-
ക്രിസ്ത്യന്* ബ്രദേഴ്സിന്റെ തീരുമാനം മണ്&
ജോഷിയുടെ മള്*ട്ടിസ്റ്റാര്* മൂവി ക്രിസ്ത്യന്* ബ്രദേഴ്*സിന്റെ റിലീസ് വീണ്ടും നീട്ടിയിരിക്കുന്നു. കഴിഞ്ഞ വര്*ഷം ഒക്ടോബറില്* തിയറ്ററുകളിലെത്തേണ്ട സിനിമ വിവിധ കാരണങ്ങള്*ക്കൊണ്ട് അനിശ്ചിതമായി നീണ്ടു പോവുകയായിരുന്നു. നവംബറിലും ഡിസംബറിലും റിലീസ് തീരുമാനിച്ചെങ്കിലും ലാലിന്റെ തന്നെ കാണ്ഡഹാറിന് വേണ്ടി ക്രിസ്ത്യന്* ബ്രദേഴ്*സ് വഴിമാറിക്കൊടുത്തു.
ഏറ്റവുമവസാനം ജനുവരി 26ന് ക്രിസ്ത്യന്* ബ്രദേഴ്*സ് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. ഇപ്പോള്* മാര്*ച്ച് 10ന് മാത്രമേ റിലീസ് ഉണ്ടാവുകയുള്ളൂ എന്നാണ് റിപ്പോര്*ട്ട്.
റിലീസ് നീട്ടിയതിന്റെ കാരണങ്ങള്* നിര്*മാതാവായ സുബൈര്* വെളിപ്പെടുത്തിയിട്ടില്ല. മോഹന്*ലാല്*, ദിലീപ്, ശരത് കുമാര്*, കാവ്യ മാധവന്*, ലക്ഷ്മി റായി എന്നിങ്ങനെ വന്*താര അണിനിരക്കുന്ന ബിഗ് ബജറ്റ് സിനിമയുടെ റിലീസ് നീണ്ടുപോകുന്നത് സാമ്പത്തിക ബാധ്യത കൂടാന്* ഇടയാക്കൂവെന്ന് ചൂണ്ടിക്കാണിയ്ക്കപ്പെടുന്നു.
ഇതുമാത്രമല്ല, സ്*കൂള്* വാര്*ഷിക പരീക്ഷകളുടെയും ക്രിക്കറ്റ് ലോകപ്പിന്റെയും ഐപിഎല്ലിന്റെയുമൊക്കെ ഇടയില്* സിനിമ റിലീസ് ചെയ്യുന്നത് ഗുണകരമാവില്ലെന്നും വിലയിരുത്തലുകളുണ്ട്. ജനം വീട്ടില്* നിന്ന് പുറത്തിറങ്ങാന്* മടിയ്ക്കുന്ന സമയത്ത് റിലീസ് തീരുമാനിച്ചത് എന്തിനാണെന്ന ചോദ്യമാണ് ഇപ്പോള്* ബാക്കിയാവുന്നത്. ഒരു ഷുവര്* ഹിറ്റെന്ന് പറയാവുന്ന ഈ മള്*ട്ടി സ്റ്റാര്* ആക്ഷന്* മൂവിയ്ക്ക് കാലം തെറ്റിയ റിലീസ് പാരയാവുമോയെന്ന കണ്ടുതന്നെയറിയണം.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks