ഗോസിപ്പുകള്*ക്കൊക്കെ അന്ത്യം കുറിച്ച് ഭാവനയുടെ പ്രണയ സാഫല്യം ഉടന്* ഉണ്ടാകുമെന്ന് വാര്*ത്ത*. ഭാവനയുടെ പ്രണയം വീട്ടുകാര്* അംഗീകരിച്ചതായാണ് സൂചന. ഇതോടെ വിവാഹം ഈ വര്*ഷം തന്നെ ഉണ്ടാകാനും വഴി തെളിഞ്ഞു. അടുത്തിടെ വരെ വീട്ടുകാര്* ഭാവനയ്ക്കായി വരനെ അന്വേഷിക്കുകയായിരുന്നു. അതിനിടയിലാണ് ഭാവന തന്റെ പ്രണയം ഒരഭിമുഖത്തിലൂടെ പരസ്യപ്പെടുത്തുന്നത്. മലയാളിയല്ലാത്ത ഒരു നടനുമായി തനിയ്ക്ക് പ്രണയമുണ്ടെന്നാണ് ഭാവന പറഞ്ഞത്. നടനാരാണെന്ന കാര്യം പക്ഷേ ഭാവന പുറത്തുപറഞ്ഞില്ല. തങ്ങളുടെ ബന്ധം വിവാഹത്തില്* എത്തുമോയെന്ന് അറിയില്ലെന്നും ഭാവന പറഞ്ഞിരുന്നു. സിനിമ വിടാന്* തനിക്കു താല്പര്യം ഇല്ലെന്നും നടി വെളിപ്പെടുത്തിയിരുന്നു.

ഭാവനയുടെ വെളിപ്പെടുത്തലിനെ തുടര്*ന്ന് കാമുകനടനുവേണ്ടിയുള്ള അന്വേഷണം പാപ്പരാസികള്* നടത്തിയെങ്കിലും ലക്*ഷ്യം കണ്ടില്ല. എങ്കിലും കന്നഡയിലെ ഒരു നടന്* ആണ് കക്ഷിയെന്ന നിഗമനത്തില്* അവര്* എത്തിയിട്ടുണ്ട്. കുടുംബാംഗങ്ങള്* പ്രണയം അംഗീകരിച്ച സ്ഥിതിയ്ക്ക് ഭാവന തന്നെ ആളിനെ പേര് വൈകാതെ പുറത്തുവിടുമെന്നാണ് പ്രതീക്ഷ.

'മേരിക്കുണ്ടൊരു കുഞ്ഞാടി'ലൂടെ മലയാളത്തില്* ശക്തമായ തിരിച്ചുവരവ്* നടത്തിയ ഭാവന ഇപ്പോള്* മലയാളം, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി തിരക്കുകളിലാണ്. മലയാളത്തില്* ദി മെട്രോ, കുടുംബശ്രീ ട്രാവല്*സ് എന്നിവ റിലീസിനൊരുങ്ങിക്കഴിഞ്ഞു. മിസ്റ്റര്* ലവ്, ഡബിള്* ഡക്കര്* എന്നിവയാണ് പുതിയ മലയാള ചിത്രങ്ങള്*. നാന്* നിനൈത്തതെയ് മുടിപ്പവന്*, വെട്രി നടൈ എന്നീ തമിഴ് സിനിമകളിലും സമ്പത്ത് കുമാറിന്റെ നായികയായി കന്നഡ ചിത്രത്തിലും ഭാവന അഭിനയിക്കുന്നുണ്ട്.

Keywords:Bhavana, bhavana actress, bhavana's love,bhavana's wedding,bhavana's wed soon