-
ഹോളിവുഡ് സ്*റ്റൈലില്* ഉറുമി പോസ്റ്റര്‍*

പൃഥ്വിരാജിന്റെ ഡ്രീം പ്രൊജക്ട് ഉറുമിയ്ക്ക് ഹോളിവുഡ് സ്*റ്റൈല്* പോസ്റ്ററുകള്*. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം നടന്ന ആറ്റുകാല്* പൊങ്കാലയോടനുബന്ധിച്ചാണ് ഉറുമിയുടെ ഓഫീഷ്യല്* പോസ്റ്ററുകള്* ആദ്യം പ്രസിദ്ധീകരിച്ചത്.
ആറ്റുകാലമ്മയ്ക്ക് പ്രണാമം അര്*പ്പിച്ചുകൊണ്ടുള്ള ഉറുമിയുടെ പോസ്റ്ററുകള്* സിനിമയെപ്പറ്റിയുള്ള പ്രതീക്ഷകള്* വാനോളമുയര്*ത്തുകയാണ്.
ഇന്ത്യയിലെ നമ്പര്*വണ്* സ്റ്റാറുകള്* അണിനിരക്കുന്ന ചിത്രം മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായാണ് വിശേഷിപ്പിയ്ക്കുന്നത്. മാര്*ച്ച് ആദ്യവാരം കൊച്ചിയിലെ ലേ മെറിഡിയന്* ഹോട്ടലില്* വെച്ച് ഉറുമിയുടെ ഓഡിയോ പുറത്തിറക്കും.
ഷൂട്ടിങ് പൂര്*ത്തിയായ സിനിമയുടെ എഡിറ്റിങ് മുംബൈയില്* പുരോഗമിയ്ക്കുകയാണ്. ഉറുമിയുടെ ട്രെയിലറുകള്* ഇതിനോടകം പുറത്തിറങ്ങിയിട്ടുണ്ട്. നാല് ഭാഷകളിലായി മാര്*ച്ച് 31ന് ഉറുമി തിയറ്ററുകളിലെത്തും.
Keywords: Latest film news, bollywood, hollywood, tamil film news, malayalam film, actors, actress, superstars
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks