സംവിധായകന്* എം മോഹനന്* സന്തോഷത്തിലാണ്. കഥ പറയുമ്പോളിന് ശേഷം ഒരുക്കിയ മാണിക്യക്കല്ലും പ്രേക്ഷകര്* ഏറ്റെടുത്തുകഴിഞ്ഞു. നാലാം വാരത്തിലെത്തുമ്പോഴേക്കും ചിത്രം സൂപ്പര്*ഹിറ്റിലേക്ക് നീങ്ങുന്നതായാണ് സൂചനകള്*. ആദ്യവാരം ഉയര്*ന്ന പ്രതികൂല റിപ്പോര്*ട്ടുകളെ അതിജീവിച്ച് മാണിക്യക്കല്ല് വിജയമാകുന്നത് കുടുംബപ്രേക്ഷകരുടെ പിന്തുണ വര്*ദ്ധിച്ചതോടെയാണ്.

എന്തായാലും മാണിക്യക്കല്ലിന് ശേഷം ഒട്ടേറെ പ്രൊജക്ടുകളാണ് എം മോഹനനെ തേടിയെത്തുന്നത്. ഇതില്* രണ്ടു ചിത്രങ്ങളുടെ ചര്*ച്ചകള്* ആരംഭിച്ചിട്ടുണ്ട്. മോഹന്*ലാലിനെ നായകനാക്കി ഒരു സിനിമ എം മോഹനന്*റെ മനസിലുണ്ട്. മോഹന്*ലാലിനോട് മോഹനന്* കഥ പറഞ്ഞിട്ടുണ്ട്. കഥ ഇഷ്ടമായെങ്കിലും പ്രൊജക്ടിന്*റെ മറ്റ് കാര്യങ്ങള്* തീരുമാനമായിട്ടില്ല.

ഇന്ദ്രജിത്തിനെ നായകനാക്കി ഒരു സിനിമയും എം മോഹനന്* പ്ലാന്* ചെയ്യുന്നു. “ഒരു ഉഗ്രന്* സബ്ജക്ടാണ് ഇന്ദ്രജിത്തിനോട് സംസാരിച്ചിട്ടുള്ളത്. എന്*റെ കഥാപാത്രത്തിന് യോജിച്ചയാള്* എന്ന നിലയ്ക്കാണ് ഇന്ദ്രനെ തെരഞ്ഞെടുത്തത്. പ്രൊഡ്യൂസര്*ക്കും ഈ കഥ നന്നായി ഇഷ്ടപ്പെട്ടിട്ടുണ്ട്” - മോഹനന്* വ്യക്തമാക്കി.

സത്യന്* അന്തിക്കാടിനെപ്പോലെ കുടുംബചിത്രങ്ങള്* മാത്രം സംവിധാനം ചെയ്താല്* മതിയെന്ന തീരുമാനത്തിലാണ് എം മോഹനന്*.