-
പ്രിയദര്*ശന്* ചിത്രത്തിനായി ഭാവന സൂപ്പര്

മോഹന്*ലാല്* - പ്രിയദര്*ശന്* ചിത്രത്തില്* അഭിനയിക്കുന്നത് ഭാവനയുടെ ത്യാഗം വീണ്ടും. പ്രിയന്* ചിത്രത്തിനായി, നിശ്ചയിച്ചുറപ്പിച്ച രണ്ടു ചിത്രങ്ങളാണ് ഭാവന വേണ്ടെന്ന് വച്ചിരിക്കുന്നത്. രണ്ടും കന്നഡയിലായിരുന്നു. കന്നഡ സൂപ്പര്*സ്റ്റാര്* ഉപേന്ദ്രയുടെ നായികാ പദവിയാണ്* ഏറ്റവുമൊടുവില്* ഈ മലയാളി നായിക ഒഴിവാക്കിയിരിക്കുന്നത്.
അനീഷ്* വര്*മ സംവിധാനം ചെയ്യുന്ന ഉപേന്ദ്ര ചിത്രം ഫ്രെബ്രുവരി ആദ്യം തുടങ്ങുമെന്ന് പറഞ്ഞത് കൊണ്ടാണ് ഭാവന ഡേറ്റ് നല്*കിയത്. എന്നാല്* നയന്*താരയും ഉപേന്ദ്രയും ജോഡിയായ സൂപ്പറിന്റെ തെലുങ്ക് പതിപ്പിന്റെ തിരക്കിലായിരുന്നതിനാല്* ഉപേന്ദ്രയുടെ അസൗകര്യം കണക്കിലെടുത്ത് ചിത്രം വൈകി. ഇപ്പോള്* മാര്*ച്ചില്* തുടങ്ങാന്* ഒരുങ്ങവെയാണ് ഭാവന പിന്*മാറാന്* തീരുമാനിച്ചത്. കാരണം ഇതേ സമയത്താണ് മോഹന്*ലാല്* - പ്രിയദര്*ശന്* ചിത്രമായ 'അറബിയും ഒട്ടകവും പി മാധവന്* നായരും' നടക്കുന്നത്. അതിനാല്* രണ്ടാമതൊന്ന് ആലോചിക്കാതെ ഉപേന്ദ്രയുടെ നായികാപദവി ഭാവന ഒഴിവാക്കി.
ഭാവനയുടെ ഒഴിവില്* മംമ്തയാണ് ഈ ചിത്രത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്*. അങ്ങനെ ഭാവന മൂലം മംമ്തയ്ക്ക് കന്നഡയില്* ഒരു രണ്ടാം വരവ് സാധ്യമായിരിക്കുകയാണ്. മംമ്ത നേരത്തെ ഗൂളി എന്നൊരു ചിത്രത്തില്* സുദീപിന്റെ നായികയായി അഭിനയിച്ചിട്ടുണ്ട്.
പ്രിയന്* ചിത്രത്തില്* അഭിനയിക്കാന്* ഭാവന ആദ്യം ഒഴിവാക്കിയ കന്നഡ ചിത്രം സുദീപ് നായകനാവുന്ന പ്രൊഡക്ഷന്* നമ്പര്* 47 (വിഷ്ണുവര്*ധന എന്നായിരുന്നു ഇതിനു ആദ്യം നല്*കിയ പേര്)ആണ്. നേരത്തെ പ്രഖ്യാപിക്കപ്പെട്ട ചിത്രമായിരുന്നതിനാല്* ഡിസംബറിലേയ്ക്കാണ് ഭാവന ഡേറ്റ് നല്*കിയത്. എന്നാല്* ആ സമയത്ത് സുദീപിന് തന്റെ മറ്റൊരു ചിത്രം പൂര്*ത്തിയാക്കണമായിരുന്നു. അതിനാല്* ഷൂട്ടിംഗ് തുടങ്ങാന്* വൈകി. അതിനിടെയാണ് മോഹന്*ലാല്*-പ്രിയദര്*ശന്* ടീമിന്റെ ചിത്രത്തിലേയ്ക്കു ഒഫര്*വന്നത്. നടിയത് സ്വീകരിക്കുകയും ചെയ്തു.
അപ്പോഴാണ്* സുദീപ് ചിത്രത്തില്* മാര്*ച്ച് ആദ്യം ജോയിന്* ചെയ്യാന്* ഭാവനയ്ക്ക് അറിയിപ്പ് ലഭിക്കുന്നത്. അതോടെ കന്നഡ ചിത്രം ഒഴിവാക്കുകയല്ലാതെ ഭാവനയ്ക്ക് മുന്നില്* മറ്റു മാര്*ഗം ഉണ്ടായിരുന്നില്ല. പ്രിദര്*ശന്* ചിത്രത്തിന് പിന്നാലെ കുഞ്ചാക്കോ ബോബന്റെ ജോഡിയായി 'ഡോ. ലവ് 'എന്ന കാമ്പസ് ചിത്രത്തിലും ഭാവന അഭിനയിക്കുന്നുണ്ട്. അതിനാല്* തല്*ക്കാലത്തെയ്ക്ക് നടി തന്റെ പുതിയ തട്ടകമായ കന്നഡ ഒഴിവാക്കി. കഴിഞ്ഞ വര്*ഷത്തിന്റെ ഏറിയ പങ്കും ഭാവന കന്നഡയിലായിരുന്നു. പുനീത് രാജ്കുമാറിന്റെ നായികയായി കന്നഡയില്* മികച്ച തുടക്കം ലഭിച്ച ഭാവനയ്ക്ക് തുടര്*ന്ന് ലഭിച്ച ചിത്രമായിരുന്നു പ്രൊഡക്ഷന്* നമ്പര്* 47.
ഏഴുവര്*ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്*ലാലിനെ നായകനാക്കി പ്രിയദര്*ശന്* ഒരുക്കുന്ന മുഴുനീള ഹാസ്യചിത്രമാന് 'അറബിയും ഒട്ടകവും പി മാധവന്* നായരും' ഏഴരക്കോടി രൂപ ചെലവു വരുന്ന ചിത്രം നിര്*മിക്കുന്നത് യുഎഇയിലെ ജാന്*കോസ് എന്റര്*ടെയിന്*മെന്റിന്റെ ബാനറില്* നവീന്* ശശിധരന്*, അശോക്കുമാര്*, ജമാല്* അല്* നൊയേമി എന്നിവര്* ചേര്*ന്നാണ്.
പ്രിയദര്*ശന്* കഥയും തിരക്കഥയും സംവിധാനവും നിര്*വഹിക്കുന്ന ചിത്രത്തില്* ഭാവനയെക്കൂടാതെ നെടുമുടി വേണു, ഇന്നസെന്റ് മുകേഷ്, വിദ്യാ ബാലന്*, ലക്ഷ്മിറായ് തുടങ്ങിയ വന്* താരനിരയും അണിനിരക്കുന്നു. ഗള്*ഫ് മലയാളിയുടെ കഥ പറയുന്ന ചിത്രത്തിന്റെ ദുബായിലും അബുദാബിയിലുമാണ്. സെവന്* ആര്*ട്*സാണ് ചിത്രം വിതരണം ചെയ്യുക. മാര്*ച്ച് പതിനഞ്ചിന് ദുബായില്* ഷൂട്ടിംഗ് തുടങ്ങും.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks