-
പരുക്കേറ്റ താരമായി വിരമിക്കില്ല: ബൂട്ടി&
പരുക്കേറ്റ താരമായി വിരമിക്കില്ലെന്ന് ഇന്ത്യന്* ഫുട്ബോള്* ക്യാപ്റ്റന്* ബൈച്യുങ് ബൂട്ടിയ. ഏഷ്യാ കപ്പിന് ശേഷം താന്* വിരമിക്കുന്ന വാര്*ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പരുക്കേറ്റ താരമെന്ന നിലയില്* വിരമിക്കാന്* ആഗ്രഹമില്ല. രണ്ടുമൂന്ന് മാസം ഇടവേള എനിക്ക് ആവശ്യമാണ്. പരുക്കില്* നിന്ന് പൂര്*ണമായും വിമുക്തനായതിന് ശേഷം മറ്റ് കാര്യങ്ങള്* തീരുമാനിക്കും. ഉടന്* പരുക്ക് ഭേദമാകുമെന്നും അതിനുശേഷം കളിക്കളത്തില്* തുടരാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്- ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫുട്ബോള്* താരമായ ബൂട്ടിയ പറഞ്ഞു.
2010ല്* സെപ്റ്റംബറിലാണ് ബൂട്ടിയക്ക് കാലിന് പരുക്കേറ്റത്. പരുക്കിന്റെ പിടിയിലായിരുന്നെങ്കിലും ബൂട്ടിയെ ഏഷ്യാകപ്പിനുള്ള ഇന്ത്യന്* ഫുട്ബോള്* ടീമില്* ഉള്*പ്പെടുത്തിയിരുന്നു. ഇന്ത്യയുടെ ആദ്യരണ്ട് മത്സരങ്ങളിലും ഇറങ്ങാതിരുന്ന ബൂട്ടിയ മൂന്നാം*മത്സരത്തില്* ദക്ഷിണകൊറിയക്കെതിരെ 15 മിനുട്ട് കളിച്ചിരുന്നു. ദക്ഷിണകൊറിയക്കെതിരെ ബൂട്ടിയയെ കളിപ്പിച്ചത് അദ്ദേഹത്തിന് വിരമിക്കാന്* അവസരം നല്*കാന്* വേണ്ടിയായിരുന്നുവെന്ന് റിപ്പോര്*ട്ടുകളുണ്ടായിരുന്നു.
Keywords:Bhaichung Butiya,Bhaichung doesn't have retirement on mind,Indian football captain,sports news
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks