-
ആഷിന് ആണോ പെണ്ണോ? ബെറ്റ് 100 കോടി കവിയും!

ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരത്തിന്റെ അത്ര വരില്ല എങ്കിലും ‘ബേബി ബച്ചന്*’ വാതുവയ്പ്പുകാരുടെ ഇഷ്ട വിഷയമായി മാറിയിരിക്കുന്നു. ആഷ് - അഭി ദമ്പതിമാര്*ക്ക് ജനിക്കാനിരിക്കുന്ന കുഞ്ഞ് ആണോ പെണ്ണോ എന്ന വാതുവയ്പില്* 100 കോടി രൂപയില്* കൂടുതല്* പണം മറിയുമെന്നാണ് കരുതുന്നത്.
രാജ്യത്തെ എല്ലാ നഗരങ്ങളിലും ദുബായ് പോലെയുള്ള ഗള്*ഫ് രാജ്യങ്ങളിലും വ്യാപിച്ചു കിടക്കുന്ന ഇന്ത്യന്* വാതുവയ്പ് സംഘങ്ങള്* ആഷ് അഞ്ച് മാസം ഗര്*ഭിണിയാണെന്ന വാര്*ത്ത ഉത്സാഹത്തോടെയാണ് സ്വീകരിക്കുന്നത് എന്നാണ് റിപ്പോര്*ട്ടുകള്*.
നാല് മാസം ആവുമ്പോഴേക്കും ഗര്*ഭസ്ഥശിശുവിന്റെ ലിംഗ നിര്*ണ്ണയം നടത്തുമെങ്കിലും അത് വെളിപ്പെടുത്തുന്നത് ഇന്ത്യന്* നിയമം അനുസരിച്ച് കുറ്റകരമാണ്. എങ്കിലും, കുഞ്ഞ് ആണോ പെണ്ണോ എന്ന് അറിയാന്* ചിലര്* ആഷിന്റെ ഗൈനക്കോളജിസ്റ്റിനെ സമീപിച്ചു എന്നും റിപ്പോര്*ട്ടുകളുണ്ട്.
ആഷിന് ഇരട്ടക്കുട്ടികളാണെന്ന് ആദ്യം ഊഹാപോഹങ്ങള്* പ്രചരിച്ചിരുന്നു. എന്നാലിപ്പോള്* അതിന് വേണ്ട പ്രചാരം പോര. ആഷിന്റെ കുഞ്ഞിനെ കുറിച്ചുള്ള വാതുവയ്പില്* ജയിക്കണമെങ്കില്* പെണ്*കുട്ടിയാണെന്ന് കണ്ണുമടച്ച് പറഞ്ഞുകൊള്ളാനാണ് ഒരു മുംബൈ വാതുവയ്പുകാരന്* പറയുന്നത്. മിക്കവരും ആണ്*കുട്ടിക്കായി കൂടുതല്* ആഗ്രഹിക്കും, അതിനാല്* പെണ്*കുട്ടി തന്നെയാവും ജനിക്കുക, ഇങ്ങനെയാണ് ഇയാള്* തന്റെ അഭിപ്രായത്തെ ന്യായീകരിക്കുന്നത്.
അതേസമയം*, ആഷും അഭിയും പെണ്*കുട്ടിക്ക് വേണ്ടിയാണ് ആഗ്രഹിക്കുന്നത് എന്ന് റിപ്പോര്*ട്ടുകളുണ്ടായിരുന്നു. അങ്ങനെയെങ്കില്* വാതുവയ്പുകാരന്റെ വാക്ക് വിശ്വസിച്ച് പോകുന്നവര്*ക്ക് പണം പോയതു തന്നെ!
Keywords: Abhi-Ash's baby - bet on Rs 100 cr, girl baby, boy baby, baby bachchan,Aiswarya rai bachchcan
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks