-
പരീക്ഷകളെ നേരിടാന്*
പരീക്ഷകളെ നേരിടാന്*

പരീക്ഷകളെ നേരിടാന്*
പരീക്ഷാക്കാലമായി. ഊണും ഉറക്കവും ഉപേക്ഷിച്ചുള്ള പഠനത്തിലാണു കുട്ടികള്*. അതിനാല്*തന്നെ പരീക്ഷ കഴിയുമ്പോഴേക്കും ആരോഗ്യവും ഒരു വഴിക്കാകും. പഠനത്തോടൊപ്പം ഭക്ഷണകാര്യത്തിലും ഉറങ്ങുന്നതിലും പ്രത്യേകം ശ്രദ്ധവേണം. ഇല്ലെങ്കില്* പഠിച്ചതെല്ലാം വെള്ളത്തില്* വരച്ച വര പോലെ ശൂന്യമാകും.
പരീക്ഷക്കാലത്ത്* ശ്രദ്ധക്കേണ്ട ചില ഭക്ഷണ ശീലങ്ങളേക്കുറിച്ചു പറയാം.
*ഒന്ന്*
മിനറലുകളും ജീവകങ്ങളും ധാരാളമടങ്ങിയ ഭക്ഷണം മികച്ച പ്രകടനം കാഴ്*ചവയ്*ക്കാന്* സഹായിക്കും. നന്നായി പഠിക്കുന്നതിനുവേണ്ട മാനസികവും ശാരീരികവുമായ ആരോഗ്യത്തിനായി ജീവകം ബി, ഇരുമ്പ്* എന്നിവയടങ്ങിയ ഭക്ഷണം ധാരാളം കഴിക്കണം.
ചുവന്ന ഇറച്ചി, ചീര, പയറുവര്*ഗങ്ങള്* എന്നിവയില്* ഇരുമ്പിന്റെ അംശം ധാരാളം അടങ്ങിയിട്ടുണ്ട്*. മുട്ട, ധാന്യങ്ങള്* എന്നിവയില്* ജീവകം ബി അടങ്ങിയിട്ടുണ്ട്*. സോയാബീന്*, മത്സ്യം എന്നിവ ബൗദ്ധികമായ ഉത്തേജനത്തിനു സഹായിക്കുമെന്നു പഠനങ്ങളില്*നിന്നും വ്യക്*തമായിട്ടുണ്ട്*.
*രണ്ട്*
വിപണിയില്* വാങ്ങാന്* ലഭിക്കുന്ന ഹെല്*ത്ത്* ഡ്രിങ്കുകളും മറ്റും നല്ലാതാണെങ്കിലും പ്രകൃതിദത്ത ഭക്ഷണത്തെ ആശ്രയിക്കുന്നതാണ്* എപ്പോഴും ഉചിതം. ജീവകം സി അടങ്ങിയ ഗുളിക കഴിക്കുന്നതിനേക്കാള്* ഒരു ഓറഞ്ച്* കഴിക്കുന്നത്* ഏറെ ഗുണംചെയ്യും. കാരണം ഓറഞ്ചില്* ജീവകം സി മാത്രമല്ല, നാരുകളും ബീറ്റാ കരോട്ടിനും അടങ്ങിയിട്ടുണ്ട്*.
*മൂന്ന്*
കൂട്ടുകൂടിയിരുന്നു പഠിക്കുമ്പോള്* കുട്ടികള്* പലപ്പോഴും ഭക്ഷണം കഴിക്കുന്നതിനേപ്പറ്റി മറക്കാറുണ്ട്*. അത്തരക്കാര്*ക്ക്* ഒരു ഉപദേശം. കൃത്യമായ ഇടവേളകളില്* ഭക്ഷണം കഴിക്കാന്* ഒരിക്കലും ഉപേക്ഷ വിചാരിക്കരുത്*. എന്നാല്* ഇടവേളകളിലെ സ്*നാക്*സ് പൂര്*ണമായും ഒഴിവാക്കണം. കാരണം പോഷകാംശമോ കലോറിയോ അടങ്ങിയിട്ടില്ല എന്നതുതന്നെ.
