2010
ല്* ഏറ്റ തിരിച്ചടി മോഹന്**ലാല്* ക്യാമ്പിനെ ഉണര്*ത്തിയിരിക്കുകയാണ്. ഈ വര്*ഷം വമ്പന്* ഹിറ്റുകളിലൂടെ പഴയ പ്രതാപം തിരിച്ചുപിടിക്കാനാണ് മോഹന്*ലാല്* ശ്രമിക്കുന്നത്. മുമ്പ് തീരുമാനിച്ചിരുന്ന പ്രൊജക്ടുകള്* കൂടാതെ കുറഞ്ഞ ദിവസങ്ങള്*ക്കുള്ളില്* തീര്*ക്കാന്* കഴിയുന്ന ചില പ്രൊജക്ടുകള്* കൂടി ഇത്തവണത്തെ പദ്ധതിയില്* ഉള്*പ്പെടുത്തിയിരിക്കുകയാണ് ലാല്*. ഏറ്റവും പുതിയ വാര്*ത്ത, ബ്ലെസിയുടെ ഒരു സിനിമയും ഈ വര്*ഷം മോഹന്*ലാലിന് ഉണ്ടാകും എന്നതാണ്.

നേരത്തേ പ്രിയദര്*ശന്*, സത്യന്* അന്തിക്കാട് എന്നീ വമ്പന്**മാരുടെ ചിത്രങ്ങളില്* ഈ വര്*ഷം അഭിനയിക്കുക എന്ന ചടുലനീക്കത്തിലൂടെ മോഹന്*ലാല്* എതിര്*ക്യാമ്പുകളെ അത്ഭുതപ്പെടുത്തിയിരുന്നു. ഇപ്പോള്* ബ്ലെസിയെക്കൂടി പിടിച്ചതോടെ ഈ വര്*ഷം മോഹന്*ലാലിന് ഗംഭീര സിനിമകളാണ് വരിക എന്നുറപ്പായി. ലാല്* ജോസിന്*റെ സിനിമയും ഈ വര്*ഷം ഉള്*പ്പെടുത്താനാണ് പുതിയ നീക്കം.

‘ആ*ടുജീവിതം’ എന്ന പേരില്* പൃഥ്വിരാജിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാനാണ് ബ്ലെസി തീരുമാനിച്ചിരുന്നത്. അതിനുശേഷം ഒരു വിക്രം ചിത്രം സംവിധാനം ചെയ്യാനും ബ്ലെസിക്ക് പദ്ധതിയുണ്ടായിരുന്നു. എന്നാല്*, തന്*റെ മറ്റെല്ലാ പ്രൊജക്ടുകളും മാറ്റിവച്ച് മോഹന്*ലാലിനോട് സഹകരിക്കാന്* ബ്ലെസി തീരുമാനിക്കുകയായിരുന്നു. മോഹന്*ലാലിന്*റെ നേരിട്ടുള്ള അഭ്യര്*ത്ഥനപ്രകാരമാണ് ബ്ലെസി തന്*റെ മറ്റ് പ്രൊജക്ടുകള്* നീട്ടിവച്ചതെന്നറിയുന്നു.

ഈ വര്*ഷം റിലീസാകുമെന്ന് പ്രതീക്ഷിക്കുന്ന മോഹന്*ലാല്* പ്രൊജക്ടുകള്* ശ്രദ്ധിക്കുക - ക്രിസ്ത്യന്* ബ്രദേഴ്സ്, ചൈനാ ടൌണ്*, കാസനോവ, സത്യന്* അന്തിക്കാടിന്*റെ ‘ജീവിതസാഗരം’, പ്രിയദര്*ശന്*റെ കോമഡിച്ചിത്രം, ബ്ലെസിയുടെ ഫാമിലി ഡ്രാമ, ലാല്* ജോസിന്*റെ ഹ്യൂമര്* ചിത്രം. 2010 ആവര്*ത്തിക്കാതിരിക്കാനുള്ള ലാലിന്*റെ ഈ ശ്രമങ്ങള്* വിജയം കാണുമെന്ന് പ്രതീക്ഷിക്കാം.


Keywords: Malayalam film news, today film news, cinema diary, hindi film news, Tamil film news,hot news, movie reviews,Bollywood news, Hollywood news