-
കാര്*ബോംബ് സ്ഫോടനം: ദിലീപ് രക്ഷപ്പെട്ടു

‘ഓര്*മ്മ മാത്രം’ എന്ന സിനിമയ്ക്കായി ഏലൂര്* മാര്*ക്കറ്റില്* ഒരു ബോംബ് സ്ഫോടനം ചിത്രീകരിച്ചു. യാഥാര്*ത്ഥ്യമെന്നു തോന്നുന്ന രീതിയില്* ഗംഭീരമായി ചിത്രീകരിക്കപ്പെട്ട രംഗത്തിലെ അഭിനയത്തിനിടെ ജനപ്രിയനായകന്* ദിലീപിന് നേരിയ പരുക്കേറ്റു. മധു കൈതപ്രം സംവിധാനം ചെയ്യുന്ന ഈ സിനിമ സമകാലീന കേരളത്തിലെ ഒരു സാധാരണക്കാരന്*റെ ജീവിതം വരച്ചിടുന്നു.
ഏലൂര്* മാര്*ക്കറ്റില്* ദിലീപും മാസ്റ്റര്* സിദ്ധാര്*ത്ഥും അഭിനയിക്കുന്ന രംഗങ്ങളാണ് ചിത്രീകരിച്ചത്. ദിലീപിന്*റെ മകനായാണ് സിദ്ധാര്*ത്ഥ് വേഷമിടുന്നത്. ഇവര്* മാര്*ക്കറ്റിലൂടെ നടക്കുമ്പോള്* അപ്രതീക്ഷിതമായി അവിടെ കിടന്ന കാര്* പൊട്ടിത്തെറിക്കുന്നു. ഒട്ടേറെ പേര്*ക്ക് സ്ഫോടനത്തില്* പരുക്കേല്*ക്കുന്നു. എന്നാല്* സിദ്ധാര്*ത്ഥിനെ കാണാതാകുന്നു.
മകനെ അന്വേഷിച്ചുള്ള അച്ഛന്*റെ യാത്രയാണ് ‘ഓര്*മ്മ മാത്രം’ പറയുന്നത്. സ്ഫോടനത്തില്* ദിലീപിന്*റെ കൈയ്ക്ക് നേരിയ രീതിയില്* പരുക്കേറ്റു. എന്നാല്* അതൊന്നും കാര്യമാക്കാതെ ചിത്രീകരണത്തില്* ദിലീപ് തുടര്*ന്നും പങ്കെടുത്തു. ദിലീപിന്*റെ നായികയായി പ്രിയങ്കയാണ് ഈ സിനിമയില്* വേഷമിടുന്നത്.
ഇരട്ടക്കുട്ടികളുടെ അച്ഛന്*, കൊച്ചുകൊച്ചു സന്തോഷങ്ങള്* എന്നീ സിനിമകളുടെ രചയിതാവായ സി വി ബാലകൃഷ്ണന്*റെ പുതിയ തിരക്കഥയാണ് ഓര്*മ്മ മാത്രം. ദിലീപ് വക്കീല്* ഗുമസ്തനായാണ് ഈ ചിത്രത്തില്* അഭിനയിക്കുന്നത്.
ജീവിതത്തിന്*റെ അഴിയാക്കുരുക്കുകളിലൂടെ സഞ്ചരിക്കുന്ന ഒരു ഗുമസ്തനെയാണ് ദിലീപ് അവതരിപ്പിക്കുന്നതെന്ന് സംവിധായകന്* മധു കൈതപ്രം പറഞ്ഞു. ഭാര്യയും മകനുമടങ്ങുന്നതാണ് ഈ ഗുമസ്തന്*റെ കുടുംബം. അപ്രതീക്ഷിതമായ തിരിച്ചടികളും വേര്*പാടുകളും ഈ കഥാപാത്രത്തിന് നേരിടേണ്ടി വരുന്നു.
കൈതപ്രത്തിന്*റെ ഗാനങ്ങള്*ക്ക് കൈതപ്രം വിശ്വനാഥന്* സംഗീതം പകരുന്നു. എം ജെ രാധാകൃഷ്ണനാണ് ക്യാമറ. നിര്*മാണം ഹൊറൈസണ്* ഇന്*റര്*നാഷണല്*. ഏകാന്തം, മധ്യവേനല്* എന്നീ സിനിമാകള്*ക്ക് ശേഷം മധു കൈതപ്രം സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
Keywords:Dileep, jayaram, mammootty, mohanlal, c v balakrishnan, sureshgopi,kaithapram viswanathan,ekantham,priyanka,ormamathram
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks