ള റിപ്പോര്*ട്ടുകള്* മാറ്റി നിര്*ത്തിയാല്* മറ്റു ചിത്രങ്ങളെല്ലാം നിരാശാജനകമായിരുന്നു.
ശിക്കാറിലൂടെ മോഹന്*ലാല്* ശക്തമായ സാന്നധ്യമറിയിച്ചു. കഥപറയുന്നതില്* സംവിധായകന്* എം. പത്മകുമാര്* അവലംബിച്ച അവതരണരീതിയും മികച്ച ഗാനങ്ങളും സിനിമയിലെ സാഹസിക രംഗങ്ങളും ചിത്രത്തെ ജനകീയമാക്കി. സുരേഷ്*ഗോപിക്കൊപ്പം അഭിനയിച്ച ജനകന്*, ശ്രീനിവാസന്* ടീമിന്റെ ഒരുനാള്*വരും, അലക്*സാണ്ടര്* ദി ഗ്രേറ്റ് എന്നിവ ശ്രദ്ധിക്കപ്പെടാതെ പോയ ലാല്* ചിത്രങ്ങളാണ്.
മേജര്* മഹാദേവന്റെ ദേശസ്*നേഹവും ഹൈജാക്ക് ദൗത്യവുമായി പുറത്തുവന്ന കാണ്ഡഹാറിന് പ്രേക്ഷകര്*ക്കിടയില്* വലിയ ചലനങ്ങളുണ്ടാക്കാന്* കഴിഞ്ഞിട്ടില്ല.
ഇന്* ഹരിഹര്* നഗറിന്റെ വിജയലഹരി വിടാതെ ലാല്* നടത്തിയ മൂന്നാം പരീക്ഷണം സാമ്പത്തിക വിജയം നേടിയെങ്കിലും സിനിമ തൃപ്തി നല്*കിയില്ല. ചിത്രത്തിലെ തമാശകള്*ക്ക് സംഭവിച്ച നിലവാര ഇടിവും അപ്പുക്കുട്ടന്* (ജഗദീഷ്) എന്ന കഥാപാത്രത്തില്* കുത്തിനിറച്ച ചേഷ്ടകള്* പലതും തീയേറ്ററില്* വിരസത ഉണ്ടാക്കി.
സൂപ്പര്*സ്റ്റാര്* ചിത്രങ്ങളോട് മത്സരിച്ചാണ് ലാല്* ജോസിന്റെ എല്*സമ്മ എന്ന ആണ്*കുട്ടി വിജയിച്ചത്; നായികയായെത്തിയ ആന്* അഗസ്റ്റിന്* മലയാളം സിനിമ കൂടുതല്* പ്രതീക്ഷിക്കുന്നുണ്ട്. മനോഹരമായ ഗാനരംഗങ്ങള്* അവതരിപ്പിച്ച ലാല്* ജോസ് ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകമനസ്സില്* ഇടംനേടി.കാവ്യാമാധവന്റെ തിരിച്ചുവരിന് വഴിയൊരുക്കിയ ദിലീപ് ചിത്രം പാപ്പി അപ്പച്ച, ബോക്*സ് ഓഫീസില്* വിജയം കണ്ടു. ബോഡിഗാര്*ഡ്, ആഗതന്*, കാര്യസ്ഥന്*, മേരിക്കുണ്ടൊരു കുഞ്ഞാട് എന്നിവയാണ് പുറത്തിറങ്ങിയ മറ്റു ദിലീപ് ചിത്രങ്ങള്*.
മമ്മി ആന്*ഡ് മിയില്* അതിഥിതാരമായി വേഷമിടാന്* കഴിഞ്ഞതാകും സുരേഷ്*ഗോപിക്ക് ആശ്വാസം പകരുക. വര്*ത്തമാനകാല പ്രസക്തിയുള്ള വിഷയമാണ് മമ്മി ആന്*ഡ് മിയിലൂടെ സംവിധായകന്* ജിത്തു ജോസഫ് കൈകാര്യം ചെയ്തിരിക്കുന്നത്. ജനകന്*, കടാക്ഷം, റിങ്*ടോണ്*, രാമരാവണന്*, സദ്ഗമയ, കന്യാകുമാരി എക്*സ്പ്രസ്സ്, സഹസ്രം തുടങ്ങിയവയെല്ലാം പരാജയത്തിന്റെ രുചിയറിഞ്ഞ സുരേഷ്*ഗോപി ചിത്രങ്ങളാണ്.
മനുഷ്യജീവിതത്തിലെ സ്*നേഹബന്ധങ്ങളുടെ കഥപറയുന്ന സത്യന്* അന്തിക്കാടിന്റെ അന്*പതാം ചിത്രവും വിജയം നേടി. ജയറാം ചിത്രങ്ങളുടെ പട്ടികയില്* എടുത്തുപറയാവുന്ന വിജയവും 'കഥ തുടരുന്നു'വാണ്. വന്* താരസന്നാഹവുമായെത്തിയ സജി സുരേന്ദ്രന്റെ 'ഹാപ്പി ഹസ്ബന്റ്*സും ഫോര്* ഫ്രന്*സ്സു'മാണ് മറ്റ് രണ്ട് ജയറാം ചിത്രങ്ങള്*. കഥപറച്ചിലില്* പഴയകാല പ്രിയദര്*ശന്* സിനിമകളുടെ ചുവടുപിടിച്ചെത്തിയ ഹാപ്പി ഹസ്ബന്റ്*സും ജയം നേടി.യുവനിരയില്* ഏറ്റവും ശ്രദ്ധേയമായ പൃഥ്വിരാജ് 'ആക്ഷന്* ഹീറോ' പദവിയില്* ഒതുങ്ങിനിന്ന വര്*ഷമാണ് 2010. താന്തോന്നി, അന്*വര്*, ത്രില്ലര്* എന്നിവയ്*ക്കൊന്നും വേണ്ടത്ര വിജയം നേടാനായില്ല. തകഴിയുടെ കൊച്ചുമോന്* രാജ് നായര്* സംവിധാനം ചെയ്ത 'പുണ്യം അഹം' എന്ന ചിത്രത്തിലും പൃഥ്വിരാജ് വേഷമിട്ടിട്ടുണ്ട്.
വിനീത് ശ്രീനിവാസന്* കഥയും തിരക്കഥയും സംഭാഷണവുമെഴുതി പുതുമുഖങ്ങളെ അണിനിരത്തി സംവിധാനം ചെയ്ത മലര്*വാടി ആര്*ട്*സ് ക്ലബ്ബ്, വ്യത്യസ്തമായ പ്രമേയവുമായി മോഹന്* രാഘവ് അവതരിപ്പിച്ച ടി.ഡി. ദാസന്* സ്റ്റാന്*ഡേര്*ഡ് 6ബി നവാഗത സംവിധായകന്* പ്രേംലാലിന്റെ ആത്മകഥ, രഞ്ജിത് തിരക്കഥ രചനയില്* വി.എം. വിനു ഒരുക്കിയ സ്ത്രീപക്ഷ സിനിമയായ പെണ്*പട്ടണം, അരുണ്*കുമാര്* ഒരുക്കിയ കോക്കടൈല്*, സിബിമലയില്* ഒരുക്കിയ അപൂര്*വരാഗം എന്നിവയും മാറ്റം കൊതിക്കുന്ന ചിത്രങ്ങളുടെ പട്ടികയിലിടം നേടി.
ശക്തമായ സ്ത്രീ കഥാപാത്രങ്ങള്* പൊതുവെ കുറവായിരുന്ന 2010-ല്* ശ്വേതാമേനോന്*, മംമ്താ മോഹന്*ദാസ്, സംവൃതാസുനില്*, ഉര്*വശി തുടങ്ങിയവര്* സാന്നിധ്യം അറിയിച്ചു. കടാക്ഷം ടി.ഡി.ദാസന്* സ്റ്റാന്റേര്*ഡ് 6ബി, പെണ്*പട്ടണം, സദ്ഗമയ എന്നിവയില്* ശ്വേതാമേനോനും. കഥതുടരുന്നു, നിറക്കാഴ്ച, അന്*വര്* എന്നിവയില്* മംമ്തയും അഭിനയിച്ചു. ഉര്*വ്വശി ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് മമ്മി ആന്റ് മി, സകുടുംബം ശ്യാമള, ബസ്റ്റ് ഓഫ് ലക്ക് എന്നിവയാണ് മറ്റ് ഉര്*വശി ചിത്രങ്ങള്*. ഹാപ്പി ഹസ്ബന്റ്*സ്, പുണ്യം അഹം, ചേകവര്*, കോക്*ടെയ്ല്* എന്നിവയാണ് സംവൃതാസുനിലിന്റെ ചിത്രങ്ങള്*.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks