ഇന്ത്യ- വെസ്*റ്റിന്*ഡീസ്* ടെസ്*റ്റ് പരമ്പര ഇന്ന് ആരംഭിക്കും. പരമ്പരയിലെ ഒന്നാമത്തെ മത്സരം ഇന്ന്* കിംഗ്*സ്റ്റണിലെ സബീന പാര്*ക്കിലാണ് തുടങ്ങുക. രാത്രി 8.30 മുതല്* ടെന്* ക്രിക്കറ്റില്* തത്സമയം.

ട്വന്റി20യില്* നിന്നും ഏകദിന പരമ്പരയില്* നിന്നും വിട്ടുനിന്ന നായകന്* എം എസ്* ധോണി ടീമില്* തിരിച്ചെത്തിയിട്ടുണ്ട്*. രാഹുല്*ദ്രാവിഡും വി വി എസ് ലക്ഷ്മണും ഹര്*ഭജന്* സിംഗുമാണ് ടീം ഇന്ത്യയിലെ മറ്റ് പരിചയസമ്പന്നര്*. സച്ചിന്* ടെണ്ടുല്*ക്കറിന് വിശ്രമനുവദിച്ചിട്ടുണ്ട്. പരുക്കേറ്റതിനാല്* വിരേന്ദര്* സെവാഗ്, ഗൗതം ഗംഭീര്*, സഹീര്*ഖാന്*, യുവരാജ് സിംഗ്, ശ്രീശാന്ത് എന്നിവര്* മത്സരത്തിനില്ല. ഓപ്പണര്* മുരളി വിജയ്* , പേസര്* മുനാഫ്* പട്ടേല്* എന്നിവര്*ക്കും ഒന്നാം ടെസ്*റ്റില്* കളിക്കാനാകുമെന്ന്* ഉറപ്പില്ല.

കഴിഞ്ഞ ദിവസം നെറ്റ്* പരിശീലനത്തിനിടെ മുരളി വിജയിക്കു വിരലിനു പരുക്കേല്*ക്കുകയായിരുന്നു. വലതു കൈമുട്ടിന്റെ പരുക്കാണു മുനാഫിനു പ്രശ്*നം. മുരളിക്കു കളിക്കാന്* കഴിഞ്ഞില്ലെങ്കില്* പാര്*ഥിവ്* പട്ടേലാകും ഓപ്പണ്* ചെയ്യുക. പകരക്കാരനായി ടീമില്* ഉള്*പ്പെടുത്തിയ പേസര്* അഭിമന്യു മിഥുന്* വിസ പ്രശ്*നങ്ങള്* കാരണം നാട്ടില്*നിന്നു തിരിക്കാനാകാത്തതും ഇന്ത്യക്കു പ്രതിസന്ധിയാണ്*. പരിചയസമ്പന്നരായ രാഹുല്* ദ്രാവിഡ്, വി വി എസ് ലക്ഷ്മണന്*, ധോണി, ഹര്*ഭജന്* എന്നിവരുടെ കരുത്തില്* തന്നെയാകും ടെസ്റ്റ് റാങ്കിംഗില്* ഒന്നാമതുള്ള ഇന്ത്യ ഇന്ന് മത്സരത്തിനിറങ്ങുക.

മുതിര്*ന്ന താരങ്ങള്*ക്ക് പുറമെ ബാറ്റിംഗില്* സുബ്രഹ്*മണ്യം ബദരീനാഥ്, വിരാട് കോഹ്*ലി, അഭിനവ് മുകുന്ദ്, മുരളി വിജയ്, സുരേഷ് റെയ്*ന എന്നിവരും ബൌളിംഗില്* പ്രവീണ്*കുമാര്*, അമിത് മിശ്ര, പ്രഗ്യാന്* ഓജ തുടങ്ങിയവരുമാണ് പ്രതീക്ഷ. പ്രവീണ്* കുമാര്*, വിരാട്* കോഹ്*ലി, ഓപ്പണര്* അഭിനവ്* എന്നിവര്* ആദ്യമായാണ് ടെസ്റ്റ് മത്സരത്തിനിറങ്ങുന്നത്.

വെസ്റ്റിന്*ഡീസ് നിരയില്* ഗെയ്*ലിന്റെ അഭാവം പ്രകടമാകും. ക്രിക്കറ്റ് ബോര്*ഡുമായുള്ള പ്രശ്നങ്ങളിനെ തുടര്*ന്നാണ് ഗെയ്*ലിനെ ടീമില്* ഉള്*പ്പെടുത്താതിരുന്നത്. വെസ്റ്റിന്*ഡീസ് ബാറ്റിംഗ് നിരയ്ക്ക് കനത്ത തിരിച്ചടിയാണ് ഗെയ്*ല്* ടീമിലില്ലാത്തത്. ലെന്*ഡല്* സിമണ്*സും യുവതാരം അഡ്രിയാന്* ബറാത്തുമാകും ഓപ്പണിംഗ് ചെയ്യുക. ഇവര്*ക്ക് പുറമെ ഡാരന്* ബ്രാവോ, രാംനരേശ്* സര്*വന്*, വെറ്ററന്* ശിവ്*നാരായണ്* ചന്ദര്*പോള്* എന്നിവരിലാണ് ബാറ്റിംഗ് പ്രതീക്ഷ. ഫിഡല്* എഡ്*വേഡ്*സ്, കീമര്* റോച്ച്*, രവി രാംപോള്*, നായകന്* ഡാരന്* സാമി എന്നിവരാണ് ബൌളിംഗില്* വെസ്റ്റിന്*ഡീസിന് ആത്മവിശ്വാസം നല്*കുന്നത്.