-
കൗതുക വാര്*ത്തകള്*
പഞ്ഞിമെത്തയില്* കിടക്കുമ്പോള്* അവന്* മുള്ള്* കുത്തിക്കൊള്ളും പോലെയാണ്*. സോപ്പ്* കാണുമ്പോള്*ത്തന്നെ ദേഹത്ത്* ചൊറിച്ചില്* തുടങ്ങും. ഇളം ചൂട്*വെള്ളം ദേഹത്ത്* വീഴുമ്പോള്* അറിയാതെ പുളയുകയാണ്*. പൈപ്പില്* വെള്ളം ഒഴുക്കുന്നതു കാണുമ്പോള്* അവന്* ഓക്കനം വരികയും ചെയ്യുകയാണ്*. ഇവന്* റേ. മൗഗ്ലി എന്നു വിളിക്കുന്നതാകും കൂടുതല്* നല്ലത്*. കാട്ടുവാസിയായ ഇവന്* വഴി തെറ്റി നാട്ടില്* വന്നതാണ്*. ഇപ്പോള്* നാട്ടില്* കാണുന്നത്* മുഴുവന്* ഇവന്* വിമ്മിട്ടമാണ്*.
ജര്*മനിയിലെ കാട്ടിലാണ്* ഇവനെ കണ്ടെത്തിയത്*. കണ്ടത്* ജര്*മനിയിലാണെങ്കിലും സംസാരം നല്ല ഒന്നാന്തരം ഇംഗ്ലീഷിലാണ്*. ഞാന്* ഏകനാണ്*.. ഞാന ആരാണെന്നു പോലും എനിക്കറിയില്ല... എന്നെ സഹായിക്കണേ.. അഞ്ചു വര്*ഷത്തോളം കാട്ടില്* കഴിഞ്ഞ ഇവന്* കാണുന്നവരോട്* അപേക്ഷിക്കുന്നതും ഇതാണ്*. 17 വസയ്* പ്രായം തോന്നും. ബെര്*ലിന്* സിറ്റി ഹാളില്* പ്രദര്*ശിച്ചപ്പോഴായിരുന്നു ജര്*മന്* ഗാര്*ഡുകളോട്* പയ്യന്റെ അഭ്യര്*ഥന.
നാട്ടു ജീവിതവുമായി ഇണങ്ങാന്* അവന്* കഴിയുന്നില്ലെന്ന്* അവനെ ഭാവപ്രകടനങ്ങളില്*നിന്ന്* വ്യക്*തമായിരുന്നു. ഒരു ബാഗ്*, ടെന്റ്*, ഒരു സ്ലീപ്പിങ്* ബാഗ്* എന്നിവയായിരുന്നു പയ്യന്റെ സമ്പാദ്യം. അച്*ഛന്* അടുത്തകാലത്താണ്* മരിച്ചതെന്ന്* ഇവന്* പറയുന്നു. ചെറിയൊരു ശ്*മശാനത്തില്* കല്ലിനടിയിലാണ്* പിതാവിന്റെ മൃതദേഹം സംസ്*കരിച്ചിരിക്കുന്നത്*. പിന്നെ വടക്കു ദിക്ക്* നോക്കി വച്ചുപിടിച്ചു. തനിക്ക്* ലോകത്ത്* ആരുമില്ലെന്നും എവിടേക്ക്* പോകണമെന്ന്* അറിയില്ലെന്നുമാണ്* ഇവന്* പറയുന്നതെന്ന്* ഇവനോട്* സംസാരിച്ച ഒരു ജര്*മന്* പോലീസുകാരന്* പറയുന്നു.
അവന്* ശാന്തനാണ്*. എന്ന ഭയചകിതനല്ല. സഹായം ആവശ്യമാണെന്ന്* തോന്നിയാല്* ബെര്*ലിനിലേക്ക്* പോകണമെന്നാണ്* അച്*ഛന്* നിര്*ദേശിച്ചിരുന്നത്*. ആഴ്*ചകളോളം നടന്നാണ്* അവിടെ എത്തിയതെന്നും അവന്* പറയുന്നു. പാസ്*പോര്*ട്ടോ എന്തെങ്കിലും തരത്തിലുള്ള തിരിച്ചറിയല്* രേഖകളോ ഇവന്റെ പക്കലില്ല. എഴുത്തും വായനയും അച്*ഛന്* പഠിപ്പിച്ചിരുന്നു. ഇവന്* പറയുന്ന കഥകളത്രയും ശരിയാണെന്നാണ്* പോലീസിന്റെ നിഗമനവും. ഉറങ്ങാന്* മെത്തയേക്കാള്* ഇവന്* ആഗ്രഹിക്കുന്നത്* കാട്ടിലെ പരുപരുത്ത പ്രതലമാണ്*. അച്*ഛന്റെ പേര്* റയാന്* എന്നാണ്* പറയുന്നത്*. അമ്മ ഡൊറീന്* കാര്* അപകടത്തില്* മരിച്ചതിനെ തുടര്*ന്നാണ്* തങ്ങള്* കാടു കയറിയതെന്നും ഇവന്* ഓര്*മിച്ചെടുക്കുന്നു.
എന്തായാലും അവന്റെ പൂര്*വകാല ചരിത്രം തപ്പിയെടുക്കാനുള്ള ശ്രമത്തിലാണ്* അധികൃതര്*. ഇതിന്റെ ഭാഗമായി അവന്റെ ഫിംഗര്* പ്രിന്റ്* ഇന്റര്*പോളിന്* നല്*കിയിട്ടുണ്ട്*. ലോകത്തിന്റെ ഏതെങ്കിലും ഭാഗത്ത്* കാണാതായ കുട്ടികളുടെ ഫിംഗര്* പ്രിന്റുമായി ചേരുന്നുണ്ടോ എന്നാണ്* പരിശോധിക്കുക. പയ്യന്* ബ്രിട്ടീഷുകാരനാണെന്ന നിഗമനത്തിലാണ്* പോലീസ്*. ജര്*മന്* അറിയാവുന്നത്* വളരെ കുറവാണ്*. ശരീരപ്രകൃതിയും ബ്രിട്ടീഷ്* കൗമാരക്കാരന്റേതു തന്നെ.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks