-
ലാലിന് സാമുഹിക പ്രതിബദ്ധത ഇല്ല: മാത്യൂസ്

സൂപ്പര്*സ്റ്റാര്* മോഹന്*ലാലിന്റെ മദ്യപ്പരസ്യത്തിനെതിരെ മുന്* ഡിജിപി സിബി മാത്യൂസ്. വൈകീട്ടെന്താ പരിപാടിയെന്ന് പരസ്യങ്ങളിലൂടെ ചോദിക്കുന്ന ചില സിനിമാനടന്മാര്* ഒറു തലമുറയെത്തന്നെ മദ്യാസക്തിയിലേയ്ക്ക് നയിക്കുകയാണെന്നായിരുന്നു മാത്യൂസിന്റെ വിമര്*ശനം. ഇത്തരം നടന്മാര്*ക്കൊന്നും സാമുഹിക പ്രതിബന്ധതയില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം കാല്ലം കടപ്പാക്കട സ്*പോര്*ട്*സ് ക്ലബില്* നടന്ന ലഹരിവിരുദ്ധ സെമിനാര്* ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോഹന്*ലാലിന്റെ പേരെടുത്തുപറയാതെയായിരുന്നു മാത്യൂസിന്റെ വിമര്*ശനം പക്ഷേ ആള്* മോഹന്*ലാലാണെന്ന് മനസ്സിലാക്കിയ സദസ്സ് കയ്യടിയോടെയാണ് അദ്ദേഹത്തിന്റെ ഈ പരാമര്*ശത്തെ സ്വീകരിച്ചത്.
ഇത്തരം നടന്മാര്*ക്ക് സര്*വകലാശാലകള്* ഡോക്ടറേറ്റും ഡീലിറ്റും നല്*കി ആദരിക്കുന്നത് ശരിയല്ല എന്നാണ് എന്റെ അഭിപ്രായം. മുഖ്യമന്ത്രി പറഞ്ഞിട്ടുപോലും ഇക്കൂട്ടര്* മദ്യപ്രചാരണത്തില്* നിന്നും പിന്*മാറുന്നില്ല. ഇവര്*ക്കൊക്കെ സമൂഹത്തോട് എന്ത് പ്രതിബദ്ധതയാണുള്ളത്- അദ്ദേഹം ചോദിച്ചു.
ചാരായ നിരോധനത്തിന് ശേഷമാണ് കേരളത്തില്* കേരളത്തില്* മദ്യാസക്തിയും മദ്യത്തിന്റെ ഉപഭോഗവും വര്*ദ്ധിച്ചതെന്ന് പറഞ്ഞുകൊണ്ട് സംസ്ഥാനത്ത് ചാരായം നിരോധിച്ച മുന്* മുഖ്യമന്ത്രി ആന്റണിയുടെ നയം തെറ്റായിരുന്നുവെന്നും സിബി മാത്യൂസ് സൂചിപ്പിച്ചു.
മദ്യത്തിനെതിരെയുള്ള ബോധവത്ക്കരണത്തിന് സംസ്ഥാന സര്*ക്കാര്* തന്നെ മുന്നോട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
Keywords: Latest film news, bollywood, hollywood, tamil film news, malayalam film, actors, actress
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks