പ്രിയാമണി ഒരു കാര്യം നിശ്ചയിച്ചു. ഇനി അവാര്*ഡ് ചിത്രങ്ങളില്* അഭിനയിക്കണ്ട. പരുത്തിവീരന്* എന്ന ചിത്രത്തിലൂടെ മികച്ചനടിക്കുള്ള ദേശീയ അവാര്*ഡ് സ്വന്തമാക്കിയിട്ടുള്ള പ്രിയ ഇങ്ങനെയൊരു തീരുമാനം എടുക്കാന്* കാരണം ഉണ്ട്. താന്* വളരെ കഷ്ടപ്പെട്ട് പ്രതീക്ഷയോടെ അഭിനയിച്ച ചിത്രങ്ങളുടെ വന്* പരാജയമാണ് നടിയെ അവാര്*ഡ് ചിത്രങ്ങളോട് വിടപറയാന്* പ്രേരിപ്പിക്കുന്നത്.

മണിരത്നത്തിന്റെ രാവണിലെ 'വെണ്ണില', രാം ഗോപാല്* വര്*മയുടെ രക്തചരിത്രയിലെ 'ഗന്*ഗുല ഭാനുമതി' എന്നീ കഥാപാത്രങ്ങളില്* പ്രിയാമണിയ്ക്ക് വലിയ പ്രതീക്ഷയാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് ഈ ചിത്രങ്ങള്*ക്കായി വളരയേറെ സമയം നടി നീട്ടി വയ്ക്കുകയും ചെയ്തു. ഇതില്* രാവണിലെ പ്രിയയുടെ കഥാപാത്രം ഏതാനും സീനുകളില്* ഒതുങ്ങിപ്പോയി. ചിത്രം ബോക്സോഫീസില്* വന്* പരാജയം ഏറ്റുവാങ്ങുകയും ചെയ്തു.

എന്നാല്* ഹിന്ദിയിലും തെലുങ്കിലും തമിഴിലുമായി നിര്*മിച്ച രക്തചരിത്രയില്* പ്രിയയ്ക്ക് നല്ല വിശ്വാസം ഉണ്ടായിരുന്നു. പരുത്തിവീരനിലെപ്പോലെ ഇത് നല്ലൊരു ചിത്രവും കഥാപാത്രവും ആവുമെന്നായിരുന്നു പ്രിയ പ്രതീക്ഷിച്ചിരുന്നത്. എന്നാല്* ചിത്രം പൊട്ടി തകര്*ന്നു. കൂട്ടത്തില്* ഏറ്റവും വലിയ പരാജയം തമിഴിലായിരുന്നു. ഇതിനെത്തുടര്*ന്ന് രക്തചരിത്രയില്* അഭിനയിക്കാന്* തീരുമാനിച്ചത് മണ്ടത്തരമായിപ്പോയെന്നായിരുന്നു പ്രിയയുടെ കമന്റ്.

സൂര്യ, വിവേക് ഒബ്*റോയി ടീമിനെ നായകരാക്കി രാംഗോപാല്* വര്*മ്മ സംവിധാനം ചെയ്ത രക്തചരിത്ര മൂന്ന് ഭാഷയിലും തകര്*പ്പന്* ഹിറ്റാവുമെന്നായിരുന്നു നടി കരുതിയിരുന്നത്. അതുവഴി ഹിന്ദിയില്* തനിക്കു നല്ലൊരു തുടക്കം ലഭിക്കുമെന്നും കരുതി. അതുകൊണ്ട് ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി കൂടുതല്* ദിവസങ്ങള്* പ്രിയ മാറ്റി വയ്ക്കുകയും ചെയ്തിരുന്നു. രക്തചരിത്രയിലൂടെ ഇമേജ് കുതിച്ചുയരുമെന്നാണ് താന്* കരുതിയതെന്നും എന്നാലതൊന്നും ഉണ്ടായില്ലെന്നും പ്രിയ പറയുന്നു. തന്റെ കഥാപാത്രത്തെ പലരും അഭിനന്ദിച്ചെങ്കിലും ചിത്രം വീണതോടെ തന്റെ ശ്രമം വെയിസ്റ്റ് ആയെന്നാണ്* നടി തുറന്നടിച്ചത്. അതിനാല്* ഭാവിയില്* ഇത്തരം ചിത്രങ്ങള്* ഒഴിവാക്കാനാണ് പ്രിയ തീരുമാനിച്ചിരിക്കുന്നത്. ഇനി വാണിജ്യ ചിത്രങ്ങളിലാവും നടിയുടെ ശ്രദ്ധ .

അടുത്തിടെ തമിഴ് സിനിമയെ അപമാനിച്ചെന്ന് ആരോപിച്ച് പ്രിയാമണിക്കെതിരെ കോളിവുഡില്* പ്രതിഷേധം ശക്തമായിരുന്നു.
തമിഴില്* ഒറ്റ നല്ല ചിത്രം പോലും ഇറങ്ങുന്നില്ലെന്നും ഇപ്പോള്* വരുന്നതെല്ലാം കഴമ്പില്ലാത്ത കഥകളും സിനിമകളും ആണെന്നും ഒരു അഭിമുഖത്തില്* പ്രിയാമണി തുറന്നടിച്ചതായിരുന്നു കാരണം. നല്ല കഥകള്* അല്ലാത്തതുമൂലം താന്* തമിഴ് നിര്*മാതാക്കളുടെ ഓഫറുകള്* നിരസിച്ചെന്നും നടി വ്യക്തമാക്കിയിരുന്നു.

തമിഴിലൂടെ ദേശീയ അവാര്*ഡ് വരെ വാങ്ങിയ പ്രിയാമണി തമിഴ് സിനിമയെ അപമാനിച്ചെന്ന് ആരോപിച്ചു നടിയ്ക്ക് വിലക്ക് ഏര്*പ്പെടുത്താന്* പോലും സിനിമാപ്രവര്*ത്തകര്* ആലോചന തുടങ്ങി. ഇതിനിടെയിലാണ് രക്തചരിത്രയെക്കുറിച്ചുള്ള നടിയുടെ അഭിപ്രായ പ്രകടനം വന്നത്. കന്നഡയിലും തെലുങ്കിലുമാണ് പ്രിയ ഇപ്പോള്* ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. മലയാളി നടിയുടെ പുതിയ തീരുമാനം അനുസരിച്ച് ഗ്ലാമര്* കഥാപാത്രങ്ങള്* കൂടുതലായി വരാനാണ് സാധ്യത.