പണക്കാരുടെ പട്ടികയില്* പണ്ടേ ആണുങ്ങള്*ക്ക് പഞ്ഞമില്ലല്ലോ. നോട്ടുകെട്ടുകള്* അടുക്കിവച്ച് ലോകത്തോളം വലുതായ പുരുഷന്മാര്* അനവധി. കോടീശ്വരന്* എന്ന വാക്കിന്റെ പര്യായമായി ബില്* ഗേറ്റ്സ് എന്ന പേരാണ് ഏത് കൊച്ചു കുഞ്ഞ് പോലും ഉപയോഗിക്കുന്നത്. ഇടയ്ക്ക് കാര്*ലോസ് സ്ലിം എന്ന വ്യവസായിയും കയറിവന്നു. എന്നാല്* ഈ പേരുകളൊക്കെ മറക്കാന്* തയ്യാറായിക്കൊള്ളൂ, ലോകത്തിലെ ഏറ്റവും വലിയ ധനിക വരുന്നുണ്ട്!


ഓസ്ട്രേലിയയില്* ഖനി വ്യവസായം നടത്തുന്ന ഗിനാ റിനെഹാര്*ട്ട് ലോകത്തിലെ പണക്കാരുടെ പട്ടികയില്* ഒന്നാം സ്ഥാനം നേടാന്* പോകുന്നു എന്നാണ് വാര്*ത്ത. ഇരുമ്പ് ഐര് ഖനനമാണ് ഈ അമ്പത്തിയേഴുകാരിയെ കാശുകാരിയാക്കിയത്. പടിഞ്ഞാറന്* ഓസ്ട്രേലിയയില്* ഒളിപ്പിച്ചുവച്ച വന്* ഇരുമ്പ് ഐര് നിക്ഷേപം കണ്ടെത്തിയത് ഇവരുടെ പിതാവായിരുന്നു. 1952-ല്* ആയിരുന്നു അത്. പക്ഷേ 1992-ല്* ഇവരുടെ പിതാവ് മരിച്ചു. അങ്ങനെ വ്യവസായം റിനെഹാര്*ട്ട് ഏറ്റെടുത്തു. എന്ന് അവര്*ക്ക് 38 വയസ്സായിരുന്നു പ്രായം. വിധവയും നാല് മക്കളുടെ അമ്മയുമായ അവര്* ധൈര്യപൂര്*വ്വം പിതാവിന്റെ വ്യവസായ സാമ്രാജ്യത്തിലേക്ക് കാലെടുത്തുവച്ചു.

പിന്നീട് തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. സമ്പാദ്യം ഇരട്ടിക്കിരട്ടിയായി വര്*ദ്ധിച്ചു. ഒടുവില്* ഓസ്ട്രേലിയയിലെ ഈ വര്*ഷത്തെ ഏറ്റവും വലിയ കോടീശ്വരിയായി ഫോബ്സ് മാസിക അവരെ തെരഞ്ഞെടുത്തു.

താമസിയാതെ റിനെഹാര്*ട്ട് ബില്ല് ഗേസ്റ്റിനെയും സ്ലിമ്മിനെയും പിന്തള്ളും. ഷെയര്*ഹോള്*ഡര്*മാരില്ല എന്നതാണ് ഇവരുടെ ഏറ്റവും വലിയ അനുഗ്രഹം. കണ്ണുചിമ്മി തുറക്കും മുമ്പെ ഇവരുടെ ആസ്തി വര്*ദ്ധിച്ചതും അതുകൊണ്ട് തന്നെ.

ഇരുമ്പ് ഐര്, കല്*ക്കരി എന്നിവയുടെ ഖനനം വന്* തോതില്* വര്*ദ്ധിപ്പിക്കാനാണ് റിനെഹാര്*ട്ട് ഇനി പദ്ധതിയിടുന്നത്. ഓസ്ട്രേലിയയിലെ ഏറ്റവും വലിയ ടെലിവിഷന്* കമ്പനിയുടെ അമരക്കാരിയുമാണ് ഇവര്*. റിനെഹാര്*ട്ട് വളരുകയാണ്, ലോകത്തോളം വലിയ കോടീശ്വരിയായി.

Keywords: Gina Rinehart to be world's richest person,bill gastes,Carlose slimm,coal,world richest woman,crorepathi