ഒസാമ ബിന്* ലാദനെ യുഎസ് കമാന്*ഡോകള്* വെടിവച്ച് കൊന്ന ശേഷം വിമാനത്തില്* നിന്ന് അറബിക്കടലിലേക്ക് എറിയുകയായിരുന്നു എന്ന് റിപ്പോര്*ട്ടുകള്*. മൃതദേഹത്തില്* ഇരട്ടി ഭാരം കെട്ടിവച്ച ശേഷമായിരുന്നു മൃതദേഹം കടലിലേക്ക് ഇട്ടതെന്നും റിപ്പോര്*ട്ടുകളില്* പറയുന്നു.

വിമാനത്തില്* വച്ചായിരുന്നു ഇസ്ലാം മതാചാര പ്രകാരമുള്ള അന്ത്യകര്*മ്മങ്ങള്* നടത്തിയത്. ഒരു സൈനിക ഓഫീസറുടെ കാര്*മ്മികത്വത്തിലായിരുന്നു ചടങ്ങുകള്* നടന്നത്. വെള്ളത്തുണിയില്* പൊതിഞ്ഞ മൃതശരീരത്തില്* ഇരട്ടി ഭാരം കെട്ടിവച്ച ശേഷം അറബിക്കടലില്* എവിടെയോ ഉപേക്ഷിക്കുകയായിരുന്നു.

എന്നാല്*, ലാദന് മതാചാര പ്രകാരമുള്ള അന്ത്യകര്*മ്മങ്ങമ്മെല്ലാം നടത്തിക്കാണില്ല എന്ന് ആരോപിച്ച അറബ് രാജ്യങ്ങളില്* പ്രതിഷേധമുയരുന്നുണ്ട്. ഒരു ലാദന് പകരം അനേകായിരം ലാദന്**മാര്* ഉയര്*ത്തെഴുന്നേല്*ക്കും എന്ന മുദ്രാവാക്യവുമായി പലയിടത്തും പ്രകടനങ്ങള്* നടന്നു. പാകിസ്ഥാനില്* നടന്ന പ്രകടനത്തില്* യുഎസ് പതാക കത്തിച്ചു.

ഇസ്ലാമിക മതാചാര പ്രകാരം ദുര്*ഗന്ധം പുറത്തുവരാത്ത രീതിയില്* വേണം ഖബറടക്കം നടത്തേണ്ടത്. മറ്റു ജീവികള്* മൃതദേഹത്തെ കേടുവരുത്താത്ത രീതിയിലും വേണം സംസ്കാരം നടത്താന്*. മറ്റൊരു വഴിയും അവശേഷിക്കാത്ത അവസരത്തില്* മാത്രമേ സമുദ്രത്തില്* അടക്കം ചെയ്യാന്* പാടുള്ളൂ.

എന്നാല്*, അമേരിക്ക ഇതുവരെയായും ലാദന്റെ മൃതദേഹം അടക്കം ചെയ്തത് എവിടെയെന്ന് വെളിപ്പെടുത്തിയിട്ടില്ല.