- 
	
	
		
		
		
		
			
 ഭൂമികയ്ക്ക് മടുത്തു, ഇനി വിവാഹമോചനം
		
		
				
					
					
				
				
					
				
		
			
				
					
ഭ്രമരത്തിലൂടെ  മലയാളികളുടെ മനം*കവര്‍*ന്ന നായിക ഭൂമിക വിവാഹമോചിതയാകാന്‍* തീരുമാനിച്ചു.  മൂന്നുവര്*ഷം നീണ്ടുനിന്ന ദാമ്പത്യജീവിതം തകര്*ച്ചയിലെത്തിയതായി ഭൂമിക  തന്നെയാണ് വെളിപ്പെടുത്തിയത്. ഭര്*ത്താവും പ്രശസ്ത യോഗാ ഗുരുവുമായ ഭരത്  താക്കൂറിനെതിരെ  വിവാഹമോചനക്കേസ് ഫയല്‍* ചെയ്തിരിക്കുകയാണ് ഭൂമിക.
വിവാഹശേഷം  ഭൂമിക അഭിനയരംഗത്തുനിന്ന് വിട്ടുനിന്നിരുന്നു. ഭരത് താക്കൂറുമായി  ചേര്*ന്ന് ഒട്ടേറെ ബിസിനസ് സംരംഭങ്ങളും സിനിമാ നിര്*മ്മാണവും ഭൂമിക  ആരംഭിച്ചു. ‘തകിട തകിട’ എന്ന തെലുങ്ക് ചിത്രമാണ് ഇവര്‍* ആദ്യം  നിര്*മ്മിച്ചത്. അത് തകര്*ന്ന് തരിപ്പണമായി. കോടികളുടെ നഷ്ടമാണ് ആ  ചിത്രത്തിലൂടെ സംഭവിച്ചത്.
വലിയ  നിക്ഷേപമിറക്കി ദുബായില്‍* ഒരു യോഗാ സ്കൂള്‍* ഇവര്‍* ആരംഭിച്ചെങ്കിലും അതും  പരാജയമായി. ഇതോടെ ഇരുവര്‍*ക്കുമിടയില്* അസ്വാരസ്യങ്ങള്‍* രൂപം  കൊള്ളുകയായിരുന്നു. ഭൂമിക വീണ്ടും അഭിനയിക്കാന്‍* തുടങ്ങിയതോടെ  ദാമ്പത്യജീവിതത്തിന്*റെ തകര്*ച്ച പൂര്*ണമായി. 
ബദ്രി,  ജില്ലന്‍*റും ഒരു കാതല്‍*, റോജാക്കൂട്ടം തുടങ്ങിയവയാണ് ഭൂമിക നായികയായ തമിഴ്  ചിത്രങ്ങള്‍*. പ്രഭുദേവയുടെ നായികയായി കളവാടിയ പൊഴുതുകള്‍* എന്ന  ചിത്രത്തില്‍* അഭിനയിച്ചുവരികയാണ് ഭൂമിക ഇപ്പോള്‍*.
Keywords:Bhoomika files for divorce,yoga guru bharat thakur, badri, bramaram,rojakoottam,thakida thakida
				
			 
			
		 
			
				
			
				
			
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks