-
തിലകനുമായി പൂര്*ണ സഹകരണം

പ്രഖ്യാപിത വിലക്കും അപ്രഖ്യാപിത വിലക്കും അവസാനിപ്പിച്ച് തിലകനുമായി പൂര്*ണമായ രീതിയില്‍* സഹകരിക്കാന്‍* താരസംഘടനയായ 'അമ്മ'യുടെ തീരുമാനം. തിലകനൊപ്പം അഭിനയിക്കാന്‍* താരങ്ങള്‍* തയാറാണെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് പഴയപോലെ വെറും വാക്ക് പറഞ്ഞതല്ല. തങ്ങളുടെ ചിത്രങ്ങളില്‍* തിലകനെ ഉള്*പ്പെടുത്തുന്ന കാര്യത്തില്‍* പ്രമുഖ താരങ്ങള്‍*ക്കും യോജിപ്പാണ്. ഇതോടെ മുഖ്യധാരാ സിനിമയില്‍* തിലകന്റെ ശക്തമായ തിരിച്ചുവരവാണ് നടക്കാന്‍* പോകുന്നത്.
അടുത്തിടെ ഉണ്ടായ കാര്‍* അപകടത്തിനുശേഷം ചികിത്സയിലും വിശ്രമത്തിലും കഴിയുന്ന തിലകന്റെ തിരിച്ചു വരവ് രഞ്ജിത്ത് ചിത്രമായ ഇന്ത്യന്‍* റുപീയിലൂടെയാണ്. ചിത്രത്തില്‍* പ്രധാനവേഷങ്ങള്‍* ചെയ്യാന്‍* തിലകനോപ്പം സുരേഷ് ഗോപിയുമുണ്ട്. ചിത്രത്തിലെ നായകന്* പൃഥിരാജാണ്. ചിത്രത്തില്‍* മാധവ മേനോന്* എന്ന ശക്തമായ കഥാപാത്രത്തെയാണ് തിലകന് നല്*കിയിരിക്കുന്നത്.
തിലകനെതിരെ കഴിഞ്ഞ ഒന്നര വര്*ഷത്തിലേറെയായി നിലനിന്ന വിലക്ക് അവസാനിപ്പിക്കാന്‍* സാങ്കേതിക പ്രവര്*ത്തകരുടെ സംഘടനയായ ഫെഫ്ക തീരുമാനിച്ചതോടെ തിലകന് വീണ്ടും സിനിമയില്‍* സജീവമാകാന്‍* വഴി തെളിഞ്ഞിരുന്നു. എന്നാല്‍* താരസംഘടനയായ അമ്മയുടെ സഹകരണമില്ലാതെ അത് ഫലം കാണില്ലാരുന്നു.
തിലകനെ അഭിനയിപ്പിക്കാന്‍* താല്*പ്പര്യമുള്ള സംവിധായകര്‍*ക്കും നിര്*മാതാക്കള്‍*ക്കും മുമ്പില്‍* പ്രധാന തടസമായി നിന്നിരുന്നത് ഫെഫ്കയുടെ വിലക്കും അമ്മയുടെ അപ്രഖ്യാപിത വിലക്കും ആയിരുന്നു. അത് രണ്ടും നീങ്ങിയതോടെ തിലകന് സിനിമകള്‍* ലഭിക്കാനുള്ള സാങ്കേതിക തടസങ്ങള്‍* മാറി. അവസരങ്ങള്‍*ക്കായി താന്‍* ആരുടെയും കാലുപിടിക്കില്ലെന്ന് തിലകന്* നേരത്തെ പറഞ്ഞിരുന്നു.
ഫെഫ്ക്ക നേതൃത്വം മാഫിയയുടെ പിടിയിലാണെന്ന തിലകന്റെ പരാമര്*ശമാണ് അദ്ദേഹത്തെ വിലക്കുന്ന തീരുമാനത്തിന് ഇടയാക്കിയത്. ഫെഫ്കയെ മാഫിയ സംഘമെന്നു വിളിച്ച തിലകന്* തെറ്റുതിരുത്തി ഖേദം പ്രകടിപ്പിച്ചാല്‍* മാത്രമേ അദ്ദേഹവുമായി സഹകരിക്കുകയുള്ളൂവെന്നായിരുന്നു ഫെഫ്കയുടെ നിലപാട്. ഇതെത്തുടര്*ന്നാണ് അദ്ദേഹത്തെ വിലക്കാന്‍* സംഘടന തീരുമാനിച്ചത്.
ജോഷിയുടെ ക്രിസ്ത്യന്‍* ബ്രദേഴ്സ് എന്ന ചിത്രത്തില്‍* നിന്ന് ഒഴിവാക്കപ്പെട്ടതിനെ തുടര്‍*ന്ന് ഉണ്ടായ വിവാദമാണ് തിലകനെ ഫെഫ്ക വിലക്കാനും അമ്മ പുറത്താക്കാനും കാരണമായത്*. ആദ്യം തിലകനെ ചിത്രത്തില്‍* ഉള്*പ്പെടുത്തിയെങ്കിലും പിന്നീട് ഒഴിവാക്കുകയായിരുന്നു. തന്റെ സിനിമയില്‍* തിലകനെ അഭിനയിപ്പിച്ചാല്‍* ഫെഫ്കയിലെ അംഗങ്ങള്‍* ചിത്രവുമായി സഹകരിക്കുകയില്ലെന്ന് പറഞ്ഞതായി ചിത്രത്തിന്റെ നിര്*മാതാവ്* സുബൈര്‍* വെളിപ്പെടുത്തുകയുണ്ടായി.
സംഘടനാ വിരുദ്ധ പ്രവര്*ത്തനം നടത്തിയെന്ന കാരണത്താല്‍* ആണ് അമ്മ തിലകനെ പുറത്താക്കിയത്. ഒത്തുതീര്*പ്പിന് മോഹന്‍*ലാലിന്റെ നേതൃത്വത്തില്‍* ശ്രമങ്ങള്‍* നടന്നെങ്കിലും തിലകന്* അടുത്തില്ല. തുടര്‍*ന്നാണു പുറത്താക്കിയത്.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks