-
മിത്രാ കുര്യന്* ഇനി വിക്രമിന്റെ നായിക

മലയാളിതാരം മിത്രാ കുര്യന്* തമിഴകത്ത് സജീവമാകുന്നു. സൂപ്പര്* താരം വിക്രമിന്റെ നായികയാകാനാണ് മിത്രയ്ക്ക് അവസരം ലഭിച്ചിരിക്കുന്നത്. വെണ്ണില കബഡിക്കൂട്ടം, നാന്* മഹാന്* അല്ല എന്നീ ഹിറ്റുചിത്രങ്ങളൊരുക്കിയ സുശീന്ദ്രന്റെ പുതിയ ചിത്രത്തിലാണ്* മിത്ര വിക്രമിന്റെ നായികയായി അഭിനയിക്കുക.
ഫാസിലിന്റെ വിസ്*മയത്തുമ്പത്ത്* എന്ന ചിത്രത്തിലൂടെയാണ് പെരുമ്പാവൂര്* സ്വദേശിനിയായ മിത്രാ കുര്യന്* വെള്ളിത്തിരയിലെത്തുന്നത്. സിദ്ദിഖ്* സംവിധാനം ചെയ്*ത ബോഡിഗാര്*ഡിലൂടെയാണ് മിത്രാകുര്യന്* ശ്രദ്ധേയയാകുന്നത്. ഈ ചിത്രത്തിന്റെ തമിഴ് പതിപ്പായ കാവലനിലും മിത്രയുടെ അഭിനയം പ്രേക്ഷകപ്രശംസ പിടിച്ചുപറ്റിയിരുന്നു. കാവലനിലെ അഭിനയം കണ്ടാണ് മിത്രയെ സുശീന്ദ്രന്* തന്റെ പുതിയ ചിത്രത്തിലെ നായികയായി തെരഞ്ഞെടുത്തത്. ഇപ്പോള്* ലണ്ടന്* ഡ്രീംസ്* എന്ന മലയാള ചിത്രത്തില്* അഭിനിയച്ചുകൊണ്ടിരിക്കുകയാണ്* മിത്ര കുര്യന്*.
പൂര്*ണമായും നായക പ്രാധാന്യമുള്ള ഈ ചിത്രം വിക്രമിന്റെ ആരാധകരെ തൃപ്*തിപ്പെടുത്തുന്ന രീതിയിലായിരിക്കും ഒരുക്കുകയെന്ന്* സുശീന്ദ്രന്* പറഞ്ഞു. ചിത്രീകരണം ഉടന്* ആരംഭിക്കും. ദീപാവലിയ്*ക്ക്* ചിത്രം പ്രദര്*ശനത്തിനെത്തുന്ന വിധത്തില്* ഷൂട്ടിംഗ്* പൂര്*ത്തിയാക്കുമെന്നും സുശീന്ദ്രന്* പറഞ്ഞു. ദൈവതിരുമകന്* എന്ന ചിത്രം പൂര്*ത്തിയാക്കിയ ശേഷമായിരിക്കും സുശീന്ദ്രന്റെ പ്രോജക്*ടില്* വിക്രം ജോയിന്* ചെയ്യുക. തെലുങ്ക്* താരം ദീക്ഷ സേത്തും ചിത്രത്തിലെ നായികയായി അഭിനയിക്കുന്നുണ്ട്*.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks