കഴിഞ്ഞ വര്*ഷം ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങിയ സിനിമയാണ് കാണ്ഡഹാര്*. തിരക്കഥയിലെയും സംവിധാനത്തിലെയും പാകപ്പിഴകളായിരുന്നു കാണ്ഡഹാറിനെ തകര്*ത്തത്. എന്നാല്*, ഏവരെയും അത്ഭുതപ്പെടുത്തുന്ന ഒരു തീരുമാനം മോഹന്*ലാലിന്*റെ ഭാഗത്തുനിന്ന് ഇപ്പോള്* ഉണ്ടായിരിക്കുകയാണ്. മേജര്* രവിക്ക് വീണ്ടും മോഹന്*ലാല്* ഡേറ്റ് നല്*കിയിരിക്കുന്നു.

‘അമ്മ’ എന്നാണ് മേജര്* രവി സംവിധാനം ചെയ്യുന്ന മോഹന്*ലാല്* ചിത്രത്തിന്*റെ പേര്. തന്*റെ പട്ടാള ട്രാക്ക് വിട്ട് ഇത്തവണ ഒരു കുടുംബകഥ പറയാനാണ് മേജര്* ഒരുങ്ങുന്നത്. അനുജന്* സൃഷ്ടിക്കുന്ന പ്രശ്നങ്ങളില്* പെട്ട് പുലിവാലു പിടിക്കുന്ന ജ്യേഷ്ഠനായാണ് മോഹന്*ലാല്* വേഷമിടുന്നത്. അമ്മയും മക്കളും തമ്മിലുള്ള ഹൃദയബന്ധവും ഈ സിനിമയിലൂടെ ആവിഷ്കരിക്കാന്* ശ്രമിക്കുന്നു.

മേജര്* രവി തന്നെയാണ് ‘അമ്മ’യുടെ രചന നിര്*വഹിക്കുന്നത്. മേജറിന്*റെ മിക്ക സിനിമകളുടെയും രചന അദ്ദേഹം തന്നെയാണ്. കാണ്ഡഹാറിനുണ്ടായ കനത്ത തിരിച്ചടിയാണ് പട്ടാളക്കഥകളില്* നിന്ന് തല്*ക്കാലം വിട്ടുനില്*ക്കാന്* മേജര്* തീരുമാനിച്ചതിന് പിന്നില്*. ‘അമ്മ’ എന്ന സബ്ജക്ട് മേജര്* വളരെ മുമ്പേ ആലോചിച്ചതാണ്. എന്നാല്* കാണ്ഡഹാര്* പോലുള്ള വമ്പന്* പ്രൊജക്ടുകളുടെ തിരക്കില്**പെട്ടുപോയതിനാല്* ഈ സിനിമ ആരംഭിക്കാന്* വൈകുകയായിരുന്നു.

‘അമ്മ’ കേരളത്തില്* മാത്രമായി ചിത്രീകരിക്കാനാണ് തീരുമാനമെന്നറിയുന്നു. താരതമ്യേന കുറഞ്ഞ ബജറ്റില്* ഒരുക്കുന്ന സിനിമയില്* നല്ല ഗാനങ്ങള്* ഉള്*പ്പെടുത്താന്* മേജര്* രവി തീരുമാനിച്ചിട്ടുണ്ടെന്നാണ് സൂചന. ഉടന്* തന്നെ ചിത്രീകരണം ആരംഭിക്കുമെന്ന് റിപ്പോര്*ട്ടുണ്ട്.


Keywords:
Kandahar team again,Mohanlal, Major Ravi,Amma, Kandhahar,Malayalam film news