1986ല്* റിലീസായ ‘ദൂരെ ദൂരെ ഒരു കൂടുകൂട്ടാം’ എന്ന മോഹന്*ലാല്* ചിത്രം ഒരു ഗ്രാമത്തിലെ സര്*ക്കാര്* സ്കൂളിന്*റെ ദയനീയാവസ്ഥ പ്രമേയമാക്കിയ സിനിമയാണ്. ആ സ്കൂളില്* പഠിപ്പിക്കാനെത്തുന്ന വ്യാജ അധ്യാപകന്*റെ റോളിലാണ് മോഹന്*ലാല്* പ്രത്യക്ഷപ്പെട്ടത്. ശ്രീനിവാസന്*റെ തിരക്കഥയില്* സിബി മലയില്* സംവിധാനം ചെയ്ത ഈ ചിത്രം ശരാശരി വിജയം നേടിയിരുന്നു.

ഈ സിനിമയുടെ ചുവടുപിടിച്ച് ഒരു ചിത്രം വീണ്ടും മലയാളത്തില്* സംഭവിക്കുകയാണ്. ചിത്രത്തിന്*റെ പേര് ‘മാണിക്യക്കല്ല്’. പൃഥ്വിരാജ് നായകനാകുന്ന സിനിമയുടെ സംവിധാനം എം മോഹന്*. കഥ പറയുമ്പോള്* എന്ന സൂപ്പര്* ഹിറ്റിന് ശേഷം മോഹന്* സംവിധാനം ചെയ്യുന്ന മാണിക്യക്കല്ലും ഒരു ഗ്രാമത്തിന്*റെയും അവിടത്തെ സര്*ക്കാര്* സ്കൂളിന്*റെയും കഥയാണ്.

ഗ്രാമത്തിലെ സര്*ക്കാര്* സ്കൂളിലേക്ക് സ്ഥലം മാറിവരുന്ന വിനയചന്ദ്രന്* എന്ന അധ്യാപകന്*റെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. ഈ സ്കൂളും ശോചനീയമായ സ്ഥിതിയില്* തന്നെയാണുള്ളത്. മുമ്പ് നല്ല രീതിയില്* പ്രവര്*ത്തിച്ചിരുന്ന ഈ സ്കൂളില്* ഇപ്പോള്* അമ്പതില്* താഴെ വിദ്യാര്*ത്ഥികള്* മാത്രമാണ് പഠിക്കുന്നത്. സ്കൂളിന്*റെ കാര്യത്തില്* അധ്യാപകരെല്ലാം പ്രതീക്ഷ കൈവിട്ട അവസ്ഥയിലാണ്. അതുകൊണ്ടുതന്നെ സ്കൂളിന്*റെ കാര്യത്തേക്കാള്* സ്വന്തം കാര്യത്തിന് മുന്**ഗണന നല്*കുന്നവരാണ് ഇവിടെ ജോലി ചെയ്യുന്നത്.

ഈ സാഹചര്യത്തിലാണ് വിനയചന്ദ്രന്* എന്ന അധ്യാപകന്* സ്കൂളിലേക്കെത്തുന്നത്. അയാള്* സ്കൂളിനെയും അതുവഴി ആ ഗ്രാമത്തെ തന്നെയും മാറ്റിത്തീര്*ക്കുന്നതാണ് മാണിക്യക്കല്ലിന്*റെ പ്രമേയം. സംവൃത സുനില്* അവതരിപ്പിക്കുന്ന കായികാധ്യാപികയും വിനയചന്ദ്രന് പിന്തുണയുമായി രംഗത്തുണ്ട്. ഇതേ കഥ തന്നെയായിരുന്നില്ലേ ‘ദൂരെ ദൂരെ ഒരു കൂടുകൂട്ടാം’?

എന്തായാലും ആക്ഷന്* സിനിമകളില്* മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന പൃഥ്വിരാജിന്*റെ വഴിമാറിയുള്ള സഞ്ചാരം മാണിക്യക്കല്ലില്* തുടങ്ങുകയാണ്. മുകേഷ്, ജഗതി, ഇന്നസെന്*റ്*, സലിം കുമാര്*, കോട്ടയം നസീര്*, ജഗദീഷ്, കെ പി എ സി ലളിത തുടങ്ങി ‘കഥ പറയുമ്പോള്*’ ടീമിലെ മിക്ക താരങ്ങളും മാണിക്യക്കല്ലില്* അഭിനയിക്കുന്നുണ്ട്. കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നതും മോഹന്* തന്നെയാണ്.

എം ജയചന്ദ്രന്* സംഗീതം പകരുന്ന ചിത്രത്തിന്*റെ ഛായാഗ്രഹണം പി സുകുമാര്*. ഗൌരി മീനാക്ഷി മൂവീസിന്*റെ ബാനറില്* ഗിരീഷ് ലാലാലാണ് മാണിക്യക്കല്ല് നിര്*മ്മിക്കുന്നത്. ‘ദൂരെ ദൂരെ ഒരു കൂടുകൂട്ടാം’ രചിച്ച ശ്രീനിവാസന്*റെ ഭാര്യാസഹോദരനായ എം മോഹന്* അതേ കഥ പറയുന്ന മാണിക്യക്കല്ലുമായെത്തുമ്പോള്* പ്രേക്ഷകര്* സ്വീകരിക്കുമോ എന്നത് കാത്തിരുന്നു കാണാം.