രാം ഗോപാല്* വര്*മ വീണ്ടും ഒരു യഥാര്*ത്ഥ സംഭവം സ്ക്രീനിലേക്ക് പകര്*ത്തുകയാണ്. ഏറെ വിവാദങ്ങള്* സൃഷ്ടിച്ച നീരജ് ഗ്രോവര്* വധക്കേസാണ് ഇത്തവണ രാമു സിനിമയാക്കുന്നത്. ‘നോട്ട് എ ലവ് സ്റ്റോറി’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ട്രെയിലര്* ഉടന്* റിലീസ് ചെയ്യും.

ആമിര്*ഖാന്* നിര്*മ്മിക്കുന്ന ഡല്**ഹി ബെല്ലി എന്ന സിനിമയ്ക്കൊപ്പം ട്രെയിലര്* തിയേറ്ററില്* റിലീസ് ചെയ്യാനാണ് പദ്ധതി. കന്നഡ നടി മരിയ സുസൈരാജ് തന്*റെ പൂര്*വകാമുകനായ നീരജ് ഗ്രോവറിനെ നിലവിലുള്ള കാമുകന്*റെ സഹായത്തോടെ വധിച്ച സംഭവമാണ് ‘നോട്ട് എ ലവ് സ്റ്റോറി’ക്ക് ആധാരം.

നീരജ് ഗ്രോവറിനെ വധിക്കുകയും മൃതദേഹം കഷണങ്ങളായി നുറുക്കി സ്യൂട്ട്*കേസിലാക്കി ഉപേക്ഷിക്കുകയും ചെയ്ത സംഭവം രാജ്യത്തെ പിടിച്ചുകുലുക്കിയിരുന്നു. നീരജ് ഗ്രോവറിനെ സ്ക്രീനില്* അവതരിപ്പിക്കുന്നത് അജയ് ഗേഹ്*ല്* ആണ്. മഹി ഗില്*, ദീപക് ദോബ്രിയാല്* എന്നിവരാണ് നായികാനായകന്**മാര്*.

നീരജ് ഗ്രോവറിന്*റെ കൊലപാതകം നടന്ന അപ്പാര്*ട്ടുമെന്*റില്* തന്നെയാണ് ‘നോട്ട് എ ലവ് സ്റ്റോറി’ രാം ഗോപാല്* വര്*മ ചിത്രീകരിച്ചത് എന്നതാണ് പ്രധാന സവിശേഷത. ഓഗസ്റ്റ് 19നാണ് ചിത്രം പ്രദര്*ശനത്തിനെത്തുന്നത്.

രാം ഗോപാല്* വര്*മ പറയുന്നത് ഈ സിനിമയ്ക്ക് നീരജ് ഗ്രോവര്* വധക്കേസുമായി യാതൊരു ബന്ധവുമില്ല എന്നാണ്. ഇതൊരു സാങ്കല്*പ്പിക കഥയാണെന്നും രാമു പറയുന്നു.


Keywords: Ram Gopal Varma's first-look of Not A Love Story causes a stir, Neeraj grover, not a love story, Ram Gopal Varma,Ajay gehl,Mahi Gil,August 19