Results 1 to 3 of 3

Thread: പകര്*ന്നാട്ടത്തിന്റെ തമ്പുരാന് പിറന്നാ&a

  1. #1
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default പകര്*ന്നാട്ടത്തിന്റെ തമ്പുരാന് പിറന്നാ&a


    മലയാളിയുടെ സ്വന്തം ലാലേട്ടന് ഇന്ന് പിറന്നാള്*. പകര്*ന്നാട്ടത്തിന്റെ തമ്പുരാന്* ഇന്നും യുവത്വത്തിന്റെ പ്രസരിപ്പുമായി വെള്ളിത്തിരയില്* തിളങ്ങിക്കൊണ്ടിരിക്കുകയാണ്. 2010ല്* അധികം വിജയചിത്രങ്ങളൊന്നും അവകാശപ്പെടാനില്ലാതിരുന്ന മോഹന്**ലാല്* ഈ വര്*ഷം വന്* തിരിച്ചുവരവാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ക്രിസ്റ്റ്യന്* ബ്രദേഴ്സ്, ചൈന ടൌണ്* എന്നീ ചിത്രങ്ങളിലൂടെ വീണ്ടും ആരാധകപ്രീതി നേടിയ മോഹന്*ലാല്*, പ്രിയദര്*ശന്* ഒരുക്കുന്ന അറബിയും ഒട്ടകവും പി മാധവന്* നായരും എന്ന ചിത്രത്തില്* അഭിനയിക്കുകയാണ് ഇപ്പോള്*.


    അഭിനയത്തികവിന്റെ മൂന്ന് പതിറ്റാണ്ടുകളില്* നിരവധി അംഗീകാരങ്ങളാണ് ഈ നടനെ തേടിയെത്തിയത്. രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളാണ് ലാലിന് ലഭിച്ചത്. ആറ് തവണയാണ് മികച്ച നടനുള്ള സംസ്ഥാനപുരസ്കാരവും ലാലിന് ലഭിച്ചു. 2001-ല്* പത്മശ്രീ നല്*കിയാണ് രാജ്യം ഈ നടനപ്രതിഭയെ ആദരിച്ചത്. 2009-ല്* ഇന്ത്യന്* ടെറിട്ടോറിയല്* ആര്*മിയില്* ലെഫ്റ്റനന്റ് കേണല്* പദവി നല്*കി. ചലച്ചിത്രലോകത്തിനും സംസ്കൃതനാടകത്തിനും നല്*കിയ സംഭാവനകളെ മാനിച്ച് കാലടി സംസ്കൃത സര്*വകലാശാല ഡോക്ടറേറ്റ് നല്*കിയും ആദരിച്ചു.

    സ്വാഭാവികാഭിനയത്തിലൂടെ ശ്രദ്ധേയനായ ലാലിന്റെ കഥാപാത്രങ്ങളില്* ഏറെയും മലയാളികള്* ഹൃദയത്തോട് ചേര്*ത്തുവച്ചതാണ്. നൃത്തവും സംഘട്ടനവും ഭാവാഭിനയവും ഹാസ്യം ഒരേനടനില്* സമ്മേളിക്കുക അപൂര്*വമാണ്. ആ* അപൂര്*വതയാണ് മോഹന്**ലാലെന്ന് പറഞ്ഞ പ്രമുഖര്* പലരാണ്. അളന്നുമുറിച്ച ഹാസ്യമാണ് ഈ നടന്* അവതരിപ്പിക്കുക. കിലുക്കം, താളവട്ടം, ചിത്രം, പട്ടണപ്രവേശം അങ്ങനെ എത്രയെത്ര ചിത്രങ്ങള്*. അഭിനയത്തികവിന് സാക്*ഷ്യമായി ഭരതം, വാനപ്രസ്ഥം, തന്**മാത്ര, രാജശില്*പ്പി, അഹം, കിരീടം തുടങ്ങിയ ഒട്ടേറെ ചിത്രങ്ങളും. തമിഴിലും ഹിന്ദിയിലും ലാല്* തന്റെ അഭിനയപ്രതിഭ തെളിയിച്ചിട്ടുണ്ട്.

    ഇനിയും എത്രയെത്രെ കഥാപാത്രങ്ങള്* ലാല്* അവിസ്മരണീയമാക്കാനിരിക്കുന്നു. ലാലത്തമുള്ള കഥാപാത്രങ്ങള്*ക്കായി മലയാളി കാത്തിരിക്കുകയാണ്. മലയാളത്തിന്റെ സ്വന്തം പിറന്നാള്* ആശംസകള്*.
    Last edited by rameshxavier; 05-21-2011 at 09:53 AM.

  2. #2
    Join Date
    Oct 2003
    Location
    Kochi, Kerala, India
    Posts
    21,389

    Default

    Happy birthday 2 my dear lalettan

  3. #3
    Join Date
    Apr 2005
    Posts
    46,704

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •