-
മമ്മൂട്ടിയുടെ വാശി ജയിച്ചു, കന്നഡയില്‍* കസ
മമ്മൂട്ടിക്ക് അത് വാശിയായിരുന്നു. കന്നഡയിലും താന്‍* തന്നെ ഡബ്ബ് ചെയ്യും. ‘ശിക്കാരി’ എന്ന കന്നഡച്ചിത്രത്തിന് ഡേറ്റ് നല്*കുമ്പോള്‍* സംവിധായകന്* അഭയ് സിന്**ഹയോട് മമ്മൂട്ടി പറഞ്ഞു - “ഈ സിനിമയില്‍* ഞാന്‍* തന്നെ ഡബ്ബ് ചെയ്യും”. മമ്മൂട്ടിക്ക് അത് ചെയ്യാന്‍* കഴിയുമെന്ന് സംവിധായകനും ഉറപ്പുണ്ടായിരുന്നു. തെലുങ്കിലും ഹിന്ദിയിലും ഇംഗ്ലീഷിലും മമ്മൂട്ടിയുടെ ചിത്രങ്ങള്‍*ക്ക് അദ്ദേഹം തന്നെയാണല്ലോ ശബ്ദം നല്*കാറുള്ളത്.
ആദ്യമായാണ് മമ്മൂട്ടി കന്നഡച്ചിത്രത്തില്‍* അഭിനയിക്കുന്നത്. അതുകൊണ്ട് തന്നെ ഡബ്ബ് ചെയ്യാനായി ഭാഷ വഴങ്ങുമോ എന്ന ആശങ്ക ചിലര്‍*ക്കുണ്ടായിരുന്നു. അത് മനസിലാക്കിയ മമ്മൂട്ടി വാശിയോടെ ആ ദൌത്യം നിര്*വഹിച്ചു. കൊച്ചിയിലെ സ്റ്റുഡിയോയിലാണ് മമ്മൂട്ടി കന്നഡ ഡബ്ബിംഗ് പൂര്*ത്തിയാക്കിയത്. ശിക്കാരിയുടെ മലയാളം പതിപ്പിന്*റെ ഡബ്ബിംഗും മമ്മൂട്ടി പൂര്*ത്തിയാക്കിക്കഴിഞ്ഞു.
ശിക്കാരിയില്‍* മമ്മൂട്ടിക്ക് ഇരട്ടവേഷമാണ്. തീര്*ത്ഥഹള്ളി എന്ന കന്നഡഗ്രാമത്തിലെത്തിയ പുലിവേട്ടക്കാരന്‍* കരുണനാണ് ഒരു കഥാപാത്രം. ഇയാള്‍* സ്വാതന്ത്രസമര സേനാനികൂടിയാണ്. 1946ല്‍* നടന്ന ഒരു സംഭവകഥയാണ് ചിത്രത്തിന് ആധാരം. പുതിയകാലത്തിന്*റെ പ്രതിനിധിയായ, അഭിലാഷ് എന്ന സോഫ്റ്റുവെയര്‍* എഞ്ചിനീയറെയും മമ്മൂട്ടി തന്നെ അവതരിപ്പിക്കുന്നു.
പുലിവേട്ടക്കാരന്‍* കരുണന്*റെ കൂട്ടുകാരായി അഭിനയിക്കുന്നത് ടിനി ടോമും സുരേഷ് കൃഷ്ണയുമാണ്. കരുണന്*റെ അമ്മാവനായി ഇന്നസെന്*റ് വേഷമിടുന്നു. മമ്മൂട്ടിയും ടിനി ടോമും സുരേഷ് കൃഷ്ണയും ചേര്*ന്നുള്ള ഒരു നൃത്തരംഗം ശിക്കാരിയുടെ ഹൈലൈറ്റാണ്. പൂനം ബജ്*വ നായികയാകുന്ന സിനിമ ഏപ്രിലില്‍* റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks