ദിവസങ്ങളായി അബോധാവസ്ഥയില്* കഴിയുന്ന സത്യ സായി ബാബയുടെ സജീവ സമാധി ഉടന്* പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്*ട്ടുകള്*. ഇതെ കുറിച്ചുള്ള ഊഹാപോഹങ്ങള്* പ്രചരിച്ചതോടെ ബാബയെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുന്ന സത്യസായി ഇന്*സ്റ്റിറ്റൂട്ട് ഓഫ് ഹയര്* മെഡിക്കല്* സയന്*സസിനു മുന്നില്* ഭക്തര്* തടിച്ചുകൂടിയത് സംഘര്*ഷാവസ്ഥ സൃഷ്ടിച്ചു.


ചൊവ്വാഴ്ച വൈകിട്ട് കോരിച്ചൊഴിയുന്ന മഴയെ അവഗണിച്ചാണ് നൂ*റുകണക്കിന് ആളുകള്* ആശുപത്രി പരിസരത്ത് തടിച്ചു കൂടിയത്. ആന്ധ്രയിലുടനീളം ബാബയുടെ സജീവ സമാധിയെ കുറിച്ചുള്ള വാര്*ത്തകള്* പ്രചരിക്കുമ്പോള്* ഒരു ടിവി ചാനലും ഇക്കാര്യം റിപ്പോര്*ട്ട് ചെയ്തു. സത്യസായി ട്രസ്റ്റ് ഉടന്* തന്നെ പ്രഖ്യാപനം നടത്തിയേക്കുമെന്നാണ് ചാനലും റിപ്പോര്*ട്ട് ചെയ്തത്.

ബാബയുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുകയാണെന്നും എന്നാല്* ഇപ്പോഴും ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ല എന്നും സത്യസായി ഇസ്റ്റിറ്റൂട്ട് ഓഫ് ഹയര്* മെഡിക്കല്**സയന്*സസ് ഡയറക്ടര്* ഡോ. എ എല്* സഫായ വെളിപ്പെടുത്തി. എന്നാല്*, ബാബ മരുന്നുകളോട് പ്രതികരിക്കുന്നുണ്ട് എന്നാണ് സര്*ക്കാര്* പ്രതിനിധികള്* നല്*കിയ വിശദീകരണം.

സത്യസായി ട്രസ്റ്റ് അംഗവും ബാബയുടെ സഹോദര പുത്രനുമായ രത്നാകറും മറ്റ് ട്രസ്റ്റ് അംഗങ്ങളുമായുള്ള അഭിപ്രായ വ്യത്യാസം മൂര്*ദ്ധന്യാവസ്ഥയില്* എത്തി നില്*ക്കുമ്പോഴാണ് സജീവ സമാധിയെ കുറിച്ചുള്ള വാര്*ത്ത പുറത്തുവന്നിരിക്കുന്നത്. ട്രസ്റ്റ് അംഗങ്ങളെ വിമര്*ശിക്കുന്ന പരിപാടികള്* സം*പ്രേക്ഷണം ചെയ്യുന്ന ഒരു ടിവി ചാനല്* രത്നാകറിന്റെ ഉടമസ്ഥതയിലുള്ള കേബിള്* ടിവി ശൃംഖലകള്* വഴി വീണ്ടും രംഗത്ത് എത്തിയിട്ടുണ്ട്. ട്രസ്റ്റ് അംഗവും മുന്* ഐ*എ*എസ് ഉദ്യോഗസ്ഥനുമായ ചക്രവര്*ത്തിക്കെതിരെ നിരവധി ലഘുലേഖകളും പ്രചരിക്കുന്നുണ്ട്.


Keywords:
Sai Baba for 'Sajeeva Samadhi,Sathya Sai Baba , sai baba brother son ratnakumar,trust members,sathya sai institute of higher medical science