നാലാം വയസ്സില്* ഗവര്*ണര്* പദവിയിലെത്തുക അപൂര്*വ ഭാഗ്യം തന്നെ! യുഎസ് സ്വദേശിയായ ജെസ്സെ കോക്സണ്* എന്ന നാലുവയസ്സുകാരനാണ് ഒരു ദിവസത്തേക്ക് ന്യൂജഴ്സി ഗവര്*ണര്* ആകാനുള്ള ഭാഗ്യം ലഭിച്ചത്.


ജെസ്സെ വാശിപിടിച്ച് കരയുന്ന വീഡിയോ യൂട്യൂബിലെത്തിയതാണ് അപൂര്*വ ഭാഗ്യത്തിന് കളമൊരുക്കിയത്. തനിക്ക് ഗവര്*ണറാകണം എന്ന് പറഞ്ഞ് ജെസ്സെ കരയുന്ന രംഗം വീഡിയോയില്* പകര്*ത്തി യൂട്യൂബില്* ഇടുകയായിരുന്നു. എന്തിനാണ് കരയുന്നതെന്ന് ജെസ്സെയോടെ അമ്മ ചോദിച്ചപ്പോള്* തനിക്ക് ഗവര്*ണറാകാന്* പറ്റില്ല എന്നായിരുന്നു മറുപടി.

എന്തുകൊണ്ട് ഗവര്*ണറാകാന്* പറ്റില്ല എന്ന് ചോദിച്ചപ്പോള്* താന്* തീരെ ചെറിയ കുട്ടിയാണെന്ന് ജെസ്സെ കരച്ചിലിനിടയ്ക്ക് പറഞ്ഞു. ഈ രംഗങ്ങള്* ഗവര്*ണര്* ക്രിസ് ക്രിസ്റ്റി കാണുകയും ജെസ്സെയെ ഒരു ദിവസത്തേക്ക് ഗവര്*ണറായി നിയമിക്കുകയുമായിരുന്നു എന്ന് സിബി*എസ് ന്യൂസ് റിപ്പോര്*ട്ട് ചെയ്യുന്നു.

ജെസ്സെയുടെ വാര്*ത്താ സമ്മേളനവും ‘ഒരു ദിവസത്തെ’ ഗവര്*ണറുടെ സഹോദരന്* അര്*ണോള്*ഡ് ഷ്വാസ്നഗറായി അഭിനയിച്ചതും ചിരിക്കാനുള്ള വകയായിരുന്നു എന്നാണ് റിപ്പോര്*ട്ടുകള്*.


Keywords:
4 year old becomes New Jersy governor,one day Governor, Newjersy Governonr Criss Cristy, Jessey Kokson, oneday Governor brother , Arnold Shwsnagar