*നാല്*
മൂന്നുനേരവും അമിതമായി കഴിക്കുന്നതിനേക്കാള്* അഞ്ചോ ആറോ തവണയായി ഭക്ഷണം അല്*പാല്*പം അകത്താക്കുന്നതാണ്* നല്ലത്*. അമിതഭക്ഷണത്തിനുശേഷം മാനസികമായും ശാരീരികവുമായ ക്ഷീണം വര്*ധിക്കുമെന്നതാണു കാരണം.
*അഞ്ച്*
പ്രഭാതഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്*. ഒരു ദിവസത്തെ ശാരീരിക പ്രവര്*ത്തനത്തിനാവശ്യമായ മിനറലുകളും പ്രോട്ടീനുകളും കാത്സ്യവും നാരുകളും മറ്റും ഇതുവഴിയാണു ലഭിക്കുന്നത്*. പാലും പയറുവര്*ഗവും ഏതെങ്കിലുമൊരു പഴവും പ്രഭാതഭക്ഷണമായി ഉള്*പ്പെടുത്താം.
*ആറ്*
ബുദ്ധിക്ക്* ഉണര്*വും ഉന്മേഷവും വികാസവും ലഭിക്കാന്* പഴവര്*ഗങ്ങള്* സഹായിക്കും. പഴങ്ങളിലടങ്ങിയിരിക്കുന്ന പ്രകൃതിദത്തമായ പഞ്ചസാര ഊര്*ജം വര്*ധിപ്പിക്കും.
*ഏഴ്*
പച്ചക്കറികള്* ധാരാളമായി കഴിക്കുക. കൂടുതല്* ഇരുണ്ട നിറങ്ങളിലുള്ള പച്ചക്കറികള്* പോഷകാംശങ്ങളുടെ കാര്യത്തിലും മുന്*പന്തിയിലാണ്*.
*എട്ട്*
പരീക്ഷാദിവസങ്ങളില്* തിരക്കിട്ട്* പ്രഭാതഭക്ഷണം കഴിക്കുന്നതിനു പകരം ആവശ്യത്തിനു സമയമെടുത്ത്* ആസ്വദിച്ച്* കഴിക്കുക. പരീക്ഷാച്ചൂടില്* ഒരിക്കലും പ്രഭാതഭക്ഷണം ഉപേക്ഷിക്കരുത്*. മുട്ടയും അണ്ടിപ്പരിപ്പും കഴക്കുന്നതു ദിനം മുഴുവന്* ഊര്*ജം പകരും. വയറു നിറയെ കഴിക്കാതെ കുറഞ്ഞ അളവില്* മാത്രം കഴിക്കുക. ഭക്ഷണം അമിതമാകുന്നതു ചിലപ്പോള്* ഉറക്കം വരാനിടയാക്കും.
*ഒമ്പത്*
ചൂടുകാലമായതിനാല്* നിര്*ജലീകരണം സംഭവിക്കാനുള്ള സാധ്യതയുള്ളതിനാല്* ഇടയ്*ക്കിടെ വെള്ളം കുടിക്കുക.
*പത്ത്*
പരീക്ഷയുടെ തലേന്ന്* ഒരല്*പം മദ്യം അകത്താക്കാമെന്നു കരുതുന്ന കോളജ്* വിദ്യാര്*ഥികള്*ക്ക്* ഒരു മുന്നറിയിപ്പ്*. പരീക്ഷാ തലേന്നുള്ള മദ്യപാനം ശ്രദ്ധയില്ലായ്*മയ്*ക്കും തലവേദനയ്*ക്കും ഇടയാക്കും.
Tags : school ,college exam,IELTS Preparation,IELTS Test, Ielts exam preparation
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks