- 
	
	
		
		
		
		
			 ഉര്*വശിക്കൊപ്പം മകളും പൊങ്കാലയിടട്ടെ: കോ ഉര്*വശിക്കൊപ്പം മകളും പൊങ്കാലയിടട്ടെ: കോ
			
				
					 
 ആറ്റുകാല്‍*  പൊങ്കാലയിടാന്‍* ഉര്*വശിക്കൊപ്പം മകളെ പറഞ്ഞയയ്ക്കാന്* പറ്റില്ലെന്ന മനോജ്  കെ ജയന്റെ വാദം എറണാകുളം കുടുംബകോടതി തള്ളി. അമ്മയ്ക്കൊപ്പം പൊങ്കാലയിടാന്‍*  മകള്‍* കുഞ്ഞാറ്റയെ വിട്ടുകൊടുക്കാനാണ് കുടുംബ കോടതി മനോജ് കെ ജയനോട്  നിര്*ദേശിച്ചിരിക്കുന്നത്.
 
 ആറ്റുകാല  പൊങ്കാലയില്‍* പങ്കെടുക്കുന്നതിനായി വെള്ളിയാഴ്ച കാലത്ത് കുഞ്ഞാറ്റയെ  എറണാകുളം കുടുംബകോടതി പരിസരത്ത് കൊണ്ടുവരണമെന്നായിരുന്നു കോടതിയുടെ  ഉത്തരവ്. എന്നാല്‍* മനോജ് കെ ജയന്* ഇത് പാലിച്ചില്ല.
 
 വെള്ളിയാഴ്ച  കാലത്തുതന്നെ കുഞ്ഞാറ്റയെ ഒരുനോക്കു കാണാനും ആറ്റുകാല്‍* പൊങ്കാലയ്ക്ക്  കൂട്ടിക്കൊണ്ട് പോകാനും ഉര്*വശി എത്തിയിരുന്നു. മനോജ് കെ ജയന്* വെറും  കയ്യോടെ വന്നത് കണ്ട ഉര്*വശി കരയുന്നത് കാണാമായിരുന്നു.
 
 സ്കൂളില്‍*  നിന്ന് പോകുന്ന വിനോദയാത്രയില്‍* കുഞ്ഞാറ്റ പങ്കെടുക്കുന്നതിനാല്‍* കുട്ടിയ  കൊണ്ടുവരാനായില്ല എന്നായിരുന്നു മനോജ് കെ ജയന്റെ വാദം. മനോജ് കെ ജയന്റെ  വാദം കോടതി തള്ളി. കുട്ടിയെ ഉര്*വശിക്ക് കൈമാറിയേ തീരൂ എന്നാണ് കോടതി  വിധിച്ചത്. മനോജ് കെ ജയന്* അത് ചെയ്തില്ലെങ്കില്‍* ഉത്തരവ് നടപ്പാക്കാന്‍*  പൊലീസിന്റെ സഹായം തേടാനും ഉത്തരവില്‍* പറയുന്നുണ്ട്.
 
 കുഞ്ഞാറ്റയെ  ഉര്*വശിക്ക് വിട്ടുകൊടുക്കാനുള്ള കുടുംബകോടതിയുടെ ഉത്തരവ്  നിര്*ത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് മനോജ് കെ ജയന്* ഒരു അപ്പീല്‍*  കുടുംബകോടതിയില്‍* സമര്*പ്പിച്ചിരിക്കുകയാണ്.
 
 
 Keywords: Let Kunjatta go with Urvashi for Ponkala,urvashi, manoj k jayan,kudumba kodathi,kunjatta, aatukal ponkala, court
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks