ദീപിക പദുക്കോണ്* പറയുന്നത് സിദ്ധാര്*ത്ഥ് മല്യ ‘ജസ്റ്റ് ഫ്രണ്ട്’ ആണെന്നാണ്. പക്ഷേ, സിദ്ധാര്*ത്ഥ് ദീപികയ്ക്ക് നല്*കുന്ന കരുതല്* അതിലും ഏറെ കൂടുതലാണെന്ന് ആര്*ക്കും മനസ്സിലാവും.


ദീപികയുടെ സൌന്ദര്യത്തില്* മയങ്ങിയ സിദ്ധാര്*ത്ഥ് 16 കോടി രൂപ വില വരുന്ന ഒരു ഫ്ലാറ്റ് അവര്*ക്ക് സമ്മാനമായി നല്*കിയെന്ന വാര്*ത്ത സിനിമാ ലോകത്ത് പരന്നിട്ട് അധികമായില്ല. എന്നാല്*, ദീപികയ്ക്ക് വേണ്ടി ഇത്രയൊന്നും ചെയ്താല്* പോര എന്നാണത്രേ സിദ്ധാര്*ത്ഥിന്റെ ഇപ്പോഴത്തെ നിലപാട്.

ദീപികയുടെ കൂട്ടുകെട്ട് നല്*കിയ ഒരു പുത്തനാശയം സിദ്ധാര്*ത്ഥ് പ്രാവര്*ത്തികമാക്കാന്* പോവുകയാണെന്നാണ് റിപ്പോര്*ട്ടുകള്*. ദീപികയുടെ പ്രോത്സാഹനത്തില്* സിദ്ധാര്*ത്ഥ് ഒരു സിനിമ നിര്*മ്മാണ കമ്പനി ആരംഭിക്കാന്* പോവുകയാണത്രേ. പുതിയ കമ്പനി നിര്*മ്മിക്കുന്ന ആദ്യ സിനിമയില്* ദീപിക തന്നെയായിരിക്കും നായിക.

ആദ്യ പദ്ധതിയുടെ ബജറ്റ് 60 കോടി രൂപയാണെന്നാണ് സൂചന. ഒരു ആക്ഷന്* സിനിമയിലൂടെ നിര്*മ്മാണ രംഗത്ത് ചുവടുറപ്പിക്കാനാണ് സിദ്ധാര്*ത്ഥിന്റെ പദ്ധതി. സിനിമയില്* ദീപിക ആക്ഷന്* റോളിലായിരിക്കും എത്തുക. എന്നാല്*, സിദ്ധാര്*ത്ഥോ ദീപികയോ ഇതു സംബന്ധിച്ച് ഇതുവരെ സ്ഥിരീകരണമൊന്നും നല്*കിയിട്ടില്ല.

എന്തായാലും, ആരും ഒരു ‘ജസ്റ്റ് ഫ്രണ്ടി’നു വേണ്ടി ഇത്രയും കാര്യങ്ങള്* ചെയ്യില്ല എന്നാണ് ബോളിവുഡില്* പരക്കുന്ന വാര്*ത്ത.


Keywords:: Sidharth Malya,
For Deepika, by loving Siddharth,Hindi film news,Deepika Padukon,