-
കണ്ണട വെച്ചാല്‍* ജോലികിട്ടും ?

കണ്ണട വെച്ചാല്‍* ജോലികിട്ടുമോ? ഉണ്ടെന്നാണ് പഠനങ്ങള്‍* തെളിയിക്കുന്നത്. ഇന്‍*റര്*വ്യൂ സമയത്ത് കണ്ണട വെച്ചിരുന്നാല്‍* ജോലി ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് ബ്രിട്ടണില്‍* നടത്തിയ സര്*വേ കണ്ടെത്തിയിരിക്കുന്നത്.
കോളജ് ഓഫ് ഒപ്റ്റോമെട്രിസ്റ്റ്സ് നടത്തിയ പഠന പ്രകാരം, കണ്ണട ധരിച്ചാല്‍* ഒരാള്‍* കൂടുതല്‍* പ്രൊഫഷണലായി കാണപ്പെടുമെന്ന് മൂന്നിലൊന്ന് ബ്രിട്ടീഷുകാരും വിശ്വസിക്കുന്നു. കൂടുതല്‍* ധിഷണാശക്തിയുള്ളവരാണെന്ന് തോന്നിക്കാന്‍* കണ്ണടയ്ക്ക് കഴിയുമെന്നാണ് 43 ശതമാനം ഇംഗ്ലീ*ഷുകാര്‍* കരുതുന്നത്.
കൂടുതല്‍* വായിക്കുന്നതു മൂലമാണ് കാഴ്ചശക്തിക്ക് കോട്ടം സംഭവിക്കുന്നതെന്ന പരമ്പരാഗത കാഴ്ചപ്പാടാണ് ഈ വിശ്വാസത്തിന് അടിസ്ഥാനം. ഫാഷനുവേണ്ടിയും മറ്റും കണ്ണട വയ്ക്കുന്നവര്‍* കൂടിവരുന്ന ഇക്കാലത്തും കണ്ണടധാരികള്‍* ബുദ്ധിജീവികളാണെന്ന ധാരണ മാറിയിട്ടില്ലെന്നതാണ് ഇത് തെളിയിക്കുന്നത്.
സര്*വേപ്രകാരം 40 ശതമാനത്തോളം ആളുകള്‍* കണ്ണട വെയ്ക്കുന്നവരോ വെയ്ക്കാന്‍* ആഗ്രഹിക്കുന്നവരോ ആണ്. ഇതില്‍* വലിയൊരു വിഭാഗവും ഫാഷനുവേണ്ടി മാത്രമോ ഇന്‍*റവ്യൂ പോലുള്ള കാര്യങ്ങള്‍*ക്കോ കണ്ണടവയ്ക്കുന്നവരാണ്.
ഇത് അംഗീകരിക്കുന്നുണ്ടെങ്കിലും, കണ്ണട വെയ്ക്കുന്നവര്‍*ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍* ആത്മവിശ്വാസം കൈവരുമെന്നും ഇത് ഇന്‍*റര്*വ്യൂ പോലുള്ള അവസരങ്ങളില്‍* അവര്‍*ക്ക് ഗുണം ചെയ്യുമെന്നും ലന്**കാസ്റ്റര്‍* സര്*വകലാശാലയിലെ കേരി കൂപ്പര്‍* അഭിപ്രായപ്പെടുന്നു. എന്നാല്‍* കാഴ്ചശക്തിയില്‍* പല കാരണങ്ങള്‍* മൂലം തകരാര്‍* സംഭവിക്കാമെന്നതിനാല്‍* കണ്ണടയേയും ബുദ്ധിയേയും ബന്ധിപ്പിക്കുന്നതിനെ അദ്ദേഹം എതിര്*ക്കുന്നുണ്ട്.
Kewords: People think wearing glasses will boost chance of getting a job,today news, daily news, kerala news, special news, hot news,
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks