-
തന്നെ കാമറൂണ്* ക്ഷണിച്ചെന്ന് ലക്ഷ്മീറായ&
റോക്ക് ആന്*ഡ് റോള്* എന്ന മോഹന്**ലാല്* സിനിമയില്* ആരംഭിച്ച് മോഹന്**ലാലിന്റെ തന്നെ ക്രിസ്ത്യന്* ബ്രദേഴ്സ് വരെയുള്ള സിനിമയില്* അഭിനയിച്ചുകൊണ്ട് മലയാളത്തില്* വെന്നിക്കൊടി പാറിച്ച ലക്ഷ്മീറായിക്ക് ഹോളിവുഡ് ഓഫര്*. ലക്ഷ്മീറായ് പറയുന്നത് വിശ്വസിക്കാമെങ്കില്* ടെര്*മിനേറ്റര്*, ടൈറ്റാനിക്ക്, അവതാര്* തുടങ്ങിയ ഹോളിവുഡ് സിനിമകള്* സംവിധാനം ചെയ്ത സാക്ഷാല്* ജെയിംസ് കാമറൂണ്* കക്ഷിയെ ഒരു സിനിമാ ചര്*ച്ചയ്ക്ക് ക്ഷണിച്ചിരിക്കുകയാണ്.
പ്രിയദര്*ശനും മോഹന്**ലാലും വീണ്ടും ഒന്നിക്കുന്ന ‘അറബിയും ഒട്ടകവും പി മാധവന്* നായരും’ എന്ന സിനിമയുടെ ദുബായ് ലൊക്കേഷനില്* എത്തിയയുടന്* കാമറൂണ്* താനുമായി സൌഹൃദം സ്ഥാപിക്കുകയായിരുന്നുവെന്നും ഒരു സിനിമയെ പറ്റി ചര്*ച്ച ചെയ്യാനായി തന്നെ ഹോളിവുഡിലേക്ക് ക്ഷണിക്കുകയും ചെയ്തുവെന്നാണ് ലക്ഷ്മീറായ് പറയുന്നതായി മാധ്യമങ്ങള്* റിപ്പോര്*ട്ട് ചെയ്യുന്നത്.
തുളി ഭാഷ സംസാരിക്കുന്ന കന്നഡക്കാരിയായ ലക്ഷ്മീറായ് പല ഭാഷകളില്* പയറ്റിയെങ്കിലും അവസാനം മലയാളത്തിലാണ് ഭാഗ്യം തെളിഞ്ഞത്. അണ്ണന്* തമ്പി, പരുന്ത്, ചട്ടമ്പിനാട് തുടങ്ങിയ മമ്മൂട്ടി സിനിമകളിലും റോക്ക് ആന്**ഡ് റോള്*, ഇവിടം സ്വര്*ഗമാണ്, ക്രിസ്ത്യന്* ബ്രദേഴ്സ് എന്നീ മോഹന്*ലാല്* സിനിമകളിലും നായികയായ ലക്ഷ്മീറായ് ഇപ്പോള്* മോഹന്**ലാലിന്റെ മൂന്ന് പുതിയ സിനിമകളിലേക്കാണ് കരാര്* ആയിരിക്കുന്നത്. കാസനോവ, യോദ്ധയുടെ രണ്ടാം ഭാഗം, അറബിയും ഒട്ടകവും പി മാധവന്* നായരും എന്നീ സിനിമകളാണവ.
ലക്ഷ്മീറായ് അഭിനയിച്ച സിനിമകളിലെ അഭിനയപാടവം കണ്ടിട്ടാണോ അതോ സിനിമയെ പറ്റിയുള്ള ലക്ഷ്മീറായുടെ അവബോധം അറിഞ്ഞിട്ടാണോ ജെയിംസ് കാമറൂന്* കക്ഷിയെ ചര്*ച്ചയ്ക്ക് വിളിച്ചിരിക്കുന്നത് എന്ന് അറിയില്ല. താന്* മാധവനോടൊപ്പം ബോളിവുഡില്* അഭിനയിക്കുന്നുണ്ടെന്ന് ഇക്കഴിഞ്ഞ ദിവസം അനന്യ വെളിപ്പെടുത്തിയിരുന്നു. എന്നാല്* മാധവനോട് ഇക്കാര്യം ചോദിച്ചപ്പോള്* ‘ആരാ ഈ അനന്യ?’ എന്നായിരുന്നു മറുചോദ്യം. ലക്ഷ്മീറായുടെ ‘കാമറൂണ്* സിനിമാ ചര്*ച്ചക്കഥ’ എത്രദൂരം വരെ പോകുമെന്ന് കാത്തിരുന്ന് കാണാം.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks