മലയാളസിനിമയില്* ഇപ്പോള്* ഏറെ സജീവമാണ് അനൂപ് മേനോന്*. നടനായും രചയിതാവായും സമീപകാലത്ത് അനൂപ് മേനോന്* മിന്നും*പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അനൂപ് മേനോന്* തമിഴ് സിനിമയിലും ഭാഗ്യം പരീക്ഷിക്കാനൊരുങ്ങുകയാണ്. രാജ് മേനോന്* സംവിധാനം ചെയ്യുന്ന 'കടവുള്* പാതി മൃഗം പാതി' എന്ന ചിത്രത്തിലൂടെയാണ് അനൂപ് മേനോന്* തമിഴിലെത്തുന്നത്.

ആര്യ, ആദി,നരേന്* എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ജൂണ്* ആദ്യവാരം ചിതീകരണം ആരംഭിക്കും.

അതിനിടെ മലയാളത്തില്* അനൂപ്* മേനോന്* നായകനായി അഭിനയിക്കുന്ന 'മുല്ലശ്ശേരി മാധവന്*കുട്ടി, നേമം പി ഓ' എന്ന ചിത്രം ജൂണ്* മാസം ആദ്യം തന്നെ പ്രദര്*ശനത്തിന് എത്തുന്നുണ്ട്.

സീരിയല്* നടനായി നടനായി അരങ്ങേറിയ അനൂപ് മേനോന്* കാട്ടുചെമ്പകം എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. വിനയന്* സംവിധാനം ചെയ്ത ഈ ചിത്രത്തില്* ജയസൂര്യയും അനൂപ് മേനോനും ആയിരുന്നു നായക കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ചിത്രം സാമ്പത്തികവിജയം നേടാത്തതിനെ തുടര്*ന്ന് അനൂപ് മേനോന് പിന്നീട് മികച്ച അവസരങ്ങള്* ലഭിച്ചില്ല.

എന്നാല്* രഞ്ജിത്ത് ഒരുക്കിയ തിരക്കഥ എന്ന ചിത്രത്തിലെ പ്രധാനകഥാപാത്രത്തെ ഗംഭീരമാക്കി അനൂപ് മേനോന്* ഗംഭീര തിരിച്ചുവരവ് നടത്തി. പകല്* നക്ഷത്രങ്ങള്*, കോക്*ടൈല്*, ട്രാഫിക് എന്നീ ചിത്രങ്ങളിലും അനൂപ് മേനോന്* കസറിയിരുന്നു.