-
വീണ്ടും വരുന്നൂ, ഹരിഹര്* നഗറിലെ നാല്**വര്* സ&#

അവര്* വീണ്ടും വരികയാണ്. മഹാദേവനും അപ്പുക്കുട്ടനും ഗോവിന്ദന്*കുട്ടിയും തോമസുകുട്ടിയും. ഇന്* ഹരിഹര്* നഗര്*, ടു ഹരിഹര്* നഗര്*, ഇന്* ഗോസ്റ്റ് ഹൌസ് ഇന്* എന്നീ സിനിമകളുടെ തുടര്*ച്ച ഈ വര്*ഷം അവസാനം ആരംഭിക്കും. അടുത്ത വര്*ഷം ആദ്യം റിലീസ് ചെയ്യാനാണ് പരിപാടി. സംവിധായകന്* ലാലിന് അതിഗംഭീരമായ ഒരു കഥ ലഭിച്ചതായാണ് റിപ്പോര്*ട്ടുകള്*.
മമ്മൂട്ടിച്ചിത്രമായ ‘കോബ്ര’ പൂര്*ത്തിയാക്കിയ ശേഷം ലാല്* ഹരിഹര്*നഗര്* നാലാം ഭാഗത്തിന്*റെ ജോലികളിലേക്ക് കടക്കും. മുകേഷ്, ജഗദീഷ്, അശോകന്*, സിദ്ദിഖ് എന്നിവര്* തന്നെ സൂപ്പര്*ഹിറ്റ് കഥാപാത്രങ്ങള്*ക്ക് വീണ്ടും ജീവന്* നല്*കും. ലാലിന്*റെ പദ്ധതിയെക്കുറിച്ച് കേട്ടറിഞ്ഞ നാലു താരങ്ങളും ആവേശത്തിലാണ്.
ആദ്യ മൂന്ന് സിനിമകളും പോലെ ഹരിഹര്*നഗറിന്*റെ നാലാം ഭാഗവും ഒരു കോമഡി ത്രില്ലറായിരിക്കും. വേണു ഛായാഗ്രഹണം നിര്*വഹിക്കുന്ന സിനിമ ലാലും പി എന്* വേണുഗോപാലും ചേര്*ന്ന് നിര്*മ്മിക്കുമെന്നാണ് ആദ്യ റിപ്പോര്*ട്ടുകള്*.
ഇതോടെ, കെ മധു - എസ് എന്* സ്വാമി - മമ്മൂട്ടി ടീമിന്*റെ സി ബി ഐ സീരീസിന്*റെ റെക്കോര്*ഡിനൊപ്പം ഹരിഹര്*നഗറും എത്തുകയാണ്. ഒരു സിനിമയുടെ നാലു ഭാഗങ്ങളിറങ്ങിയതിന്*റെ റെക്കോര്*ഡ് ഇപ്പോള്* സി ബി ഐ സീരീസിനാണ്. ഈ വര്*ഷത്തെ മറ്റൊരു മെഗാഹിറ്റിനാണ് ലാല്* ആലോചിക്കുന്നതെന്നാണ് സിനിമാലോകത്തെ സംസാരം.
1990ലാണ് ഇന്* ഹരിഹര്* നഗര്* ഇറങ്ങുന്നത്. ആ സിനിമ ഒരു കോമഡി ട്രെന്*ഡിനു തന്നെ തുടക്കം കുറിച്ചു. 2009ല്* ടു ഹരിഹര്*നഗര്*, 2010ല്* ഇന്* ഗോസ്റ്റ് ഹൌസ് ഇന്* എന്നിവ ഇറങ്ങി. അവയും ഹിറ്റുകളായി. ഹരിഹര്* നഗര്* നാലാം ഭാഗത്തിനായി മലയാള സിനിമാലോകം കാത്തിരിക്കുകയാണ്.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks