-
മേക്കപ്പിടാന്‍* കമ്പ്യൂട്ടര്‍* പ്രോഗ്രാം
കരിക്കലത്തിന്*റെ ചുവട്ടില്* എണ്ണ തൊട്ട് ചാലിച്ചെടുക്കുന്ന കരിമഷിയും കാന്താരിമുളകിന്*റെ ഇല ഞെരടിയുണ്ടാക്കുന്ന പൊട്ടും വിളങ്ങുന്ന എണ്ണക്കറുപ്പ് മുഖവുമായിരുന്നു ആദ്യകാല മലയാളി പുരുഷന്*റെ സൌന്ദര്യസങ്കല്*പ്പത്തില്* നിറഞ്ഞത്. കൊളോണിയല്* കാലത്ത് അത് പൌഡറിട്ട് വെളുപ്പിച്ച മുഖമായി പരിണമിച്ചു. ആഗോളീകരണക്കാലത്ത് സ്വന്തമായൊരു മേക്കപ്മാനെ കൂടെ കൊണ്ടുനടന്നില്ലെങ്കില്* ആണുങ്ങള്* തിരിഞ്ഞുനോക്കില്ലെന്ന് പെണ്ണുങ്ങള്* പൊതുവില്* വിശ്വസിച്ചു തുടങ്ങിയിട്ടുണ്ട്.
ഈ വക കാര്യങ്ങളില്* ബദ്ധശ്രദ്ധരാണ് വിപണിയിലെ വിദഗ്ദ്ധര്*. പ്രഭാതത്തില്* സ്വന്തം കമ്പ്യൂട്ടറില്* നിങ്ങളുടെ മുഖത്തിനിണങ്ങുന്ന മേക്കപ് വൈവിധ്യങ്ങള്* പരീക്ഷിക്കുവാന്* അവസരം നല്*കുന്ന ഒരു പുതിയ പ്രോഗ്രാം വികസിപ്പിച്ചെടുത്തിരിക്കുകയാണ് ചില വിദഗ്ദ്ധര്*. എന്നുവെച്ചാല്*, നിങ്ങള്* ഓഫീസിലെത്തുവാന്* ഇനിയും വൈകുമെന്ന്, അല്ലെങ്കില്* വൈകിയോടുന്ന ട്രെയിന്* നിങ്ങള്* എത്തുന്നതിനു മുന്*പ് സ്റ്റേഷന്* വിടുമെന്ന് സാരം.
ജര്*മനിയില്* നടക്കുന്ന സീബിറ്റ് ഹൈടെക് മഹോത്സവത്തിലാണ് പുതിയ അപ്ലിക്കേഷന്* അവതരിപ്പിക്കപ്പെട്ടത്. ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക മഹാമഹമാണ് സീബിറ്റ്. വെബ്കാമറ ഉപയോഗിച്ച് മുഖത്തിന്*റെ ഒരു ത്രിമാനചിത്രം നല്*കുകയാണ് ആദ്യം ചെയ്യേണ്ടത്. നിങ്ങളുടെ മുഖത്ത് നിറഞ്ഞിരിക്കുന്ന കുണ്ടുകളും കുഴികളും പ്രായത്തിന്*റെ ചുളിവുകളും സോഫ്ട്*വെയര്* പിടിച്ചെടുക്കുന്നു. അവയ്ക്കിണങ്ങുന്ന ഷേഡുകളും അവയുടെ വര്*ണവൈവിധ്യങ്ങളും അടങ്ങുന്ന ഒരു സോദാഹരണ പ്രദര്*ശനം പിന്നീട് ദൃശ്യമാകുന്നു. പ്രസ്തുത മേക്കപ്പുകളില്* ഏറ്റവും ഇഷ്ടപ്പെട്ടവ തിരഞ്ഞെടുക്കുക, പരീക്ഷിക്കുക.
പ്രശസ്തമായ മാക്സ് പ്ലാങ്ക് സര്*വ്വകലാശാലയിലെ ക്രിസ്റ്റിന ഷേര്*ബാം ആണ് പ്രോഗ്രാം ഡവലപ് ചെയ്തിരിക്കുന്നത്. മുഖത്തുണ്ടാവാന്* ഇടയുള്ള കുരുക്കള്*, പാടുകള്* തുടങ്ങിയ എല്ലാവിധ വസ്തുതകളും നിശിതമായി നിരൂപണം ചെയ്ത ശേഷം മാത്രമേ പ്രോഗ്രാം മേക്കപ് നിര്*ദ്ദേശിക്കുകയുള്ളൂ. കൂടാതെ നിലവിലുള്ള മേക്കപ്പ് തന്നെയാണോ നല്ലത്, മേക്കപ്പ് ആവശ്യമില്ല, മേക്കപ്പില്ലാതെ പുറത്തിറങ്ങരുത് തുടങ്ങിയ വിലപ്പെട്ട നിര്*ദ്ദേശങ്ങള്* നല്*കുവാനും പ്രോഗ്രാമിന് കഴിയുമെന്നും ക്രിസ്റ്റിന പറഞ്ഞു.
Keywords: Now, a technology to suggest you the perfect make-up, computer program,program make up,max plank university,pimples,scraches
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks