-
പൊളിയുമെന്ന് പേടി, മണിരത്നം ചിത്രം ഉപേക്
‘രാവണന്*’ നല്*കിയ ഷോക്ക് മണിരത്നത്തിന് ഇനിയും മാറിയിട്ടില്ല. നൂറുകണക്കിന് കോടികളാണ് ആ ബ്രഹ്മാണ്ഡചിത്രം വരുത്തിവച്ച നഷ്ടം. ആ വീഴ്ചയില്* നിന്ന് മണിരത്നം ചില കാര്യങ്ങള്* പഠിച്ചു എന്നു തോന്നുന്നു. രജനീകാന്ത് ഉണ്ടെങ്കില്* മാത്രം 100 കോടിക്കു മേല്* ബജറ്റുള്ള ചിത്രം ചെയ്യാം. ലാഭം കിട്ടുന്ന കാര്യം ഏകദേശം ഉറപ്പാണ്. മറ്റെതെങ്കിലും താരത്തിന് അങ്ങനെ ഒരുറപ്പ് പറയാനാകില്ല.
അതുകൊണ്ടുതന്നെയാണ് ഇളയദളപതി വിജയിനെ നായകനാക്കി ഉടന്* ആരംഭിക്കാനിരുന്ന ‘പൊന്നിയിന്* സെല്**വന്*’ എന്ന സിനിമ മണിരത്നം വേണ്ടെന്നുവച്ചത്. ഒരു ചരിത്ര കഥ പറയുന്ന സിനിമയാണ് പൊന്നിയിന്* സെല്**വന്*. വിജയ്, മഹേഷ്ബാബു, ആര്യ, അനുഷ്ക എന്നീ താരങ്ങളായിരുന്നു അഭിനയിക്കേണ്ടിയിരുന്നത്. 100 കോടി രൂപയായിരുന്നു ചിത്രത്തിന് ബജറ്റ് നിശ്ചയിച്ചത്. എന്നാല്* ഒരു ചരിത്രസിനിമ യുവ പ്രേക്ഷകര്* എങ്ങനെ സ്വീകരിക്കുമെന്ന ആശങ്ക മണിരത്നത്തിനുണ്ടായി. ചിത്രം തകര്*ന്നാല്* ഭീമമായ നഷ്ടമാണ് ഉണ്ടാകുന്നത്.
സിനിമ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ലാത്തതിനാല്* പ്രൊജക്ട് വേണ്ടെന്നു വയ്ക്കാന്* മണിരത്നത്തിന് മടിയുണ്ടായില്ല. എന്നാല്* ഈ സിനിമ വേണ്ടെന്നു വയ്ക്കുന്നതിന് മറ്റു ചില കാരണങ്ങളുണ്ടെന്നും അറിയുന്നു. ‘പൊന്നിയില്* സെല്**വന്*’ ചിത്രീകരണം കുറഞ്ഞത് രണ്ടു വര്*ഷമെങ്കിലും നീണ്ടുപോകാവുന്ന പദ്ധതിയാണ്. അത്രയും ദിവസങ്ങള്* ഡേറ്റ് നല്*കാന്* വിജയ്, മഹേഷ്ബാബു തുടങ്ങിയ താരങ്ങള്* മടികാണിച്ചുവത്രേ. രാവണനു വേണ്ടി വിക്രം, അഭിഷേക് ബച്ചന്* തുടങ്ങിയവര്* വര്*ഷങ്ങള്* ചെലവിട്ടിട്ടും നേരിടേണ്ടിവന്ന തിരിച്ചടിയാണത്രെ താരങ്ങളെ മാറ്റിച്ചിന്തിപ്പിച്ചത്.
പൊന്നിയിന്* സെല്*വന്* വേണ്ടെന്നുവച്ച മണിരത്നം ഒരു വമ്പന്* ചിത്രം അടുത്തുതന്നെ പ്രഖ്യാപിക്കും. ഒരു അടിപൊളി കൊമേഴ്സ്യല്* ചിത്രമായിരിക്കും അതെന്നാണ് സൂചന. ഒരു സൂപ്പര്* സ്റ്റാര്* തന്നെയായിരിക്കും നായകന്*.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks