- 
	
	
		
		
		
		
			
 ലാലും ദിലീപും നേടി, നാഗാര്*ജുനയ്ക്ക് നേടാ
		
		
				
					
					
				
				
					
				
		
			
				
					
ഗുരുവായൂര്‍* ക്ഷേത്രം  സിനിമക്കാര്‍*ക്ക് ഏറ്റവും വിശ്വാസമുള്ള ഒരു തീര്*ത്ഥാടന കേന്ദ്രമാണ്.  ഗുരുവായൂര്‍* പെരുമ വിളിച്ചോതുന്ന ‘നന്ദനം’ ഉള്*പ്പടെയുള്ള എത്രയോ സിനിമകള്‍*  മലയാളത്തിലുണ്ട്. അതിന്*റെ തമിഴ് പതിപ്പ് ‘സീഡന്*’ റിലീസിന് തയ്യാറായി  നില്*ക്കുന്നു. മലയാള സിനിമയിലെ താരങ്ങള്‍*ക്കും ഗുരുവായൂര്‍* പ്രിയപ്പെട്ട  ഇടമാണ്.
പടങ്ങളെല്ലാം  പൊളിഞ്ഞ് ആകെ തകര്*ന്നു നില്*ക്കുന്ന സമയത്താണ് യൂണിവേഴ്സല്‍* സ്റ്റാര്‍*  മോഹന്‍*ലാല്‍* ഗുരുവായൂ*രിലെത്തി തുലാഭാരം നടത്തിയത്. ഫലം ഉടന്‍* തന്നെ കണ്ടു.  ‘ശിക്കാര്‍*’ മെഗാഹിറ്റായി മാറി.
കാര്യസ്ഥന്*  എന്ന സിനിമയുടെ റിലീസിന് മുമ്പ് ജനപ്രിയ നായകന്* ദിലീപും ഗുരുവായൂരിലെത്തി  തുലാഭാരം നടത്തിയിരുന്നു. കാര്യസ്ഥനും മെഗാഹിറ്റായി. ‘അര്*ജുനന്*  സാക്ഷി’യുടെ റിലീസിനോടനുബന്ധിച്ച് ബിഗ്സ്റ്റാര്‍* പൃഥ്വിരാജും ഗുരുവായൂര്‍*  സന്ദര്*ശിച്ചു. അര്*ജുനന്* സാക്ഷിയും ബോക്സോഫീസില്‍* മികച്ച പ്രകടനം  നടത്തുന്നു.
മലയാളത്തിലെ  സൂപ്പര്‍*താരങ്ങളുടെ ഇഷ്ടദൈവത്തെ കാണാന്‍* ഇപ്പോഴിതാ, തെലുങ്ക്  സൂപ്പര്‍*സ്റ്റാര്‍* നാഗാര്*ജുനയുമെത്തിയിരിക്കുന്നു. ഗുരുവായൂരിലെത്തിയ  നാഗാര്*ജുന തുലാഭാരവും നടത്തി. കദളിപ്പഴം കൊണ്ടായിരുന്നു നാഗാര്*ജുനയ്ക്ക്  തുലാഭാരം. 77 കിലോ കദളിപ്പഴം വേണ്ടിവന്നു. നാഗാര്*ജുനയുടെ പുതിയ തമിഴ്  ചിത്രം ‘പയണം’ ഈ മാസം 11ന് റിലീസാവുകയാണ്.
ഇതുവരെ  മലയാള സിനിമയിലൊന്നും അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികള്‍*ക്കെല്ലാം  പ്രിയപ്പെട്ട താരം തന്നെയാണ് നാഗാര്*ജുന. നാഗയുടെ തമിഴ് ചിത്രങ്ങളായ  ഗീതാഞ്ജലി, രക്ഷകന്* തുടങ്ങിയ സിനിമകള്‍* മലയാളികളും കണ്ടതാണ്.  അദ്ദേഹത്തിന്*റെ തെലുങ്ക് സിനിമകളുടെ മലയാളം ഡബ്ബിംഗുകളും ധാരാളമായി  എത്താറുണ്ട്. മാത്രമല്ല, മലയാളത്തിന്*റെ സ്വന്തം ‘സൂര്യപുത്രി’യായ അമലയാണ്  നാഗാര്*ജുനയുടെ ഭാര്യ. 
മോഹന്‍*ലാലിനും ദിലീപിനും പൃഥ്വിരാജിനുമൊക്കെ ലഭിച്ച വിജയം നാഗാര്*ജുനയുടെ ‘പയണ’ത്തിനും ഉണ്ടാകട്ടെ എന്ന് ആശംസിക്കാം.
Keywords: Nagarjuna, Mohanlal, Prithviraj ,Dileep, ente surya puthriku,Amala,Nagarjuna's wife Amala, tamil movie Pannayam,tamil remake seedan, Nandanam, Guruvayoor temple
				
			 
			
		 
			
				
			
				
			
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks