-
അങ്ങനെ പൃഥ്വിരാജ് ബോളിവുഡിലും

യുവനടന്* പൃഥ്വിരാജ് ബോളിവുഡില്* അഭിനയിക്കുന്നുവെന്ന് നേരത്തേ തന്നെ റിപ്പോര്*ട്ടുകളുണ്ടായിരുന്നു. എന്നാല്* ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിരുന്നില്ല.
എന്നാല്* ഇപ്പോള്* പൃഥ്വിയുടെ ബോളിവുഡ് പ്രവേശം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞു. നല്ലചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അനുരാഗ് കശ്യപിന്റെ ചിത്രത്തിലേയ്ക്ക് പൃഥ്വി കരാര്* ഒപ്പിട്ടു.
ചിത്രത്തില്* റാണി മുഖര്*ജിയാണ് പൃഥ്വിയുടെ നായികയായി എത്തുന്നത്.
പൃഥ്വിയുടെ ഏതാനും ചിത്രങ്ങള്* കണ്ട് താത്പര്യം തോന്നിയ അനുരാഗും ടീമംഗങ്ങളും പൃഥ്വിയെ ഹിന്ദിയില്* അവതരിപ്പിക്കുന്നതിന് താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു.
പൃഥ്വിനായകനായി ഹിന്ദിയിലെത്തുന്ന ചിത്രം കൊമേഴ്*സല്* ചിത്രത്തില്*നിന്നും വ്യത്യസ്തമായുള്ളതായിരിക്കുമെന്നാണ് അറിയുന്നത്. മമ്മൂട്ടി മോഹന്*ലാല്* എന്നിവര്*ക്കുശേഷം മലയാളത്തില്* നിന്നും നായകകഥാപാത്രമായി ഒരു നടന്*കൂടി ബോളിവുഡില്* എത്തുകയാണ്.
കഴിഞ്ഞ ദിവസം ഒരു ചിത്രത്തിന്റെ ഓഡിയോ പുറത്തിറക്കല്* ചടങ്ങുമായി ബന്ധപ്പെട്ട് അനുരാഗ് കാശ്യപ് ചെന്നൈയിലെത്തിയിരുന്നു. തെന്നിന്ത്യന്* ചിത്രങ്ങളില്* വളരെ താത്പര്യമുള്ള കശ്യപ് സുബ്രഹ്മണ്യപുര'ത്തെ പ്രകീര്*ത്തിക്കുകയും അതുപോലൊരു ചിത്രം ഹിന്ദിയിലൊരുക്കുമെന്ന് അഭിപ്രായപ്പെടുകയുംചെയ്തു. ഇതിലും പൃഥ്വിരാജ് തന്നെയായിരിക്കും നായകന്* എന്നും പറഞ്ഞുകേള്*ക്കുന്നു.
Keywords: Latest film news, bollywood, hollywood, tamil film news, malayalam film, actors, actress, superstars
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks