-
എം എഫ് ഹുസൈന്* അന്തരിച്ചു

ഇന്ത്യന്* പിക്കാസോ എന്ന ഖ്യാതികേട്ട എം എഫ് ഹുസൈന്* ഒരുക്കിവച്ച ചായക്കൂട്ടുകള്*ക്ക് ഇനി ചിത്രങ്ങളുടെ ആത്മാവ് തേടി യാത്ര ചെയ്യാനാവില്ല! ഹുസൈന്* എന്ന സ്വാതന്ത്ര്യമോഹിയായ കലാകാരന്റെ തപസ്യയ്ക്ക് അന്ത്യമായി. എന്നാല്*, കലാ സൃഷ്ടികള്* സൃഷ്ടിച്ച വിവാദങ്ങള്* ഹുസൈന്റെ കലാ ഹൃദയത്തില്* പടര്*ത്തിയ ദു:ഖച്ഛവി നമുക്ക് മായ്ക്കാന്* സാധിച്ചില്ല, അല്ലെങ്കില്* അദ്ദേഹമതിന് സമ്മതിച്ചില്ല.
എഴുപതുകളില്* ഹിന്ദു ദേവതകളെ നഗ്നരായി ചിത്രീകരിച്ചതാണ് ഹുസൈനെ ഇന്ത്യയിലെ ഒരു വിഭാഗത്തിന് അനഭിമതനാക്കിയത്. എന്നാല്*, 1990 വരെ ഈ ചിത്രങ്ങള്* വിവാദമേ അല്ലായിരുന്നു എന്നതാണ് വിചിത്രമായ വസ്തുത. ഇന്ത്യയില്* തീവ്ര വലതുപക്ഷ ഹിന്ദുത്വത്തിന് വേരോടിയ സമയമാണ് ഹുസൈനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രതികൂലമായ സമയമായത്.
1996-ല്* ഹുസൈന്റെ ചിത്രങ്ങള്* ‘വിചാര്* മാനസ’ എന്ന ഹിന്ദി മാസികയില്* അച്ചടിച്ചു വന്നതാണ് വിവാദങ്ങള്*ക്ക് വഴിമരുന്നായത്. ‘ഹുസൈന്* കലാകാരനോ കശാപ്പുകാരനോ’ എന്ന തലക്കെട്ടിലാണ് ചിത്രങ്ങള്* പ്രസിദ്ധീകരിച്ചത്. ഇതെ തുടര്*ന്ന്, മതവികാരം വ്രണപ്പെടുത്തി എന്ന് ആരോപിച്ച് ഹുസൈനെതിരെ നിരവധി പരാതികള്* രജിസ്റ്റര്* ചെയ്തു. 1998-ല്* ഹുസൈന്റെ വസതിക്കു നേരെ ബജറംഗ്ദള്* പ്രവര്*ത്തകര്* ആക്രമണം നടത്തി. 2006-ല്* മതവികാരം വൃണപ്പെടുത്തിയതിന് ഹുസൈനെതിരെ അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചു. ഹിന്ദു വിഭാഗങ്ങളില്* നിന്ന് വധഭീഷണി കൂടി ഉയര്*ന്നതോടെ ഹുസൈന്* ഇന്ത്യയില്* നിന്ന് സ്വയം നാടുകടത്തലിന് വിധേയനാവുകയായിരുന്നു.
എന്നാല്*, ഹുസൈന്* തന്റെ സ്വന്തം രീതിയിലുള്ള സര്*ഗാത്മകതയ്ക്ക് തടയിടാന്* ആഗ്രഹിച്ചിരുന്നില്ല. 2006- ഫെബ്രുവരിയില്* ഇന്ത്യാ ടുഡേയില്* പ്രസിദ്ധീകരിച്ച ഭാരത് മാത ചിത്രവും അതിനു പിന്നാലെ ലണ്ടനില്* പ്രദര്*ശനത്തിനെത്തിയ ‘റേപ്പ് ഓഫ് ഇന്ത്യ’യും വിവാദത്തീയ്ക്ക് എണ്ണ പകരാനേ ഉപകരിച്ചുള്ളൂ. കശ്മീര്* പ്രശ്നത്തെ ആധാരമാക്കിയാണ് ‘ഭാരത് മാത’ പിറവികൊണ്ടത്. നഗ്നയായ ഒരു സ്ത്രീ ഇന്ത്യന്* സംസ്ഥാനങ്ങള്*ക്ക് മേല്* ചാഞ്ഞ് നില്*ക്കുന്നതാണ് ഇതിലെ പ്രതിപാദ്യം. മുംബൈ ഭീകരാക്രമണത്തെ വിഷയമാക്കിയായിരുന്നു “റേപ്പ് ഓഫ് ഇന്ത്യ” പിറന്നത്. ബലാത്സംഗത്തിനിരയാവുന്ന സ്ത്രീ ആയിരുന്നു ഇതിലെയും പ്രതിപാദ്യം.
എന്നാല്*, ഭാരത് മാത ദേവിയാണെന്നും അതിനാല്* നഗ്ന ചിത്രം വരയ്ക്കുന്നതിനെ എതിര്*ക്കുമെന്നുമാണ് വിമര്*ശകര്* കൈക്കൊണ്ട നിലപാട്. ഹുസൈന്* തന്റെ ചിത്രങ്ങളില്* മൃഗങ്ങളും മനുഷ്യരുമായുള്ള ശാരീരിക ബന്ധം വിഷയമാക്കുന്നത് മാനസിക രോഗമാണെന്നു പോലും വിമര്*ശനമുയര്*ന്നു. എന്തിനേറെ, റേപ്പ് ഓഫ് ഇന്ത്യയില്* ക്യാന്**വാസ് രണ്ടായി വിഭജിച്ചത് ഇന്ത്യയെ വിഭജിക്കുന്നതായുള്ള ചിത്രകാരന്റെ സങ്കല്*പ്പമാണെന്നും ചിത്രത്തിലെ പച്ചനിറത്തിലുള്ള പശ്ചാത്തലത്തില്* നിന്ന് കണ്ണീ*ര്* വരുന്നത് പ്രത്യേക മത വിഭാ*ഗത്തെ പിന്തുണയ്ക്കുന്നതിനു വേണ്ടിയായിരുന്നു എന്നും വിമര്*ശകര്* കണ്ഠക്ഷോഭം നടത്തി.
ആവശ്യമുള്ളവര്* മാത്രം തന്റെ രചനകള്* ആസ്വദിച്ചാല്* മതി എന്ന നിലപാടാണ് ഹുസൈന്* അവസാനകാലം വരെ സ്വീകരിച്ചത്. ഒരു നല്ല സംവിധായകന്* കൂടിയായ ഹുസൈന്* ഒരു സിനിമയിലെ ഗാനത്തിന്റെ പേരില്* സ്വസമുദായത്തില്* നിന്നുള്ള വെല്ലുവിളികളെയും നേരിട്ടു. “മീനാക്ഷി: എ ടെയില്* ഓഫ് ത്രീ സിറ്റീസ്” എന്ന ചിത്രത്തിലെ ‘നൂര്* ഉന്* അല നൂര്*‘ എന്ന പാട്ട് മതനിന്ദാപരമാണെന്നായിരുന്നു ഓള്* ഇന്ത്യ ഉലെമ കൌണ്*സില്* പ്രഖ്യാപിച്ചത്.
മഹാരാഷ്ട്രയിലെ പന്താര്*പൂരില്* ഒരു ദരിദ്ര കുടുംബത്തില്* ജനിച്ച (1915 സെപ്തംബര്* 17) ഹുസൈന്* ചിത്രകലയിലെ അറിയപ്പെടുന്ന ആളായി വളര്*ന്നത് വളരെപ്പെട്ടെന്നായിരുന്നു. സിനിമാ പോസ്റ്ററുകളില്* തുടങ്ങിയ ഹുസൈന്* വളരെ പെട്ടെന്നാണ് ലോകത്തെ എണ്ണപ്പെട്ട ചിത്രകാരന്**മാരില്* ഒരാളായി വളര്*ന്നത്. 1971 -ല്* സാവോപോളൊ ബൈനിയല്* എക്സിബിഷന് പാബ്ലോ പിക്കാസോ എന്ന ചിത്രകലയുടെ ആചാര്യനൊപ്പമായിരുന്നു ഹുസൈന് ക്ഷണം ലഭിച്ചത് എന്ന സത്യം ഉള്*ക്കൊള്ളുമ്പോള്* ചിത്രകലയിലെ ഈ വിപ്ലവകാരിയെ ലോകം എങ്ങനെ കണ്ടിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാം.
Keywords:M.F.Hussain,Artist Hussain, rape and nudity,rape of India, Inadian Pikaso,Maqbool Fida Hussain,Royal Brompton hospital
Last edited by sherlyk; 06-09-2011 at 10:50 AM.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks