വഞ്ചനാ കേസില്* ചലച്ചിത്ര താരങ്ങളായ പൃഥ്വിരാജിനും മീരാജാസ്മിനും എതിരെ സമന്*സ്. കരിമ്പില്* ഫിലിംസാണ് താരങ്ങള്*ക്കെതിരെ വഞ്ചനാ കേസ് ഫയല്* ചെയ്തിരിക്കുന്നത്. ഇരുവരും മെയ് 16 ന് കോടതിയില്* ഹാജരാവണം. കോഴിക്കോട്* ചീഫ്* ജുഡീഷ്യല്* മജിസ്ട്രേറ്റ്* കോടതിയാണ് ഇരുവര്*ക്കും സമന്*സ്* അയച്ചിരിക്കുന്നത്


നാല് വര്*ഷം മുമ്പ് കരിമ്പില്* ഫിലിംസിന്റെ സിനിമയില്* അഭിനയിക്കാന്* വേണ്ടി അഞ്ച് ലക്ഷം രൂപ അഡ്വാന്*സ് വാങ്ങി വഞ്ചിച്ചു എന്നാണ് കേസ്. കരിമ്പില്* ഫിലിംസ് മാനേജിംഗ് പാര്*ട്ണറും സംവിധായകനുമായ കെ എ ദേവരാജാണ് പരാതിക്കാരന്*. അഡ്വാന്*സ് വാങ്ങിയ താരങ്ങള്* സിനിമയില്* അഭിനയിക്കാന്* തയ്യാറായതുമില്ല പണം തിരികെ നല്*കിയതുമില്ല.

കരിമ്പില്* ഫിലിംസ്* നിര്*മിക്കാനിരുന്ന ‘സ്വപ്നമാളിക’ എന്ന ചിത്രത്തിനുവേണ്ടിയാണു താരങ്ങളെ സമീപിച്ചിരുന്നത്*. താരങ്ങളുടെ സംഘടനയായ ‘അമ്മ’യില്* ഇതു സംബന്ധിച്ച് ആദ്യം പരാതി നല്*കിയിരുന്നു എങ്കിലും നടപടിയൊന്നും ഉണ്ടായില്ല. തുടര്*ന്ന് വക്കീല്* നോട്ടീസ് അയച്ചു. എന്നാല്* ഇരുതാരങ്ങളും നോട്ടീസ് കൈപ്പറ്റിയില്ല. തുടര്*ന്നാണ്* കോടതിയില്* ഹരജി നല്*കിയത്*. മജിസ്ട്രേറ്റ്* കെ പി ജോണ്* ആണ്* ഇരുവര്*ക്കും മെയ്* 16ന്* കോടതിയില്* ഹാജരാവാന്* സമന്*സ്* അയച്ചത്*.

Keywords: Summons issued against Prithvi and Mira Jasmine,karimbil films, swapnamalika,chief majistrate k p john