കടുത്ത പനിയെ തുടര്*ന്ന് സൂപ്പര്*സ്റ്റാര്* രജനീകാന്തിനെ വീണ്ടും ആശുപത്രിയില്* പ്രവേശിപ്പിച്ചു. രണ്ട് ആഴ്ചക്കുള്ളില്* മൂന്നാം തവണയാണ് രജനിയെ ആശുപത്രിയില്* പ്രവേശിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് തവണയും സ്വകാര്യ ആശുപത്രിയിലാണ് രജനിയെ പ്രവേശിപ്പിച്ചതെങ്കില്* ശനിയാഴ്ച രജനിയെ പ്രവേശിപ്പിച്ചിരിക്കുന്നത് ചെന്നൈയില്* പോരൂരിലുള്ള രാമചന്ദ്ര മെഡിക്കല്* കൊളേജിലാണ്. രജനിയുടെ ആരോഗ്യത്തെ പറ്റി പരിഭ്രമിക്കേണ്ട കാര്യം ഒന്നുമില്ലെന്ന് രജനിയുടെ മകള്* ഐശ്വര്യ മാധ്യമപ്രവര്*ത്തകരെ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്* മൃഗീയ ഭൂരിപക്ഷം നേടിയ ജയലളിതയെ ഇന്നലെ രജനി വിളിച്ച് അഭിനന്ദനം അറിയിച്ചുവെന്നും ഐശ്വര്യ വെളിപ്പെടുത്തി. സാധാരണ ചെക്കപ്പിനാണ് രജനീകാന്തിനെ മെഡിക്കല്* കൊളേജില്* പ്രവേശിപ്പിച്ചിരിക്കുന്നത് എന്നാണ് രജനിയുടെ കുടുംബം പറയുന്നത്.

രജനിയുടെ ആരോഗ്യം മോശമായെന്നും അതീവ ഗുരുതരാവസ്ഥയില്* രജനിയെ ആശുപത്രിയില്* പ്രവേശിപ്പിച്ചെന്നും വെള്ളിയാഴ്ച കിം*വദന്തികള്* പരന്നിരുന്നു. തെരഞ്ഞെടുപ്പ് വിജയവുമായി എ*ഐ*എ*ഡി*എം*കെ പ്രവര്*ത്തകര്* തെരുവിലിറങ്ങി ആനന്ദനൃത്തമാടിയപ്പോള്* രജനീകാന്തിന്റെ ആരാധകരും തെരുവിലിറങ്ങി. തങ്ങളുടെ കണ്**കണ്ട ദൈവമായ രജനി ഗുരുതരാവസ്ഥയില്* അപ്പോളോ ഹോസ്പിറ്റലില്* പ്രവേശിപ്പിക്കപ്പെട്ടു എന്ന ഊഹാപോഹത്തെ തുടര്*ന്നായിരുന്നു അത്. ചെന്നൈയിലെ ‘പോഷ് ഏരിയ’യായ പോയസ് ഗാര്*ഡനിലെ ജയലളിതയുടെ വസതിക്ക് മുന്നില്* വിജയാഹ്ലാദത്തോടെ പാര്*ട്ടി പ്രവര്*ത്തകര്* ഒത്തുകൂടിയപ്പോള്* അതേ ലൈനില്* തന്നെയുള്ള രജനിയുടെ വീട്ടിലും പുരുഷാരം നിറഞ്ഞു. രജനിക്ക് എന്തോ സംഭവിച്ചു എന്ന് കരുതി സ്ത്രീകള്* മാറത്തടിച്ച് നിലവിളിക്കുന്നത് കാണാമായിരുന്നു.

‘രജനീസാറിന് ഒരു കുഴപ്പവുമില്ല’ എന്ന് അറിയിച്ചുകൊണ്ട് രജനീകാന്തിന്റെ ഭാര്യ ലതാ രജനീകാന്ത് വീടിന്റെ മട്ടുപ്പാവില്* പ്രത്യക്ഷപ്പെട്ടപ്പോഴാണ് ആരാധകര്*ക്ക് ശ്വാസം നേരെ വീണത്. തുടര്*ന്ന് മാധ്യമ ഓഫീസുകളിലേക്ക് രജനീകാന്തിന്റെ പി*ആര്**ഓ വ്യാജവാര്*ത്തയെ പറ്റി പത്രക്കുറിപ്പ് അയയ്ക്കുകയും ചെയ്തു. ‘രജനി ഗുരുതരാവസ്ഥയില്* ആണെന്ന വാര്*ത്ത വെറും ഊഹാപോഹം ആണെന്നും രജനിയിപ്പോള്* ഹോസ്പിറ്റലില്* നിന്ന് ഡിസ്ചാര്*ജ് ആയതിനെ തുടര്*ന്ന് വിശ്രമത്തിലാണെന്നും’ ആയിരുന്നു പത്രക്കുറിപ്പ്.

കെ*എസ് രവികുമാര്* സം*വിധാനം ചെയ്യുന്ന “റാണ” എന്ന സിനിമയുടെ ഷൂട്ടിംഗിന്റെ ആദ്യ ദിവസമാണ് രജനിയെ ആശുപത്രിയില്* പ്രവേശിപ്പിച്ചത്. റാണയ്ക്ക് വേണ്ടി ശരീരഭാരം കുറച്ചതിനാല്* ഉണ്ടായ പാര്*ശ്വഫലത്തെ തുടര്*ന്നാണ് രജനിക്ക് അസ്വസ്ഥത ഉണ്ടായത് എന്നാണ് ഔദ്യോഗിക ഭാഷ്യം. ചില ജീവിതശൈലികളാണ് രജനിയെ ആശുപത്രിയില്* എത്തിച്ചത് എന്നാണ് അനൌദ്യോഗികഭാഷ്യം. അമിതമായ പുകവലിയും മദ്യപാനവും വളരെക്കാലമായി രജനിയുടെ ശീലമായിരുന്നു എന്ന് കോടമ്പാക്കം അടക്കം പറയുന്നു. ഡോക്*ടര്*മാര്* മുന്നറിയിപ്പ് നല്*കിയതിനെ തുടര്*ന്ന് അറുപത്തിയൊന്നാം പിറന്നാള്* തൊട്ട് രജനി ഇതുവരെ മദ്യം തൊട്ടിട്ടില്ല. പുകവലി എന്ന ദുശ്ശീലവും നിര്*ത്തണം എന്ന കഠിന പ്രതിജ്ഞയിലാണ് രജനിയിപ്പോള്*.