മുന്* ഇന്ത്യന്* നായകന്* സൌരവ് ഗാംഗുലി ഐ പി എല്ലില്* തിരിച്ചെത്തി. ഐപിഎല്* നാലാംസീസണില്* സൌരവ് ഗാംഗുലി പൂനെ വാരിയേഴ്സിന് വേണ്ടിയാണ് കളിക്കാനിറങ്ങുന്നത്. പരുക്കേറ്റ് പിന്*മാറിയ ആശിഷ് നെഹ്*റയ്ക്ക് പകരമാണ് ഗാംഗുലിയെ ടീമിലുള്*പ്പെടുത്തിയിരിക്കുന്നത്. നാളെ മുംബൈയ്ക്കെതിരെ നടക്കുന്ന മത്സരത്തില്* ഗാംഗുലി കളിച്ചേക്കുമെന്നാണ് സൂചന.

ഗാംഗുലി ടീമുമായി കരാറൊപ്പിട്ടതായി പൂനെ വാരിയേഴ്സ് ഡയറക്ടര്* അഭിജിത് സര്*ക്കാര്* വ്യക്തമാക്കിയിട്ടുണ്ട്. ഈ സീസണില്* ആറു തോല്*വികള്* നേരിട്ടതിനെ തുടര്*ന്ന് ഗാംഗുലിയെ ടീമില്* ഉള്*പ്പെടുത്താന്* പൂനെ വാരിയേഴ്സ് തീരുമാനിച്ചത്.

ഈ വര്*ഷം ഗാംഗുലിയെ ഒരു ടീമും ലേലം കൊണ്ടിരുന്നില്ല. ഒരു കോടി 77 ലക്ഷം രൂപയായിരുന്നു ഗാംഗുലിയുടെ പ്രതിഫലം. കഴിഞ്ഞ മൂന്നു സീസണുകളില്* കളിച്ച കൊല്*ക്കത്ത നൈറ്റ് റൈഡേഴ്*സ് പോലും ഈ തുകയ്ക്ക് ഗാംഗുലിയെ ടീമിലെടുക്കാന്* തയ്യാറായില്ല.

ആരും ലേലം കൊള്ളാത്ത കളിക്കാരെ മറ്റു ടീമുകള്*ക്ക് എതിര്*പ്പില്ലെങ്കില്* ഇഷ്ടമുള്ള ടീമില്* ചേരാമെന്നാണ് ഐ പി എല്* നിയമം. ഇങ്ങനെ ചേരാന്* മറ്റ് ടീമുകളുടെയും സമ്മതം ആവശ്യമാണ് എന്ന നിബന്ധനയുമുണ്ട്. ഇതനുസരിച്ച് ഗാംഗുലിയെ ടീമിലെടുക്കാന്* കൊച്ചി നേരത്തെ ശ്രമിച്ചിരുന്നു. എന്നാല്* ഗാംഗുലി കൊച്ചി ടീമില്* ചേരുന്നതിനെ എതിര്*ത്തുകൊണ്ട് മൂന്ന് ടീമുകള്* രംഗത്തുവന്നതോടെ ആ നീക്കം നടന്നിരുന്നില്ല.

ഗാംഗുലിയെ നൈറ്റ് റൈഡേഴ്*സ് ടീമിലെടുക്കാത്തതിനാല്* കൊല്*ക്കത്തയില്* ഇപ്പോഴും ജനരോക്ഷമുയരുന്നുണ്ട്. നൈറ്റ് റൈഡേഴ്*സിന്റെ ഹോംഗ്രൗണ്ടായ കൊല്*ക്കത്ത ഈഡന്* ഗാര്*ഡന്* സ്*റ്റേഡിയത്തില്* ഇപ്പോള്* മത്സരം കാണാന്* കാണികളും കുറവാണ്.