-
സംവിധായകന്* ചെയ്തത് ശരിയായില്ല: ശ്രേയ
തമിഴിലെ പ്രശസ്ത നിര്*മ്മാതാവ് വിക്രം റെഡ്ഡിയുടെ ഭാര്യയും നടിയുമായ ശ്രേയ റെഡ്ഡിക്ക് കലിയടങ്ങുന്നില്ല. ഒടുവില്* ട്വിറ്ററില്* രോഷപ്രകടനം നടത്തിയാണ് ശ്രേയ തല്*ക്കാലം അടങ്ങിയത്. “ഭൂപതി പാണ്ഡ്യന്* സംവിധാനം ചെയ്യാനിരുന്ന ചിത്രം ഞങ്ങള്* ഉപേക്ഷിക്കുകയാണ്. സംവിധായകന്*റെ പ്രൊഫഷണലിസമില്ലാത്ത നിലപാട് തന്നെ കാരണം” - ശ്രേയ പറയുന്നു.
ഭൂപതി പാണ്ഡ്യന്* സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ശ്രേയയും ഭര്*ത്താവും ചേര്*ന്ന് നിര്*മ്മിക്കാനിരുന്നതാണ്. ശ്രേയയുടെ ഭര്*ത്താവിന്*റെ സഹോദരനായ വിശാലിനെയാണ് നായകനാക്കി നിശ്ചയിച്ചിരുന്നത്. വിശാലിന്*റെ ‘മലൈക്കോട്ടൈ’ എന്ന മെഗാഹിറ്റ് ചിത്രം സംവിധാനം ചെയ്തത് ഭൂപതി പാണ്ഡ്യനാണ്. എന്നാല്* ആരോടും ആലോചിക്കാതെ വിശാലിനെ തന്*റെ ചിത്രത്തില്* നിന്ന് ഭൂപതി പാണ്ഡ്യന്* ഒഴിവാക്കി. പകരം യുവസൂപ്പര്*താരം ആര്യയെ തന്*റെ ചിത്രത്തിലെ നായകനുമാക്കി.
(വിക്രമിനെ നായകനാക്കി ‘വെടി’ എന്ന ചിത്രം ഭൂപതി പാണ്ഡ്യന്* ചെയ്യാനിരുന്നതാണ്. പിന്നീട് വിക്രം ആ പ്രൊജക്ടില്* നിന്ന് പിന്**മാറി. ആ കഥയാണ് പിന്നീട് വിശാലിനെ നായകനാക്കി ചെയ്യാന്* ആലോചിച്ചത്. ഇപ്പോഴിതാ വിശാലിനെയും ഒഴിവാക്കി ആര്യയെ പിടിച്ചിരിക്കുകയാണ് സംവിധായകന്*. രസകരമായ വസ്തുത ആര്യ തന്നെയാണ് ഈ ചിത്രം നിര്*മ്മിക്കുന്നത് എന്നതാണ്). വിശാലിനെ ഒഴിവാക്കി ആര്യയെ പിടികൂടിയത് മറ്റൊരു കുഴപ്പത്തിനും വഴിവച്ചിരിക്കുകയാണ്. വിശാലിന്*റെ ഏറ്റവും അടുത്ത സുഹൃത്താണ് ആര്യ. ഇരുവരും ഒന്നിച്ച് ‘അവന്* ഇവന്*’ എന്നൊരു സിനിമ ചെയ്ത് കഴിഞ്ഞതേയുള്ളൂ. ആര്യ തനിക്ക് പാരയായി മാറി എന്ന് വിശാല്* ചിന്തിച്ചാലോ എന്ന ഭയമുണ്ട് ആര്യയ്ക്ക്. അതുകൊണ്ടുതന്നെ വിശാലിനെ നായകനാക്കി പടം ചെയ്യാന്* വേണ്ടി വാങ്ങിയ അഡ്വാന്*സ് തിരികെ നല്*കാന്* ഭൂപതി പാണ്ഡ്യനെ ഉപദേശിച്ചിരിക്കുകയാണ് ആര്യ.
എന്തായാലും നിര്*മ്മാതാക്കള്*ക്കെല്ലാം തലവേദനയായ ഭൂപതി പാണ്ഡ്യനെതിരെ നിയമനടപടികള്*ക്കൊന്നും ശ്രേയാ റെഡ്ഡി മുതിരുന്നില്ല. അഡ്വാന്*സ് തിരികെ ലഭിച്ചാല്* തന്നെ വലിയ കാര്യമെന്നാണത്രെ അവര്* ചിന്തിക്കുന്നത്.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks