-
വെള്ളിത്തിരയില്* വീണ്ടുമൊരു കാര്*ത്തിക ന

മലയാളസിനിമയില്* കാര്*ത്തിക നിറസാന്നിധ്യമാണ്. കാര്*ത്തികയെന്ന പേരില്* വെള്ളിത്തിരയില്* തിളങ്ങാന്* എല്ലാകാലത്തും ഒരു നടി ഉണ്ടാകുമെന്നത് യാദൃശ്ചികം മാത്രം. മകരമഞ്ഞിലെ നായിക കാര്*ത്തിക അഭിനയരംഗത്ത് ശ്രദ്ധേയയാകുന്നുവെന്ന വാര്*ത്തകളാണ് ഇത്തരമൊരു ആലോചനയ്ക്ക് പ്രേരിപ്പിക്കുന്നത്.
എണ്*പതുകളുടെ പകുതിക്ക് ശേഷം മോഹന്**ലാലിനൊപ്പം നടി കാര്*ത്തിക അഭിനയിച്ച ചിത്രങ്ങളില്* അധികവും ഹിറ്റുകളായിരുന്നു. ഉണ്ണികളേ ഒരു കഥപറയാം, സന്മനസ്സുള്ളവര്*ക്ക് സമാധാനം, താളവട്ടം, ജനുവരി ഒരോര്*മ്മ, ഗാന്ധിനഗര്* സെക്കന്*ഡ് സ്ട്രീറ്റ് എന്നിവ മലയാളി എന്നും ഗൃഹാത്വരതയോടെ ഓര്*ക്കുന്ന ചിത്രങ്ങളാണ്.
മോഹന്**ലാലിന്റെ ഭാഗ്യ ജോഡിയായി അറിയപ്പെട്ട ഈ നടി എന്തുകൊണ്ടോ അഭിനയരംഗത്ത് അധികകാലം തുടര്*ന്നില്ല. എന്നാല്* പിന്നീട് കാട്ടുചെമ്പകം എന്ന ചിത്രത്തിലൂടെ മറ്റൊരു കാര്*ത്തിക മലയാള സിനിമയിലെത്തി. മീശ മാധവന്*, ഊമ പെണ്ണിന് ഉരിയാടാ പയ്യന്* ,അതിശയന്*, ബ്ലാക്ക് ക്യാറ്റ് തുടങ്ങിയ ചിത്രങ്ങളില്* അഭിനയിച്ച ലിഡിയ എന്ന കാര്*ത്തികയായിരുന്നു അത്. നംനാട് എന്ന ചിത്രത്തില്* നായികയായി തമിഴിലുമെത്തിയെങ്കിലും ഈ നടിക്ക് അധികം ശ്രദ്ധിക്കപ്പെടാനായില്ല.
ഇപ്പോഴിതാ വീണ്ടുമൊരു കാര്*ത്തിക നക്ഷത്രം കൂടി വെള്ളിത്തിരയില്* ഉദിച്ചിരിക്കുന്നു. മുന്**കാല തെന്നിന്ത്യന്* നടി രാധയുടെ മകളാണ് ഈ കാര്*ത്തിക. മകരമഞ്ഞ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ഈ നടി ശ്രദ്ധേയയായിരിക്കുന്നു. ലെനിന്* രാജേന്ദ്രന്* ഒരുക്കിയ ഈ ചിത്രത്തില്* അഭിനയ മുഹൂര്*ത്തങ്ങള്* ഏറെയുള്ള കഥാപാത്രമാണ് കാര്*ത്തികയ്ക്ക് ലഭിച്ചത്. ചലച്ചിത്രമേളകളില്* വന്* സ്വീകരണം ലഭിച്ച മകരമഞ്ഞ് ഈ ആഴ്ച തീയേറ്ററുകളിലെത്തും.
കാര്*ത്തിക നായികയായി പ്രദര്*ശനത്തിനെത്തിയ കോ എന്ന തമിഴ് ചിത്രം വന്* ഹിറ്റിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. ജീവ നായകനായ ഈ ചിത്രത്തില്* രേണുക നാരായണന്* എന്ന മാധ്യമപ്രവര്*ത്തകയെയാണ് കാ*ര്*ത്തിക അവതരിപ്പിച്ചത്. ഈ ചിത്രത്തിലെ പ്രകടനത്തിന് പ്രേക്ഷക പ്രീതിയും നിരൂപപ്രശംസയും ഒരുപോലെയാണ് കാര്*ത്തികയെ തേടിയെത്തിക്കൊണ്ടിരിക്കുന്നത്.
തെലുങ്ക് ചിത്രമായ ജോഷ് എന്ന ചിത്രത്തില്* നാഗ ചൈതന്യയുടെ നായികയായാണ് കാര്*ത്തിക വെള്ളിത്തിരയിലെത്തുന്നത്. എന്തായാലും വരും നാളുകളില്* കാര്*ത്തിക ശ്രദ്ധേയതാരമാകും. അത് മലയാളസിനിമയിലാകുമോ അന്യഭാഷാ ചിത്രങ്ങളിലായിരിക്കുമോ എന്നെ കണ്ടറിയേണ്ടു.
Keywords: Karthika Gets Going, thelugu film josh, naga chaithanya, daughter of Radha, mohanlal
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks