-
രതിചേച്ചി പണം വാരുന്നു

നിര്*മാതാവ് സുരേഷ് കുമാറിന്റെ കണക്കുകൂട്ടല്* പിഴച്ചില്ല. രതിനിര്*വേദം പണം വാരുകയാണ്. ഗുണ നിലവാരത്തില്* പഴയ ചിത്രത്തിന്റെ നിഴല്* മാത്രമായിരുന്നെങ്കിലും ലാഭത്തിന്റെ കാര്യത്തില്* മലയാളത്തിലെ സമീപകാല ചിത്രങ്ങളെയെല്ലാം ഇതിനോടകം രതിനിര്*വേദം മറികടന്നു കഴിഞ്ഞു. റിലീസിന് മുമ്പേ ചിത്രം നിര്*മാതാവിന് ലാഭം നേടിക്കൊടുത്തു എന്നതാണ് പ്രധാന സവിശേഷത.
ഒരു കോടി 55 ലക്ഷത്തിന് പൂര്*ത്തിയായ ചിത്രത്തിന് ചാനല്* റൈറ്റ് തന്നെ ഒന്നരക്കോടി ലഭിച്ചു. പിന്നെ ഓവര്*സീസ്*, സിഡി-ഡിവിഡി റൈറ്റ്സ് എല്ലാം കൂടി 50 ലക്ഷം. അങ്ങനെ റിലീസിന് മുമ്പേ 2 കോടി നിര്*മാതാവിന്റെ പോക്കറ്റില്* വന്ന ചിത്രമാണ് രതിനിര്*വേദം. ജൂണ്* പതിനാറിന് 70 കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്.
ആദ്യ ദിവസം സൂപ്പര്* താര ചിത്രങ്ങളെ വെല്ലുന്ന കളക്ഷന്* ആണ് ഉണ്ടായത്. ഒരാഴ്ച പിന്നിടുമ്പോള്* തന്നെ 3.15 കോടി ഗ്രോസ് നേടി. വിതരണക്കാര്*ക്ക് 1.15 കോടി ഷെയര്* ലഭിച്ചു കഴിഞ്ഞു. റിലീസ് കേന്ദ്രങ്ങളില്* നിന്ന് തന്നെ മൂന്നു കോടി ഷെയര്* ലഭിക്കുമെന്നാണ് പ്രതീക്ഷ. മലയാളത്തില്* ഇത്ര കുറഞ്ഞ സമയം കൊണ്ട് ലാഭം നേടിയെടുത്ത ചിത്രം അടുത്തകാലത്ത് ഉണ്ടായിട്ടില്ല.
ചിത്രത്തിന്റെ പ്രമേയവും ശ്വേതാമേനോന്റെ സാന്നിധ്യവുമാണ് ചിത്രത്തിന് നേട്ടമായത്. റിലീസിന് മുമ്പേ ലഭിച്ച വന്* പബ്ലിസിറ്റിയും ഗുണമായി. പത്മരാജന്*- ഭരതന്* ടീമിന്റെതായി 1978 -ല്* പുറത്തുവന്ന രതിനിര്*വേദത്തിനേക്കാള്* സാമ്പത്തികമായി രാജീവ് കുമാറിന്റെ ചിത്രം നേട്ടമുണ്ടാക്കി. എന്നാല്* പ്രേക്ഷകര്* ഒന്നടങ്കം പറയുന്നത് പഴയ ചിത്രത്തിന്റെ മേന്*മ അവകാശപ്പെടാന്* ചിത്രത്തിനാവില്ല എന്നത് തന്നെയാണ്.
എങ്കിലും പപ്പുവിന്റെയും രതിചേച്ചിയുടെയും പ്രണയ ലീലകള്*, മനോജ് പിള്ളയുടെ ഛായാഗ്രഹണം, എം ജയചന്ദ്രന്റെ സംഗീതം ഇതെല്ലാം രതിനിര്*വേദത്തിന്റെ കുതിപ്പിന് സഹായകരമായി. നീലത്താമര റിമേക്കിലൂടെ വിജയം കണ്ട സുരേഷ് കുമാര്* രതിനിര്*വേദത്തിലൂടെ വന്* നേട്ടം സ്വന്തമാക്കിയ സ്ഥിതിയ്ക്ക് പഴയ ക്ലാസിക് ചിത്രങ്ങളുടെ റീമേക്കുകള്* മലയാളത്തില്* തുടരെ വന്നാലും അത്ഭുതപ്പെടേണ്ട.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks